അദ്ദേഹത്തെ മോശമാക്കി എന്നെക്കുറിച്ച് നല്ലത് പറയണ്ട! ഗോപി സുന്ദറിനെ വിമർശിക്കുന്നവരോട് അഭയ ഹിരൺ‍മയി പറഞ്ഞതിങ്ങനെ! അഭയ ഹിരൺമയി ഈയിടെയ്ക്കാണ് ഗോപി സുന്ദറുമായുള്ള ലിവിങ് റ്റുഗദർ ജീവിതം അവസാനിപ്പിച്ചിച്ചത്.  വർഷങ്ങളായി ഗോപിയും ഞാനും ഒന്നിച്ച് ജീവിക്കുകയാണെന്ന് പറഞ്ഞപ്പോഴായിരുന്നു അഭയ വാർത്താതാരമായി മാറിയത്. ഗോപിയുമായി വേർപിരിഞ്ഞതിന്റെ കാരണത്തെക്കുറിച്ച് ഗായിക പ്രതികരിച്ചിരുന്നില്ല. അദ്ദേഹത്തെ മിസ് ചെയ്യാറുണ്ടെന്ന് അഭയ വ്യക്തമാക്കിയിരുന്നു. ഇപ്പോഴത്തെ ജീവിതത്തിൽ സന്തോഷവതിയാണെന്നും സംഗീതത്തിനാണ് കൂടുതൽ പ്രാധാന്യം കൊടുക്കുന്നതെന്നും അഭയ പറഞ്ഞിരുന്നു. തന്നോടുള്ള സ്നേഹം പ്രകടിപ്പിക്കുന്നതിനായി ഗോപിയെ മോശക്കാരനാക്കുന്നത് ശരിയല്ലെന്ന് അഭയ പറയുന്നു.




    സ്റ്റോർക്ക് മാജിക്കിന് നൽകിയ അഭിമുഖത്തിലായിരുന്നു അഭയ ഇതേക്കുറിച്ച് പ്രതികരിച്ചത്. സ്ത്രീവിരുദ്ധവും വളരെ മോശവുമായ കമന്റുകളൊക്കെ കേട്ടിട്ടുണ്ട്. ആരോടാണ് ഇതേക്കുറിച്ച് പറയേണ്ടത്. ഇപ്പോഴത്തെ തലമുറയിലെ കുട്ടികളല്ല അങ്ങനെ സംസാരിക്കുന്നത്. എവിടുന്ന് തുടങ്ങണം, എന്ത് പറയണമെന്നറിയില്ല. അങ്ങനെയൊക്കെ പറയുന്നവർ ഫ്‌സട്രേറ്റഡാണ്. അബ്യൂസ് ചെയ്യുന്നതോടെ എന്തോ നേടിയെന്നാണ് അവരുടെ ധാരണയെന്നും അഭയ പറയുന്നു. എന്റെ ഇൻസ്റ്റഗ്രാമിൽ ഞാൻ ഫോട്ടോസ് ഇടുന്ന സമയത്ത് അവരെന്നെ സന്തോഷിപ്പിക്കാനായി ചെയ്യുന്നതായിരിക്കും. അല്ലേലും അവൻ കണ്ട് പഠിക്കട്ടെ, ഇപ്പോ എങ്ങനെയിരിക്കുന്നു മറ്റത്. ഒരാളെ ഇകഴ്ത്തിക്കൊണ്ട് എന്നെ പുകഴ്ത്തുന്നത് ശരിയായ മാർഗമല്ല. നിങ്ങൾക്ക് എന്നെ സ്‌നേഹിക്കണമെന്നുണ്ടെങ്കിൽ എന്നെക്കുറിച്ച് പറയൂ. നിങ്ങൾ നന്നായിരിക്കുന്നു, നിങ്ങൾ സ്‌ട്രോംഗായി വന്നുകൊണ്ടിരിക്കുന്നു എന്നൊക്കെ പറയാമല്ലോയെന്നും അഭയ ചോദിക്കുന്നു.





  നമ്മളിലേക്ക് തന്നെ ശ്രദ്ധിച്ച് ചെയ്യുന്ന കാര്യങ്ങളിൽ ശ്രദ്ധിക്കാനെ നമുക്ക് പറ്റുള്ളൂ. അത് മാത്രമേ നമുക്ക് ചെയ്യാനാവൂ. കമ്മിറ്റഡായിരിക്കുമ്പോൾ മറ്റൊരു ബന്ധത്തിലേക്ക് പോവുന്നതിനെക്കുറിച്ച് പറയാനാവില്ല എനിക്ക്. അതറിയില്ല. ആ സമയത്തേക്ക് വേണ്ടിയുള്ളതായിരിക്കാം അത്. റിലേഷൻഷിപ്പ് തുടങ്ങാൻ കുറച്ച് സമയമെടുത്തേക്കാം. ആറ് മാസമോ രണ്ട് വർഷമോ ഒക്കെ കഴിഞ്ഞ് ലിവിങ് റ്റുഗദറിലേക്ക് പോവുന്നവരുണ്ട്. അത് അവരുടെ ചോയ്‌സാണ്. അവരുടെ തീരുമാനമാണ്. അതിൽ നമുക്കൊന്നും പറയാനാവില്ല.





  റിലേഷൻഷിപ്പിൽ വരുന്ന പ്രശ്‌നങ്ങൾ ആണിനും പെണ്ണിനും ഒരുപോലെയാണ്. എത്ര പേരാണ് ഡിപ്രഷനിൽ നിന്നും സർവൈവ് ചെയ്ത് വന്നിട്ടുള്ളത്. ഞാൻ രണ്ടാമത്തെ ദിവസം ഇറങ്ങി വന്നത് എനിക്ക് ഇങ്ങനെ എന്നെ കാണിക്കണം എന്നുള്ള താൽപര്യമുള്ളത് കൊണ്ടാണ്. എന്റേതായ വീക്ക് സൈഡ് കാണിക്കാൻ എന്റെ വീട്ടുകാരുണ്ട്. അത് ഞാൻ അവിടെ കാണിക്കുന്നു. ബ്രേക്കപ്പിനെ പലരും പല രീതിയിലാണ് കൈകാര്യം ചെയ്യുന്നതെന്നുമായിരുന്നു അഭയ പറയുന്നു!

Find out more: