പ്രിയ മോഹന്റെ വീട്ടിലെ പുതിയ അതിഥിയെ പരിചയപ്പെടുത്തി നിഹാൽ! അഭിനയത്തിൽ സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിലൂടെ വിശേഷങ്ങൾ പങ്കുവെച്ചെത്താറുള്ള താരങ്ങളാണ് പ്രേക്ഷകർക്ക് സുപരിചിതമായ താരകുടുംബമായ നിഹാൽ പിള്ളയുടേത്. ഒരു ഹാപ്പി ഫാമിലിയെന്ന യൂട്യൂബ് ചാനലുമായി സജീവമാണ് ഇവർ. കുടുംബത്തിലെ വിശേഷങ്ങളും യാത്രകളും ഭക്ഷണപ്രേമത്തെക്കുറിച്ചുമൊക്കെയായാണ് നിഹാലും പ്രിയയും വാചാലരാവാറുള്ളത്. കുടുംബത്തിലെ പുതിയ അതിഥിയെ പരിചയപ്പെടുത്തിയായിരുന്നു കഴിഞ്ഞ ദിവസം നിഹാൽ എത്തിയത്. മെമ്മറീസുൾപ്പടെയുള്ള സിനിമകളിൽ വേഷമിട്ടിട്ടുണ്ട് നിഹാൽ. ഇടക്കാലത്ത് അഭിനയത്തിൽ നിന്നും മാറി നിൽക്കുകയായിരുന്നു. മിനിസ്‌ക്രീനിലെ മിന്നും താരങ്ങളിലൊരാളായിരുന്നു പ്രിയ മോഹൻ. നെഗറ്റീവ് കഥാപാത്രങ്ങളെയായിരുന്നു താരം അവതരിപ്പിച്ചിരുന്നത്.
വിവാഹ ശേഷമായി അഭിനയരംഗത്തുനിന്നും ഇടവേളയെടുക്കുകയായിരുന്നു പ്രിയ. ഫാഷനിൽ അതീവ താൽപര്യമുള്ളയാളാണ് പ്രിയ. സ്വന്തമായി ഓൺലൈൻ ബോട്ടീകും നടത്തിവരുന്നുണ്ട് പ്രിയ. ഒരു ഹാപ്പി ഫാമിലിയെന്ന യൂട്യൂബ് ചാനലിലൂടെയായാണ് നിഹാലും പ്രിയയും ആരാധകരുടെ സ്വന്തമായി മാറിയത്. പുതിയ ഫാമിലി മെംബർ എന്ന ക്യാപ്ഷനോടെയായിരുന്നു വീഡിയോ പോസ്റ്റ് ചെയ്തത്. അമ്മയുടെ സന്തോഷത്തിന് കാരണം പുതിയ ഫാമിലി മെമ്പറാണ്. സ്‌പെഷൽ വ്‌ളോഗാണ് ഇത്. പ്രിയയും വേദുവും ഞാനുമെല്ലാം സന്തോഷത്തിലാണ്. ഏറ്റവും കൂടുതൽ സന്തോഷം അമ്മയ്ക്കാണ്. ഇതാണ് എന്റെ വലംകൈ, ഞങ്ങളുടെ പുതിയ അംഗം. നല്ല കെയറിങ്ങും ലവിങ്ങുമായ എല്ലാംകൊണ്ടും മാറ്റിനിർത്താൻ പറ്റാത്ത നല്ലൊരു പയ്യനെയാണ് എനിക്ക് കിട്ടിയത്, സൂരജിനെക്കുറിച്ച് നിഹാലിന്റെ അമ്മ പറഞ്ഞത് ഇങ്ങനെയായിരുന്നു.
രാമുവിന്റെ റിലേറ്റീവാണ് സൂരജ്. കുടുംബത്തിലെ പുതിയ അതിഥിയെ പരിചയപ്പെടുത്തിയുള്ള നിഹാലിന്റെ വീഡിയോയാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്. നേപ്പാളിൽ നിന്നാണ്, ഹിന്ദി മാത്രമേ അറിയുള്ളൂ. വീട്ടിലിപ്പോൾ ഭയങ്കര രസമാണ്. അമ്മയും ഹിന്ദി ഇവനും ഹിന്ദി. അമ്മ ഇവനെ മലയാളം പഠിപ്പിക്കാൻ നോക്കുന്നുണ്ട്. നല്ല കുക്കാണ്. അതെനിക്ക് ഭയങ്കരമായി ഇഷ്ടപ്പെട്ടു. നാടൻ ഫുഡൊന്നും ഉണ്ടാക്കാൻ അറിയില്ല. കേരള ഫുഡിലെ പ്രധാന ഐറ്റമായ സാമ്പാർ ഉണ്ടാക്കാൻ അമ്മ സൂരജിനെ പഠിപ്പിക്കുന്നതിന്റെ വീഡിയോയായിരുന്നു നിഹാൽ പങ്കിട്ടത്. സൂരജിന്റെ സ്റ്റൈലിൽ ഉള്ള മീൻകറിയുടെ റെസിപ്പിയും മേക്കിങ് വീഡിയോയും ഇരുവരും പങ്കിട്ടിരുന്നു. നിഹാലിന്റെ അമ്മയെക്കുറിച്ചും സൂരജിനെക്കുറിച്ചുമായിരുന്നു ആരാധകരുടെ കമന്റുകൾ. സൂരജ് വന്നതോടെ അമ്മ നല്ല സന്തോഷത്തിലാണല്ലോ.
അമ്മയാണ് താരം, നല്ല പെരുമാറ്റം. അമ്മയെ ഇനിയും വീഡിയോയിൽ ഉൾപ്പെടുത്തണം. പലതരത്തിലുള്ള ആളുകളുണ്ട്, നിങ്ങൾ യാത്രയിലായിരിക്കുമ്പോൾ അമ്മ തനിച്ചായിരിക്കില്ലേ, ഇയാൾ പാവമായിരിക്കും, ജോലിക്കാരെ വെക്കുമ്പോൾ ഒരുപാട് കാര്യങ്ങൾ നോക്കണം. നെഗറ്റീവയല്ല നിങ്ങളുടെ സുരക്ഷ ഓർത്താണ് ഇങ്ങനെ പറയുന്നതെന്നായിരുന്നു ഒരാൾ കമന്റിട്ടത്. 9 വർഷമായി സൂരജിന്റെ ഫാമിലിയെ അടുത്തറിയാമെന്നുമായിരുന്നു നിഹാൽ നൽകിയ മറുപടി. ഹൗസ് മെയ്ഡിനെ വേണമെന്നും സഹായിക്കാമോയെന്നും ചോദിച്ചയാൾക്കും നിഹാൽ വ്യക്തമായ മറുപടി നൽകിയിരുന്നു. ഇത്രയും നാളും ഞങ്ങൾ ഒരാളെ വെക്കാതിരുന്നതിന് പിന്നിലെ കാരണം അതാണ്. എല്ലാ കാര്യങ്ങളും ഉറപ്പ് വരുത്തിയിട്ടുണ്ട്.
Find out more: