പാലാ നിയോജകമണ്ഡലത്തില്‍ സെപ്റ്റംബര്‍ 23-ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പിന് ബുധനാഴ്ച മുതല്‍ നാമനിര്‍ദേശ പത്രികകള്‍ സ്വീകരിക്കുമെന്ന് കളക്ടര്‍ പി.കെ.സുധീര്‍ ബാബു അറിയിച്ചു.കളക്ടറേറ്റില്‍ വരണാധികാരിയായ റവന്യൂ റിക്കവറി വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ക്കും ളാലം ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ ഉപവരണാധികാരിയായ ളാലം ബി.ഡി.ഒ.യ്ക്കും പത്രിക നല്‍കാം. പകല്‍ 10 മുതല്‍ മൂന്നുവരെയാണ് പത്രിക സമർപ്പിക്കാനുള്ള സമയം.
.176 പോളിങ് കേന്ദ്രങ്ങളാണ് ഉപതിരഞ്ഞെടുപ്പിന് സജ്ജീകരിക്കുക. വോട്ടിങ് യന്ത്രവും വി.വി.പാറ്റ് യന്ത്രവും ഉപയോഗിച്ചാകും തിരഞ്ഞെടുപ്പ്. യന്ത്രങ്ങളുടെ പ്രാഥമിക പരിശോധന സെപ്റ്റംബര്‍ മൂന്നിന് ഏറ്റുമാനൂര്‍ സത്രം കോമ്പൗണ്ടിലുള്ള ഇ.വി.എം. വെയര്‍ഹൗസില്‍ നടക്കും. രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികളുടെ സാന്നിധ്യത്തിലായിരിക്കും പരിശോധന.
click and follow Indiaherald WhatsApp channel