10 വർഷം മുൻപ്  നിഖിതയെ പ്രൊപ്പോസ് ചെയ്ത നിമിഷത്തെ കുറിച്ച് പറഞ്ഞു അർജുൻ അശോകൻ! ഹരിശ്രീ അശോകന്റെ മകൻ എന്ന ഇമേജിന് അപ്പുറത്ത് സ്വന്തമായി ഇടം നേടിയെടുത്ത് മുന്നേറുകയായിരുന്നു അർജുൻ. വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാനാണ് താൽപര്യമെന്നും താരപുത്രൻ വ്യക്തമാക്കിയിരുന്നു. പ്രണയവിവാഹമായിരുന്നു തന്റേത് എന്ന് അർജുൻ നേരത്തെ പറഞ്ഞിരുന്നു. നിഖിതയെ ആദ്യമായി കണ്ടുമുട്ടിയതിനെക്കുറിച്ചും പ്രണയം വിവാഹത്തിലേക്ക് എത്തിയതിനെക്കുറിച്ചുമെല്ലാം തുറന്നുപറഞ്ഞിരുന്നു. ഭാര്യയെ ആദ്യമായി പ്രൊപ്പോസ് ചെയ്തതിനെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് അർജുൻ ഇപ്പോൾ.






  യുവതാരനിരയിൽ പ്രധാനികളിലൊരാളായി മാറിയിരിക്കുകയാണ് അർജുൻ അശോകൻ. 12 വർഷത്തെ സന്തോഷം എന്ന ക്യാപ്ഷനോടെയായാണ് അർജുൻ കുറിപ്പ് പോസ്റ്റ് ചെയ്തത്. അമേയ മാത്യു. ശിൽപ ബാല, മഞ്ജു രിള്ള, സിദ്ധാർത്ഥ് മേനോൻ, സിതാര കൃഷ്ണകുമാർ തുടങ്ങി നിരവധി പേരാണ് അർജുന്റെ പോസ്റ്റിന് താഴെയായി കമന്റുകളുമായെത്തിയത്. 2010 മാർച്ച് 7നാണ് നിഖിതയെ ആദ്യമായി പ്രൊപ്പോസ് ചെയ്യുന്നത്. അൻവിയുടെ അമ്മ ഇപ്പോൾ അങ്ങനെ വിളിക്കാനാണ് എനിക്കിഷ്ടം.ബി ടെക് എന്ന സിനിമയിൽ അഭിനയിച്ച് കഴിഞ്ഞതിന് ശേഷമായാണ് അർജുൻ നിഖിതയെ താലി ചാർത്തിയത്. ജാതകപ്രകാരം25 വയസിനുള്ളിൽ വിവാഹം നടക്കണമെന്നുണ്ടായിരുന്നു. 





  അല്ലെങ്കിൽ 32ലെ നടക്കൂയെന്ന് ജാതകത്തിലുണ്ടായിരുന്നു. ഇതേക്കുറിച്ചോർത്ത് അച്ഛനും അമ്മയും നന്നായി ടെൻഷനടിച്ചിരുന്നുവെന്ന് മുൻപൊരു അഭിമുഖത്തിൽ അർജുൻ പറഞ്ഞിരുന്നു. ബിടെക് ചിത്രീകരണം കഴിഞ്ഞ് മടങ്ങുന്നതിനിടയിലായിരുന്നു നിഖിത വിളിച്ച് കല്യാണം തീരുമാനിച്ചു എന്ന് പറഞ്ഞത്. ആരുമായിട്ട് എന്ന് ചോദിച്ചപ്പോൾ നിങ്ങൾ തന്നെ എന്നായിരുന്നു മറുപടി. എല്ലാം ഓക്കെയായെന്ന് അവൾ പറഞ്ഞപ്പോൾ ഞെട്ടലായിരുന്നു. സാമ്പത്തികമായി വിവാഹത്തിന് തയ്യാറല്ലായിരുന്നു. അന്ന് മുതൽ ഓടിനടന്ന് വിവാഹം മനോഹരമായിത്തന്നെ നടത്തുകയായിരുന്നു അർജുൻ. 12 വർഷത്തെ സന്തോഷം എന്ന ക്യാപ്ഷനോടെയായാണ് അർജുൻ കുറിപ്പ് പോസ്റ്റ് ചെയ്തത്. അമേയ മാത്യു. ശിൽപ ബാല, മഞ്ജു രിള്ള, സിദ്ധാർത്ഥ് മേനോൻ, സിതാര കൃഷ്ണകുമാർ തുടങ്ങി നിരവധി പേരാണ് അർജുന്റെ പോസ്റ്റിന് താഴെയായി കമന്റുകളുമായെത്തിയത്.




  പ്രണയത്തെക്കുറിച്ച് അറിഞ്ഞപ്പോൾ ചില എതിർപ്പുകളൊക്കെ ഞങ്ങൾക്കും നേരിടേണ്ടി വന്നിരുന്നു എന്നും അർജുൻ പറഞ്ഞിരുന്നുഹീറോ ആവണമെന്നുള്ള ആഗ്രഹമൊന്നുമുണ്ടായിരുന്നില്ല. എന്നാൽ തന്നെക്കൊണ്ട് അങ്ങനെ ചെയ്യാനാവുമെന്ന് തോന്നിത്തുടങ്ങിയപ്പോൾ സന്തോഷമായിരുന്നു. മെമ്പർ രമേശനിലേക്ക് ആദ്യം വിളിച്ചപ്പോൾ ചെയ്യാൻ പറ്റില്ലെന്നായിരുന്നു പറഞ്ഞത്. ഇതൊക്കെ എന്നെക്കൊണ്ട് ചെയ്യാനാവുമോയെന്നൊക്കെയായിരുന്നു ആശങ്ക. ചെയ്ത് തുടങ്ങിയപ്പോളാണ് അത് മാറിയതും ആത്മവിശ്വാസം കൂടിയതുമെന്നും അർജുൻ പറഞ്ഞിരുന്നു.

Find out more: