കേന്ദ്ര സർക്കാരിന്റെ പൗരത്വ ഭേദഗത നിയമ, ഭരണ ഘടന വിരുധ്ധമോ? അതെ എന്ന തരത്തിലുള്ള നിഗമനമാണ് അന്താരാഷ്‌ട്ര മനുഷ്യാവകാശ സംഘടനായായ ആംനെസ്റ്റി ഇന്റർനാഷണൽ വ്യക്തമാക്കി.അതായത്  ഇന്ത്യൻ ഭരണഘടനയ്ക്ക് മാത്രമല്ല, അന്താരാഷ്ട്ര മനുഷ്യാവകാശത്തിനും എതിരാണ് പൗരത്വ നിയമ ഭേദഗതി. ജനങ്ങളെ മതത്തിന്റെ പേരിൽ ഭിന്നിപ്പിക്കുകയാണ് പൗരത്വ നിയമഭേദഗതിയിലൂടെ ചെയ്യുന്നതെന്നാണ് ആംനെസ്റ്റി ചൂണ്ടി കാട്ടിയത്.

 

 

    2019 ഡിസംബറിലാണ് മതാടിസ്ഥാനത്തിലുള്ള  പൗരത്വ ഭേദഗതി നിയമം പ്രാബല്യത്തിൽ വന്നത്. വ്യാപക പ്രതിഷേധങ്ങൾക്കിടെയാണ് പൗരത്വ നിയമ ഭേദഗതി നടപ്പിലാക്കാൻ കേന്ദ്ര സർക്കാർ വിജ്ഞാപനമിറക്കിയത്.പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍നിന്ന് 2014 ഡിസംബര്‍ 31നു മുമ്പ് ഇന്ത്യയിലെത്തിയ ഹിന്ദു, സിഖ്, പാഴ്‌സി, ജൈന, ബുദ്ധ, ക്രൈസ്തവ മതവിഭാഗങ്ങളില്‍പെട്ടവര്‍ക്കു പൗരത്വാവകാശം നല്‍കുന്നതാണ് നിയമം.

 

 

    നേരത്തെ, കുറഞ്ഞത് 11 വര്‍ഷം രാജ്യത്ത് സ്ഥിര താമസമായവര്‍ക്കു മാത്രമാണ് പൗരത്വം നല്‍കിയിരുന്നത്. എന്നാല്‍ നിലവിലെ നിയമപ്രകാരം ഇത് ആറു വര്‍ഷമായി ചുരുങ്ങി.

 

 

 

    ലോക്സഭയും രാജ്യസഭയും പാസാക്കിയ പൗരത്വ ഭേദഗതി ബില്ലില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഡിസംബർ 13നാണ് ഒപ്പുവെച്ചത്.എന്നാലിപ്പോൾ ആഫ്രിക്കയിലെ വിദേശകാര്യ ഉപകമ്മിറ്റി, ആഗോള ആരോഗ്യ സംഘടനകൾ, ആഗോള മനുഷ്യാവകാശ സംഘടനകൾ എന്നിവരുടെ മുമ്പാകെ സമർപ്പിച്ച സാക്ഷ്യപത്രത്തിലാണ് ആംനെസ്റ്റി ഇന്റർനാഷണൽ ഏഷ്യ പസഫിക് അഡ്വക്കേസി മാനേജർ ഫ്രാൻസിസ്കോ ബെൻകോസ്മി ഇക്കാര്യം വ്യക്തമാക്കിയത്.

 

 

 

   അതേസമയം, പൗരത്വ നിയമഭേദഗതി എന്നത് ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും രാജ്യത്തെ ജനാധിപത്യ സംവിധാനങ്ങളെ ഉൾക്കൊണ്ടാണ് ഈ നിയമം പ്രാബല്യത്തിൽ വന്നതെന്നും വിദേശകാര്യ മന്ത്രാലയം വക്താവ് രവീഷ് കുമാർ പറയുകയുണ്ടായി.

 

 

 

     ഇന്ത്യയിലും അതിന്റെ ഭരണഘടനയിലും വിശ്വസിക്കുന്ന ലോകത്തെ ഏത് രാജ്യത്തു നിന്നുമുള്ള ഏതൊരു മതത്തിലെയും വ്യക്തിക്ക് ഉചിതമായ പ്രക്രിയയിലൂടെ ഇന്ത്യൻ പൗരത്വത്തിന് അപേക്ഷിക്കാവുന്നതാണ്. അതിൽ ഒരു പ്രശ്നവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

మరింత సమాచారం తెలుసుకోండి: