മോദിയുടെ വഴി തടഞ്ഞ സംഭവത്തിൽ ടി ജി മോഹൻദാസ്! പഞ്ചാബിൽ ബിജെപിയുടെ തെരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഹനവ്യൂഹം പ്രതിഷേധക്കാർ തടഞ്ഞ പശ്ചാത്തലത്തിൽ വിദ്വേഷ പരാമർശവുമായി ആർഎസ്എസ് സൈദ്ധാന്തികൻ ടി ജി മോഹൻദാസ്. നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പഞ്ചാബിലെത്തിയ നരേന്ദ്ര മോദിയെ പ്രതിഷേധക്കാർ വഴിയിൽ തടഞ്ഞുവെച്ചതിന്റെ പശ്ചാത്തലത്തിലാണ് ടി ജി മോഹൻദാസിന്റെ പ്രതികരണം. രൂക്ഷ വിമർശനമാണ് ടി ജി മോഹൻദാസിന്റെ ട്വീറ്റിനെതിരെ ഉയരുന്നത്.




  "അന്ന് ചെങ്കോട്ടയിൽ കൊടി പൊക്കിയ ഒരഞ്ചെണ്ണത്തെ വെടി വെച്ച് വീഴ്ത്തിയിരുന്നെങ്കിൽ ഇന്ന് ഈ നാണക്കേട് വരില്ലായിരുന്നു!" എന്ന് ടി ജി മോഹൻദാസ് ട്വീറ്റ് ചെയ്തു. ഇരുപത് മിനിറ്റോളമാണ് പ്രധാനമന്ത്രിയേയും സംഘത്തേയും പ്രതിഷേധക്കാർ മേൽപാലത്തിൽ തടഞ്ഞുവെച്ചത്. സ്ഥലത്തു നിന്നും വിമാനത്താവളത്തിൽ മടങ്ങിയെത്തിയ പ്രധാനമന്ത്രി ക്ഷോഭത്തോടെയാണ് പ്രതികരിച്ചത്. "ജീവനോടെ ഭട്ടിൻഡ വിമാനത്താവളത്തിൽ എത്താൻ കഴിഞ്ഞതിന് നിങ്ങളുടെ മുഖ്യമന്ത്രിയെ നന്ദി അറിയിച്ചേക്കൂ." എന്നാണ് നരേന്ദ്ര മോദി വിമാനത്താവളത്തിലെ ഉദ്യോഗസ്ഥരോട് പ്രതികരിച്ചത്. 




   ഹുസൈനിവാലയിലെ ദേശീയ സ്മാരകം സന്ദർശിക്കുന്നതിനും തെരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുക്കുന്നതിനുമാണ് പ്രധാനമന്ത്രി പഞ്ചാബിലെത്തിയത്. ദേശീയ സ്മാരകത്തിന് മുപ്പത് കിലോമീറ്റർ അകലെ വെച്ചാണ് വാഹനം തടഞ്ഞത്. രണ്ട് വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് പ്രധാനമന്ത്രി പഞ്ചാബ് സന്ദർശിക്കുന്നത്. കാർഷിക നിയമം പിൻവലിച്ചതിനു ശേഷം ആദ്യമായാണ് പ്രധാനമന്ത്രി പഞ്ചാബിലെത്തുന്നത്. പ്രധാനമന്ത്രി ഹെലികോപ്റ്ററിൽ പോകുമെന്നാണ് ആദ്യം അറിയിച്ചത്. റോഡ് മാർഗം പോകുമെന്ന് പിന്നീടാണ് അറിയിച്ചതെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഛരൺജിത്ത് ഛന്നി പറഞ്ഞു.





   യോഗ സ്ഥലത്ത് 70000 കസേര ഇട്ടിരുന്നെങ്കിലും 700 പേർ മാത്രമാണ് വന്നത്. ഇതാണ് റാലി റദ്ദാക്കാൻ കാരണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ യാത്രാപരിപാടികൾ സംസ്ഥാന സർക്കാരിനെ അറിയിച്ചിരുന്നു. സുരക്ഷ ഒരുക്കേണ്ടത് സംസ്ഥാന സർക്കാരിന്റെ ഉത്തരവാദിത്വമായിരുന്നുവെന്ന് ആഭ്യന്തര മന്ത്രാലയം പറയുന്നു. പഞ്ചാബ് സർക്കാരിൽ നിന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം റിപ്പോർട്ട് തേടിയിട്ടുണ്ട്. വൻ സുരക്ഷാ വീഴ്ച ഉണ്ടായതായാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ ആരോപണം.ഇരുപത് മിനിറ്റോളമാണ് പ്രധാനമന്ത്രിയേയും സംഘത്തേയും പ്രതിഷേധക്കാർ മേൽപാലത്തിൽ തടഞ്ഞുവെച്ചത്. സ്ഥലത്തു നിന്നും വിമാനത്താവളത്തിൽ മടങ്ങിയെത്തിയ പ്രധാനമന്ത്രി ക്ഷോഭത്തോടെയാണ് പ്രതികരിച്ചത്. "ജീവനോടെ ഭട്ടിൻഡ വിമാനത്താവളത്തിൽ എത്താൻ കഴിഞ്ഞതിന് നിങ്ങളുടെ മുഖ്യമന്ത്രിയെ നന്ദി അറിയിച്ചേക്കൂ." എന്നാണ് നരേന്ദ്ര മോദി വിമാനത്താവളത്തിലെ ഉദ്യോഗസ്ഥരോട് പ്രതികരിച്ചത്.   

Find out more: