പൗരത്വ നിയമ ഭേദഗതി നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനമാകാന്‍ ഉത്തര്‍പ്രദേശ്. പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് എത്തിയ ഹിന്ദു, സിഖ്, ജെയ്ന്‍ ബുദ്ധിസ്റ്റ് മത വിഭാഗക്കാരുടെ പട്ടിക തയ്യാറാക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഉത്തരവിട്ടു.
പുതിയ നിയമ ഭേദഗതിയിലൂടെ പൗരത്വത്തിന് അര്‍ഹതയുള്ളവരെ കണ്ടെത്തുന്നതിനാണ് പട്ടിക തയ്യാറാക്കുന്നത്.
ഇതോടെ പൗരത്വ നിയമ ഭേദഗതി നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനമായി മാറുകയാണ് യു.പി.
അയല്‍ രാജ്യങ്ങളില്‍ നിന്ന് എത്തിയ മതന്യുനപക്ഷങ്ങളുടെ പട്ടിക തയ്യാറാക്കാന്‍ ജില്ലാ മജിസ്‌ട്രേറ്റുമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി യു.പി അഡീഷണല്‍ ചീഫ് സെക്രട്ടറി അവനീഷ് അവാസ്തി സ്ഥിരീകരിച്ചു. യു.പിയില്‍ കഴിയുന്ന അഫ്ഗാന്‍ സ്വദേശികളുടെ എണ്ണം വളരെ കുറവാണ്.
എന്നാല്‍ പാക്കിസ്ഥാന്‍, ബംഗ്ലാദേശ് പൗരന്‍മാര്‍ നിരവധി ഉണ്ട് പൗരത്വ നിയമ ഭേദഗതി നടപ്പിലാക്കുന്നതിന്റെ ആദ്യ ചുവടുവയ്പ്പാണ് പട്ടിക തയ്യാറാക്കുന്നതെന്ന് അവാസ്തി അഭിപ്രായപ്പെട്ടു.
യഥാര്‍ത്ഥ കുടിയേറ്റക്കാര്‍ക്ക് തന്നെയാണ് പൗരത്വം ലഭിക്കുന്നതെന്ന് ഉറപ്പാക്കുന്നതിനാണ് പട്ടിക തയ്യാറാക്കുന്നതെന്ന് അവാസ്തി വ്യക്തമാക്കി. ലഖ്‌നൗ, ഹാപൂര്‍, രാംപൂര്‍, ഷാജഹാന്‍പൂര്‍, നോയിഡ, ഗാസിയാബാദ് എന്നിവടങ്ങളിലാണ് പ്രധാനമായും ഉള്ളത്.
യു.പിയില്‍ ഇത് ആദ്യമായാണ് അയല്‍രാജ്യങ്ങളില്‍ നിന്ന് എത്തി പൗരത്വമില്ലാതെ കഴിയുന്നവരുടെ പട്ടിക തയ്യാറാക്കുന്നത്. ഈ രാജ്യങ്ങളില്‍ നിന്നുള്ള മുസ്ലീം കുടിയേറ്റക്കാരെ അതാത് രാജ്യങ്ങളിലേക്ക് തന്നെ തിരിച്ച് അയച്ചേക്കും.
click and follow Indiaherald WhatsApp channel