സ്വര്‍ണവില പവന് 28,000 രൂപയിലെത്തി. 3500 രൂപയാണ് ഗ്രാമിന്.
ഓഗസ്റ്റ് ഒന്നിന് 25,680 രൂപയായിരുന്നു പവന്റെ വില. 15 ദിവസത്തിനിടെ പവന്‍ വിലയിലുണ്ടായ വര്‍ധനവ് 2,320 രൂപയാണ്. റെക്കോർഡ് വർദ്ധനവ് ആണിത്
ജൂലായ് രണ്ടിനാകട്ടെ 24,920 രൂപയായിരുന്നു പവന്റെ വില. നാലുവര്‍ഷംകൊണ്ട് പവന് 9280 രൂപയുടെ വര്‍ധനവാണുണ്ടായത്.
സാമ്പത്തിക മാന്ദ്യത്തിന്റെ ലക്ഷണങ്ങള്‍ വിപണിയില്‍ പ്രകടമായതും സുരക്ഷിത നിക്ഷേപമെന്നനിലയില്‍ ആഗോളതലത്തില്‍ സ്വര്‍ണത്തിന് ഡിമാന്‍ഡ് വര്‍ധിപ്പിച്ചതുമാണ് വിലവര്‍ധനയ്ക്കുപിന്നില്‍.
click and follow Indiaherald WhatsApp channel