കാർഷിക ബിൽ നി യമങ്ങളെ അനുകൂലിക്കുന്ന സമ്മേളന സ്ഥലത്തേക്ക് പ്രതിഷേധവുമായി കർഷകർ! കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷകർ ഇവിടേക്കെത്താൻ ശ്രമിച്ചതിന് പിന്നാലെയാണ് സംഘർഷാവസ്ഥ ഉടലെടുത്തത്. പോലീസ് കണ്ണീർവാതകം പ്രയോഗിച്ചതായാണ് എഎൻഐ റിപ്പോർട്ട് ചെയ്യുന്നത്. ഹരിയാനയിലെ കർണാലിൽ കാർഷിക നിയമങ്ങളെ അനുകൂലിച്ച് നടക്കാനിരുന്നു മഹാപഞ്ചായത്ത് വേദിയിൽ സംഘർഷാവസ്ഥ. കേന്ദ്ര സർക്കാർ നടപ്പിലാക്കിയ കാർഷിക നിയമങ്ങൾ വിശദീകരിക്കാനും കർഷകർക്ക് ലഭിക്കുന്ന ഗുണങ്ങളെക്കുറിച്ച് സംസാരിക്കാനുമായിരുന്നു മുഖ്യമന്ത്രി ഇവിടേക്ക് വരാനിരുന്നത്. എന്നാൽ പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പരിപാടി ക്യാൻസൽ ചെയ്തു.



ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഘട്ടാർ പങ്കെടുക്കാനിരുന്ന പരിപാടിയുടെ സ്ഥലത്താണ് സംഘർഷാവസ്ഥ ഉടലെടുത്തത്.കാർഷിക നിയമങ്ങളെ അനുകൂലിക്കുന്ന കർഷകരെ ഒപ്പം നിർത്താനും പ്രതിഷേധക്കാരുടെ വാദങ്ങൾ ഖണ്ഡിക്കാനും ബിജെപി നേതൃത്വത്തിൽ പരിപാടികൾ നടന്നുവരുന്നുണ്ട്. ഇത്തരത്തിൽ പരിപാടി സംഘടിപ്പിച്ച വേദിയിലാണ് പ്രതിഷേധം ഉണ്ടായിരിക്കുന്നത്. 



നേരത്തെ കാർഷിക നിയമങ്ങൾക്കെതിരെ കർഷകർ ഡൽഹിയിലേക്ക് മാർച്ച് നയിച്ചപ്പോൾ അത് തടയാൻ ശ്രമിച്ചും ഹരിയാന സർക്കാർ വാർത്തകളിൽ ഇടംപിടിച്ചിരുന്നു. കിസാൻ മഹാപഞ്ചായത്തിനെതിരെ മുദ്രാവാക്യം മുഴക്കിയാണ് കർഷകർ എത്തിയതെന്നാണ് ഇന്ത്യാടുഡേ റിപ്പോർട്ട് ചെയ്യുന്നത്. മുഖ്യമന്ത്രിയുടെ പരിപാടിയോടനുബന്ധിച്ച് വൻ സുരക്ഷയായിരുന്നു ഇവിടെ ഒരുക്കിയിരുന്നത്.കർണാലിലെ കൈമ ഗ്രാമത്തിലായിരുന്നു പരിപാടി നിശ്ചയിച്ചിരുന്നത്.



കിസാൻ മഹാ പഞ്ചായത്ത് എന്ന് പേരിൽ നടക്കാനിരുന്ന സമ്മേളന വേദിയിലേക്ക് കർഷകർ ട്രാക്ടറിലാണ് എത്തിയത്.ഹരിയാനയിൽ മുഖ്യമന്ത്രി പങ്കെടുക്കാനിരുന്ന വേദിയ്ക്ക് സമീപത്താണ് സംഘർഷാവസ്ഥ ഉടലെടുത്തത്. കർഷകർക്ക് നേരെ പോലീസ് ജലപീരങ്കിയും കണ്ണീർവാതകവും പ്രയോഗിച്ചു. മുഖ്യമന്ത്രിയുടെ പരിപാടി റദ്ദാക്കി. 

మరింత సమాచారం తెలుసుకోండి: