ലാലേട്ടന് പിറന്നാൾ ആശംസകൾ നേർന്ന് മഞ്ജു വാര്യർ! എണ്ണമറ്റാത്ത കഥാപാത്രങ്ങൾ, പകർന്നാടിയ വേഷങ്ങൾ അങ്ങനെ നാലര പതിറ്റാണ്ടായി അദ്ദേഹം സിനിമ ലോകത്തെ വിസ്മയിപ്പിച്ചു കൊണ്ടേയിരിക്കുന്നു. കാലമെത്ര കഴിഞ്ഞാലും മോഹൻലാൽ എന്ന അസാധ്യ നടന് പകരം വയ്ക്കാൻ ആരുമുണ്ടാകില്ല. ജയവും തോൽവിയും വെല്ലുവിളികളും പരിഹാസങ്ങളുമെല്ലാം അതിജീവിച്ചാണ് അദ്ദേഹം മലയാള സിനിമയിൽ തലയെടുപ്പോടെ നിൽക്കുന്നത്.മലയാളത്തിന്റെ നടന വിസ്മയം മോഹൻലാലിന് പിറന്നാൾ ആശംസകൾ നേരുകയാണ് സിനിമ ലോകം. ഇപ്പോഴിത പ്രിയതാരത്തിന് പിറന്നാൾ ആശംസകൾ നേർന്നിരിക്കുകയാണ് നടി മഞ്ജു വാര്യരും. ഹാപ്പി ബർത്ത് ഡേ ലാലേട്ടാ... ഞങ്ങൾ ജീവിക്കുന്ന ജീവിതത്തെ എങ്ങനെ സ്നേഹിക്കാമെന്ന് കാണിച്ചു തന്നതിന് നന്ദി, ഇന്നോളം തന്നതിന്, ഇന്നീ മലയാളം കൈകൂപ്പുന്നു എന്നാണ് മഞ്ജു വാര്യർ ലാലേട്ടനൊപ്പമുള്ള ചിത്രം പങ്കുവച്ച് കുറിച്ചിരിക്കുന്നത്.
വിവരണങ്ങൾക്കും വിശേഷങ്ങൾക്കും അതിതമായി ഓരോ തലമുറയുടെയും ഇഷ്ടം നേടിയാണ് ഒരേ സമയം നടനും താരവുമായി മോഹൻലാൽ ജനങ്ങളുടെ ഹൃദയത്തിൽ ഇടം പിടിച്ചത്. ഒരു നാലു വയസുകാരന് മനസിൽ പതിച്ച പുലിമുരുകൻ മുതൽ ഓരോ പ്രേക്ഷകനും ആ നടനതികവിനെക്കുറിച്ച് പറയാൻ ഏറെയുണ്ടാകും. ഇന്നു മോഹൻലാൽ പിറന്നാൾ ആഘോഷിക്കുമ്പോൾ, പതിറ്റാണ്ടുകൾക്ക് മുമ്പ് അമ്മയുടെ പ്രിയപ്പെട്ട ലാലു കളിച്ചു വളർന്ന പത്തനംതിട്ട ജില്ലയിലെ ഒരു ഗ്രാമ പ്രദേശത്തിനും പറയാൻ ഏറെ കഥകളുണ്ടാകും. ആ ഗ്രാമത്തിൻ്റെ പച്ചപ്പും തെന്നലും പ്രകൃതിയുമൊക്കെ ഒരു അമ്മ മടത്തട്ടു പോലെ മലയാളികളുടെ പ്രിയപ്പെട്ടവനായി കൊതിക്കുന്നുണ്ടാകും. മലയാളത്തിൻ്റെ വെള്ളിത്തിരയിലേക്ക് ഒരു കൊടുങ്കാറ്റ് പടന്നിറങ്ങിയിട്ട് നാല് പതിറ്റാണ്ടിലേറെയായി.
ആ കൊടുങ്കാറ്റിനെ മലയാളികൾ ഒരു പേര് ചൊല്ലി വിളിച്ചു, ലാലേട്ടൻ. ഇന്ന് മലയാളികളുടെ ആ നടന വിസ്മയത്തിന് 63 വയസിൻ്റെ പിറന്നാൾ ആഘോഷം. രണ്ട് വർഷം മുമ്പ് പത്തനംതിട്ട ജില്ലയിലെ ഇലന്തൂരിൽ കുടുംബവീടായ പുന്നയ്ക്കൽ വീട്ടിലെത്തിയത് സോഷ്യൽ മീഡിയയിൽ മോഹൻലാൽ കുറിച്ചത് ഇങ്ങനെയായിരുന്നു, ഗൃഹാതുരതയുടെ ഇറയത്ത്, ബന്ധുക്കൾക്കൊപ്പമിരിക്കുമ്പോൾ കാലം പിന്നോട്ടോടും പോലെ... മോഹൻലാലിൻ്റെ അമ്മ ശാന്തകുമാരിയുടെയും അച്ഛൻ വിശ്വനാഥൻ നായരുടെ കുടുംബവീട് ഇലന്തൂരിലായിരുന്നു. തിരുവനന്തപുരത്തു നിന്നും അച്ഛനും അമ്മയ്ക്കും സഹോദരനുമൊപ്പം ചെറുപ്പകാലത്ത് അവധി ദിവസങ്ങളിൽ ലാലു ഇലന്തൂരിലെ അമ്മ വീട്ടിലേക്കെത്തും.
ലാലുവിനൊപ്പമുള്ള ചെറുപ്പകാലത്തെക്കുറിച്ചുള്ള ഓർമകളെ ജീവിതത്തിലെ ഏറ്റവും സുന്ദര നിമിഷം പോലെ കുടുംബാംഗങ്ങൾ പലകുറി പങ്കുവെച്ചിട്ടുള്ളതാണ്. ലാലു ചെറുപ്പം മുതേ നന്നായി പാടുമായിരുന്നു. ഒരു പാട്ട് പാടാൻ പറഞ്ഞാൽ അവൻ ആദ്യം നാണിച്ച് നിൽക്കും. പിന്നീടാണ് പാടുന്നത്. കുറച്ച് പേടിയൊക്കെയുള്ള ആളായിരുന്നു. അന്ന് കുടുംബ വീട്ടിലെ നാലുകെട്ടിനോട് ചേർന്നുള്ള തിണ്ണയിൽ എല്ലാവരും പായ വിരിച്ച് കിടക്കുമ്പോൾ ഞങ്ങളുടെ നടുവിലായി വന്നു മാത്രമേ കിടക്കു, മോഹൻലാലിൻ്റെ വല്യമ്മാവൻ ഗോപാലകൃഷ്ണൻ നായർ മുമ്പ് ഓർത്തെടുത്തിട്ടുണ്ട്.
Find out more: