'മദ്യശാലകൾ മാത്രം തുറന്നത് അശാസ്ത്രീയം'; ആരാധനാലയങ്ങൾ തുറക്കണമെന്ന് സുധാകരൻ! പ്രോട്ടോകോൾ പാലിച്ചു കൊണ്ട് സിനിമാ തീയേറ്ററുകൾക്ക് ഉൾപ്പെടെ പ്രവർത്തിക്കാൻ അനുമതി നൽകണമെന്ന് കെ സുധാകരൻ ആവശ്യപ്പെട്ടു. വലിയ പ്രതിസന്ധിയുടെ സമയത്ത് മദ്യശാലകൾ മാത്രം തുറന്നു കൊടുത്തത് അശാസ്ത്രീയ നടപടിയാണെന്നും സുധാകരൻ ആവശ്യപ്പെട്ടു. കേരളത്തിൽ ലോക്ക് ഡൗൺ പിൻവലിച്ച സാഹചര്യത്തിൽ ആരാധനാലയങ്ങൾ തുറക്കണമെന്ന ആവശ്യവുമായി കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ. പ്രോട്ടോകോൾ പാലിച്ചു കൊണ്ട് സിനിമാ തീയേറ്ററുകൾക്ക് ഉൾപ്പെടെ പ്രവർത്തിക്കാൻ അനുമതി നൽകണമെന്ന് കെ സുധാകരൻ ആവശ്യപ്പെട്ടു.
പൊതുഇടങ്ങൾ തുറക്കുന്നതു സംബന്ധിച്ച സർക്കാർ മനദണ്ഡം വ്യക്തമാക്കണമെന്നും സുധാകരൻ ആവശ്യപ്പെട്ടു. ജനങ്ങൾക്ക് പ്രയോജനപ്പെടുന്ന പല സ്ഥാപനങ്ങളും അടഞ്ഞു കിടക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മദ്യശാലകൾ തുറക്കുകയും ആരാധനാലയങ്ങൾ അടച്ചിടുകയും ചെയ്യുന്നതിൻ്റെ യുക്തി എന്താണെന്ന് കെ സുധാകരൻ ചോദിച്ചു. ടിപിആർ അടിസ്ഥാനത്തിൽ ലൈബ്രറികളും സിനിമാ തീയേറ്ററുകളും ആരാധനാലയങ്ങളും ഉൾപ്പെടെയുള്ള പൊതുസംവിധാനങ്ങൾ തുറന്നു പ്രവർത്തിക്കാൻ അനുമതി നൽകണമെന്നാണ് സുധാകരൻ്റെ ആവശ്യം. പൊതുഗതാഗതത്തിൻ്റെ കാര്യത്തിലും സർക്കാർ സമീപനം പ്രായോഗികമല്ലെന്നും സുധാകരൻ വ്യക്തമാക്കി.
കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൂടുതൽ പേർക്ക് യാത്ര ചെയ്യാനുള്ള സംവിധാനമൊരുക്കണമെന്നും കെപിസിസി അധ്യക്ഷൻ ആവശ്യപ്പെട്ടു. ടിപിആറിലും കൊവിഡ് കേസുകളുടെ എണ്ണവും കേരളത്തെക്കാൾ അധികമുണ്ടായിരുന്ന പല സംസ്ഥാനങ്ങളിലെയും ജനജീവിതം സാധാരണ നിലയിൽ എത്തിയെന്നും എന്നാൽ കേരളത്തിൽ ഇപ്പോഴും കൊവിഡ് ഭീതിയുണ്ടെന്നും സുധാകരൻ പറഞ്ഞു. ടിപിആറിൻ്റെ അടിസ്ഥാനത്തിൽ ലോക്ക് ഡൗൺ പ്രഖ്യാപിക്കുകയും ഇളവുകൾ നൽകുകയും ചെയ്യുന്നതിൽ അപ്പുറം സർക്കാരിന് ദീർഘവീക്ഷണമില്ലെന്നും കെ സുധാകരൻ കുറ്റപ്പെടുത്തി. വാരാന്ത്യ ലോക്ക് ഡൗൺ സാമാന്യബോധത്തിനു നിരക്കുന്നതല്ലെന്ന് സുധാകരൻ പറഞ്ഞു. വെള്ളിയാഴ്ചത്തെ തിക്കും തിരക്കും സൂപ്പർ സ്പ്രെഡിനു വഴിയൊരുക്കും.
അതേസമയം ബ്രണ്ണൻ കോളേജിൽ പഠിച്ചിരുന്ന കാലത്ത് മുഖ്യമന്ത്രി പിണറായി വിജയനെ ആക്രമിച്ചിട്ടുണ്ടെന്ന കെപിസിസി അധ്യക്ഷൻ കെ സുധാകരൻ്റെ വാക്കുകൾക്ക് മറുപടിയുമായി മുഖ്യമന്ത്രി. സുധാകരന് തന്നെ ആക്രമിക്കണമെന്ന് മോഹമുണ്ടായിട്ടുണ്ടാകാമെന്നും എന്നാൽ അങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കിൽ മാത്രമേ പറയാൻ സാധിക്കൂവെന്നും മുഖ്യമന്ത്രി പറഞ്ഞു. കെ സുധാകരൻ തൻറെ മക്കളെ തട്ടിക്കൊണ്ടുപോകാൻ പദ്ധതിയിട്ടിരുന്നതായി ഒരു കോൺഗ്രസ് നേതാവ് പണ്ട് വെളിപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
Find out more: