ഭർത്താവുമായി പിരിഞ്ഞ് കഴിയുകയാണ്; സയനോരയുടെ തുറന്നുപറച്ചിൽ ഇങ്ങനെ! വെല്ലുവിളികൾ ഏറ്റെടുക്കാറുണ്ട്. അതിന്റെ ജയപരാജയങ്ങൾ തന്നെ അലട്ടാറില്ലെന്നും സയനോര പറയുന്നു. ധന്യ വർമ്മയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു ഗായിക വിശേഷങ്ങൾ പങ്കുവെച്ചത്. ഭർത്താവ് വിൻസ്റ്റൺ ആന്റണി ഡിക്രൂസുമായി പിരിഞ്ഞ് താമസിക്കുന്നതിനെക്കുറിച്ചും ഗായിക തുറന്ന് പറഞ്ഞിരുന്നു. ഏത് റിലേഷൻഷിപ്പിലായാലും മറ്റുള്ളവരുടെ ആവശ്യങ്ങളേക്കാളും മുൻപ് നമ്മുടെ നീഡ് എന്താണെന്ന് മനസിലാക്കണം. നമ്മൾ നമ്മളോട് തന്നെ നീതി പുലർത്തണമെന്ന് സയനോര പറയുന്നു.  പാട്ടും അഭിനയവുമൊക്കെയായി സജീവമാണ് സയനോര. ജീവിതത്തിൽ പുതിയ കാര്യങ്ങൾ ചെയ്യാനിഷ്ടമാണ്. ഒരാൾക്ക് കുറേക്കാലം സ്‌ട്രോംഗായിരിക്കാൻ പറ്റില്ല. ആരെങ്കിലും എന്നെ ഒന്ന് ഹഗ് ചെയ്തിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചിട്ടുണ്ട്.




  21ാമത്തെ വയസിൽ ഞാൻ എന്റെ കുടുംബത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തതാണ്. സഹോദരനുൾപ്പടെ എല്ലാവരും എന്നെ സഹായിച്ചിട്ടുണ്ട്. നമ്മൾ സ്‌നേഹിക്കുന്നവരെ നോക്കേണ്ടത് നമ്മുടെ കടമയല്ലേ. ഞാനെപ്പോഴും പരിഗണിച്ചത് മറ്റുള്ളവരുടെ ആവശ്യങ്ങളായിരുന്നു. എന്റെ കാര്യങ്ങൾ താഴെയും അവരുടേത് മുകളിലുമായാണ് വെച്ചിരുന്നത്.  റിലേഷൻഷിപ്പിൽ നിന്നും മാറി ഞാനും സനയും കൊച്ചിയിലേക്ക് മാറിയത് അപ്പോഴായിരുന്നു. കുറച്ച് കാലമായി ഞാൻ സിംഗിൾ പാരന്റാണ്. അന്ന് നമ്മൾ ഇതേക്കുറിച്ച് പറഞ്ഞപ്പോൾ ഞാൻ കരയുകയായിരുന്നു അല്ലേയെന്നും സയനോര ധന്യയോട് ചോദിച്ചത്.കൊവിഡ് സമയത്തെ ലൈഫ് ബുദ്ധിമുട്ടായിരുന്നു. പുറമേ കാണുന്ന പോലെയായിരുന്നില്ല ആ സമയത്ത് ജീവിതം. ഇതുവരെ ഞാനിങ്ങനെയൊരു അവസ്ഥയിലായിട്ടില്ലല്ലോ എന്നായിരുന്നു ഞാൻ ചിന്തിച്ചത്.അമ്മയാവുമ്പോഴാണ് ഒരു സ്ത്രീക്ക് പൂർണത വരൂയെന്നാണ് സമൂഹത്തിന്റെ കാഴ്ചപ്പാട്.





  എനിക്ക് എന്നെത്തന്നെ നോക്കാൻ പറ്റുന്നില്ല. ഞാനെങ്ങനെ ഈ കുഞ്ഞിനെ നോക്കും എന്നായിരുന്നു എന്റെ ആശങ്ക. സത്യം പറഞ്ഞാൽ എനിക്ക് പേടിയായിരുന്നു. കുഞ്ഞ് ജനിച്ച് ആദ്യത്തെ 20 ദിവസം ഞാൻ കരച്ചിലായിരുന്നു. ബാത്ത്‌റൂമിലൊക്കെ പോയാൽ ഞാൻ കരയുമായിരുന്നു. കുഞ്ഞ് പകൽ മുഴുവൻ ഉറങ്ങി രാത്രി ഉറങ്ങാറേയില്ലായിരുന്നു. ഉറക്കവും ശരിയാവാതെ വന്നതോടെ ആകെ പ്രശ്‌നമായിരുന്നു. എന്റെ അലറിക്കരച്ചിൽ കേട്ട് മമ്മിയൊക്കെ പേടിച്ചുപോയിരുന്നു. മമ്മീ എനിക്ക് പറ്റുന്നില്ലെന്നായിരുന്നു ഞാൻ പറഞ്ഞത്. ഞാൻ സ്ലിപ്പാവുന്ന സമയത്ത് അവൾ കയറിപ്പിടിക്കും. ചില സംഭാഷണങ്ങൾ എനിക്ക് കൈവിട്ട് പോവുമ്പോൾ അവൾ മമ്മായെന്ന് വിളിക്കും. 




  കൊവിഡ് കഴിഞ്ഞ് കുറച്ചായപ്പോഴാണ് ഞാൻ ഇങ്ങോട്ടേക്ക് വന്നത്. ഇത് പറ്റുമോയെന്ന ആശങ്കയുണ്ടായിരുന്നു. അവൾ ചുറ്റും കാണുന്ന ഫാമിലി, അവർ ഇടപഴകുന്ന രീതി ഇതൊക്കെ കംപയർ ചെയ്യും. ചില സമയത്ത് ഞാൻ അവളുടെ കൂടെയുണ്ടാവില്ല. ചില കാര്യങ്ങളിൽ ശക്തയായി നിന്നേ മതിയാവൂ എന്ന് ഞങ്ങളൊന്നിച്ചാണ് മനസിലാക്കിയത്. ചില സമയത്ത് അത് ഭാവിയിലൊരു ട്രോമയായി വന്നേക്കാം, അറിയില്ല. പക്വതയോടെയാണ് അവൾ പെരുമാറുന്നതെന്നുമായിരുന്നു സയനോര പറഞ്ഞത്. അവരില്ലായിരുന്നുവെങ്കിൽ ചില കാര്യങ്ങൾ സാധിക്കില്ല. അത് നമ്മൾ മക്കളിൽ നിന്നും പഠിക്കുന്നതാണ്. അങ്ങനെയുള്ള കുറച്ച് അനുഭവങ്ങളുണ്ടായിട്ടുണ്ട് എനിക്ക്. സന വളരെ നല്ല കുട്ടിയാണ്.

Find out more: