സൈസ് ചോദിച്ച ആരാധകന് പാർവ്വതി നൽകിയ മറുപടി ഇങ്ങനെ! കമൽ ഹസന് ഒപ്പം ഉത്തമ വില്ലൻ എന്ന ചിത്രത്തിലും ഉദയനിധി സ്റ്റാലിനൊപ്പം നിമിർ (മഹേഷിന്റെ പ്രതികാരം റീമേക്ക്) എന്ന ചിത്രത്തിലും അഭിനയിച്ചു. മലയാളത്തെക്കാൾ പാർവ്വതി ശ്രദ്ധിക്കപ്പെട്ടത് തമിഴകത്ത് തന്നെയാണ്.യെന്നൈ അറിന്താൽ' എന്ന അജിത്ത് ചിത്രത്തിലൂടെ തമിഴകത്ത് ഗംഭീര തുടക്കം ലഭിച്ച നടിയാണ് പാർവ്വതി നായർ. ചിത്രത്തിൽ വില്ലന്റെ ഭാര്യയായ വില്ലത്തിയായിരുന്നു പാർവ്വതി. തന്റെ പുതിയ പുതിയ ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് ആരാധകരെ നിരന്തരം എന്റർടൈൻ ചെയ്യിക്കാൻ പാർവ്വതിയും ശ്രമിക്കാറുണ്ട്.



  അതേ സമയം മലയാളത്തിൽ പൃഥ്വിരാജ് നായകനായ ജെയിംസ് ആന്റ് ആലീസ്, മോഹൻലാൽ നായകനായ നീരാളി തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുള്ള പാർവ്വതി സോഷ്യൽ മീഡിയയിൽ വളരെ അധികം സജീവമാണ്. എന്ത് വേണമെങ്കിലും ചോദിക്കാം എന്ന് പാർവ്വതി പറഞ്ഞതോടെ പല തരത്തിലുള്ള ചോദ്യങ്ങളാണ് നടിയ്ക്ക് നേരിടേണ്ടി വന്നത്. തലതിരിഞ്ഞ ചോദ്യങ്ങൾക്ക് അങ്ങനെ തന്നെ മറപടി നൽകാനും പാർവ്വതി മറന്നില്ല. ഏറ്റവും ഒടുവിൽ ആരാധകർക്ക് വേണ്ടി ഒരു ചാറ്റിങ് പരിപാടിയുമായിട്ടാണ് പാർവ്വതി ഇൻസ്റ്റഗ്രാമിൽ എത്തിയത്. തമിഴ് പയ്യനെ കല്യാണം കഴിക്കാൻ താത്പര്യമുണ്ടോ എന്ന് ചോദിച്ചപ്പോൾ, എന്തുകൊണ്ട് ഇല്ല എന്നായിരുന്നു നടിയുടെ പ്രതികരണം.



  സത്യസന്ധമായ പ്രണയമാണെങ്കിൽ വിവാഹം ചെയ്യുന്ന ആളുടെ നാടും ഭാഷയും പ്രശ്‌നമല്ല എന്ന് നടി പറഞ്ഞു. നായർ എന്ന ജാതി പേര് എന്തിനാണ് കൊണ്ടു നടക്കുന്നത് എന്ന് ചോദിച്ചപ്പോൾ, എന്റെ പേര് പാർവ്വതി നായർ എന്നാണ് എന്ന് മാത്രം. എന്നാൽ ജാതിയ്ക്ക് ഒരു പ്രാധാന്യവും ഞാൻ നൽകുന്നില്ല എന്ന് പാർവ്വതി നായർ പറഞ്ഞു. പാർവ്വതിയുടെ സൈസ് എത്രയാണെന്നായിരുന്നു ഒരു ആരാധകന്റെ ചോദ്യം. ചെരുപ്പിന്റെ സൈസ് 37 എന്നും ഡ്രസ്സിന്റെ സൈസ് എസ് (സ്‌മോൾ) ആണെന്നും പാർവ്വതി കമന്റ് എഴുതി. അതോടെ കമന്റ് എഴുതിയ ആരാധകൻ സ്ഥലം വിട്ടു.



  സ്വിമ്മിങ് സ്വൂട്ടിൽ താങ്കൾ കംഫർട്ട് ആണോ എന്ന് ചോദിച്ചപ്പോൾ, സ്വിം ചെയ്യുമ്പോൾ നിങ്ങൾ മറ്റ് എന്ത് വേഷമാണ് ധരിക്കാറുള്ളത് എന്നായിരുന്നു പാർവ്വതിയുടെ മറു ചോദ്യം. എന്ത് വേണമെങ്കിലും ചോദിക്കാം എന്ന് പാർവ്വതി പറഞ്ഞതോടെ പല തരത്തിലുള്ള ചോദ്യങ്ങളാണ് നടിയ്ക്ക് നേരിടേണ്ടി വന്നത്. തലതിരിഞ്ഞ ചോദ്യങ്ങൾക്ക് അങ്ങനെ തന്നെ മറപടി നൽകാനും പാർവ്വതി മറന്നില്ല.

Find out more: