പാലാ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു. പാലാ കാര്‍മല്‍ പബ്ലിക് സ്‌കൂളിലാണ് വോട്ടെണ്ണുന്നത്. രാവിലെ എട്ട് മണി മുതലാണ് വോട്ടെണ്ണല്‍ തുടങ്ങിയത്. ആദ്യ ലീഡ് എല്‍ഡിഎഫിന് അനുകൂലമാണ്. യുഎഡിഎഫിന്റെ ശക്തി കേന്ദ്രമായ രാമപുരം പഞ്ചായത്തിലാണ് ഇപ്പോൾ എല്‍ഡിഎഫ് ലീഡ് നേടുന്നത്.
പോസ്റ്റല്‍ വോട്ടുകളും സര്‍വീസ് വോട്ടുകളുമാണ് ആദ്യം എണ്ണിയത്. 15 പോസ്റ്റല്‍ വോട്ടുകളും 14 സര്‍വീസ് വോട്ടുകളുമാണുള്ളത്. . 15 പോസ്റ്റല്‍ വോട്ടുകളില്‍ മൂന്നെണ്ണം അസാധുവാണ്. വോട്ടിനോടൊപ്പമുള്ള ഡിക്ലറേഷന്‍ ലഭിക്കാത്തതിനാലാണ് അസാധുവായത്. ആറ് വീതം വോട്ടുകളും എല്‍ഡിഎഫിനും യുഡിഎഫിനും ലഭിച്ചു.
click and follow Indiaherald WhatsApp channel