ഓരോ ഇന്ത്യക്കാരൻറേയും ഹൃദയത്തിൽ സ്പർശിക്കുന്ന സിനിമ; മേജർ! വലിയ പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ആദ്യ ദിവസം തന്നെ ലഭിക്കുന്നത്. കലാസാംസ്കാരിക രംഗത്തെ പ്രമുഖർ സിനിമയെ കയ്യടിയോടെയാണ് സ്വീകരിക്കുന്നത്. രാജ്യസ്നേഹവും ധീരതയും പറയുന്ന അദിവി ശേഷ് നായകനാവുന്ന ചിത്രം 'മേജർ' തീയേറ്ററുകളിലെത്തിയിരിക്കുകയാണ്. പതിനാല് വർഷങ്ങൾക്ക് മുൻപ് ഉണ്ടായ മുംബൈ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മേജർ സന്ദീപ് ഉണ്ണികൃഷ്ണൻറെ ധീരമായ ജീവിത കഥയാണ് 'മേജർ' പറയുന്നത്. ആദ്യ ദിനം തന്നെ പ്രേക്ഷകർ വലിയ വരവേൽപ്പാണ് ചിത്രത്തിന് നൽകിയിരിക്കുന്നത്. രാജ്യസ്നേഹം കൊണ്ടും ആദരവ് കൊണ്ടും കണ്ണ് നിറഞ്ഞൊഴുകാതെ ആരും തീയേറ്ററിൽ നിന്ന് പോയിട്ടില്ല.
ഇന്ത്യ ഒട്ടാകെ ഉള്ള പ്രേക്ഷകർ സിനിമ തീരുമ്പോൾ എഴുന്നേറ്റ് നിന്ന് കയ്യടിച്ച് ആദരവർപ്പിക്കുകയാണ്. കേരളമടക്കം എല്ലാ സംസ്ഥാനങ്ങളിലും പല സ്ഥലങ്ങളിലും ഭാരത് മാതാ കീ ജയ് വിളികളോടെയാണ് പ്രേക്ഷകർ തീയേറ്റർ വിട്ടത്. സൂപ്പർ താരം അല്ലു അർജുൻ സിനിമയെ പ്രശംസിച്ചു. ട്വിറ്ററിലൂടെയാണ് താരം തൻറെ അഭിപ്രായം പങ്കുവെച്ചത്. ഓരോ ഇന്ത്യക്കാരന്റെയും ഹൃദയത്തിൽ തൊടുന്ന സിനിമയാണെന്ന് അല്ലു പറഞ്ഞു. അദിവി ശേഷിൻറെ പ്രകടനത്തേയും അല്ലു അർജുൻ അഭിനന്ദിച്ചു. ആദ്യ ദിനം തന്നെ പ്രേക്ഷകർ വലിയ വരവേൽപ്പാണ് ചിത്രത്തിന് നൽകിയിരിക്കുന്നത്. രാജ്യസ്നേഹം കൊണ്ടും ആദരവ് കൊണ്ടും കണ്ണ് നിറഞ്ഞൊഴുകാതെ ആരും തീയേറ്ററിൽ നിന്ന് പോയിട്ടില്ല.
ഇന്ത്യ ഒട്ടാകെ ഉള്ള പ്രേക്ഷകർ സിനിമ തീരുമ്പോൾ എഴുന്നേറ്റ് നിന്ന് കയ്യടിച്ച് ആദരവർപ്പിക്കുകയാണ്. കേരളമടക്കം എല്ലാ സംസ്ഥാനങ്ങളിലും പല സ്ഥലങ്ങളിലും ഭാരത് മാതാ കീ ജയ് വിളികളോടെയാണ് പ്രേക്ഷകർ തീയേറ്റർ വിട്ടത്. പതിനാല് വർഷങ്ങൾക്ക് മുൻപ് ഉണ്ടായ മുംബൈ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മേജർ സന്ദീപ് ഉണ്ണികൃഷ്ണൻറെ ധീരമായ ജീവിത കഥയാണ് 'മേജർ' പറയുന്നത്. അദിവി ശേഷ് ആണ് സന്ദീപ് ഉണ്ണികൃഷ്ണൻറെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ശശി കിരൺ ടിക്കയാണ് സംവിധാനം. നടൻ മഹേഷ് ബാബുവിൻറെ ഉടമസ്ഥതയിലുള്ള ജി മഹേഷ് ബാബു എന്റർടെയ്ൻമെന്റ്സും സോണി പിക്ചേഴ്സ് ഇന്റർനാഷണൽ പ്രൊഡക്ഷൻസും എ + എസ് മൂവീസും ചേർന്നാണ് നിർമാണം. 2008ലെ ഭീകരാക്രമണത്തിനിടെ 14 സിവിലിയന്മാരെ രക്ഷിച്ച എൻ.എസ്.ജി കമാൻഡോയാണ് മലയാളിയായ മേജർ സന്ദീപ് ഉണ്ണികൃഷ്ണൻ.
പരിക്ക് പറ്റിയ സൈനികനെ രക്ഷിക്കുന്നതിനിടെയായിരുന്നു അദ്ദേഹം ഭീകരരുടെ വെടിയേറ്റു മരിക്കുന്നത്. സന്ദീപിൻറെ ധീരതക്ക് മരണാനന്തര ബഹുമതിയായി രാജ്യം അശോക ചക്ര നൽകി ആദരിച്ചിരുന്നു. ഹിന്ദിയിലും തെലുങ്കിലും മലയാളത്തിലുമായി ഒരുങ്ങുന്ന ചിത്രത്തിൽ ശോഭിത ധൂലിപാല, സെയ് മഞ്ജരേക്കർ, പ്രകാശ് രാജ്, രേവതി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 26 / 11 മുംബൈ ആക്രമണത്തിൽ ബന്ദിയാക്കപ്പെട്ട ഒരു എൻ ആർ ഐയുടെ റോളിൽ ആണ് സായി മഞ്ചരേക്കർ എത്തുന്നത്. അതേസമയം അക്രമണത്തിൽ പെട്ടുപോയ കഥാപാത്രമായാണ് ശോഭിത എത്തുന്നത്. പിആർഒ: ആതിര ദിൽജിത്.
Find out more: