പാലാ ഉപതിരഞ്ഞെടുപ്പില്‍ ഭേദപ്പെട്ട പോളിങ്. ആറുമണിവരെ എഴുപതു ശതമാനത്തോളം പേര്‍ വോട്ട് ചെയ്തു. ഉയര്‍ന്ന പോളിങ് അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് മൂന്നുമുന്നണികളും. ആറുമണിയോടെ വോട്ടെടുപ്പ് ഏതാണ്ട് അവസാനിച്ചു. 

5.20നുള്ള വിവരം അനുസരിച്ച് 68.4 ശതമാനം പോളിങ്ങാണ്‌ രേഖപ്പെടുത്തിയിട്ടുള്ളത്. അവസാന കണക്കുകള്‍ വരുമ്പോള്‍ 70 ശതമാനത്തിലേക്ക് എത്തുമെന്നാണ് കരുതപ്പെടുന്നത്‌.  2016ലെ പൊതുതിരഞ്ഞെടുപ്പിലെ പോളിങ് ശതമാനമായ 77 ശതമാനത്തിലേക്ക് എത്താന്‍ സാധ്യതയില്ല. തങ്ങളുടെ ഉറച്ച വോട്ടുകള്‍ രാവിലെ മുതല്‍ ഉച്ചവരെയുള്ള സമയത്ത് രേഖപ്പെടുത്തിക്കഴിഞ്ഞുവെന്ന് എല്‍ ഡി എഫും യു ഡി എഫും അവകാശപ്പെടുന്നു.

Find out more: