സാമൂഹിക മാധ്യമങ്ങൾ വഴി മുസ്ലിം സമുദായത്തെ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത ശ്രീജിത് രവീന്ദ്രൻ അറസ്റ്റിൽ. ഡൽഹിയിൽ മുസ്‌ലിങ്ങളെ കൊല്ലുന്നതിൽ സന്തോഷമറിയിച്ചും കേരളത്തിലും ഇത് ആവർത്തിക്കണം എന്ന് ആഹ്വാനം ചെയ്തുമാണ് ശ്രീജിത്തിന്റെ വീഡിയോ.

 

 

 

   വർഗീയ കലാപമുണ്ടാക്കാൻ ശ്രമിച്ചു എന്ന പരാതിയിൽ മുക്കാലി പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു. ഡിവൈഎഫ്ഐ മുക്കാലി യൂണിറ്റിന്റെ പരാതിയിന്മേലാണ് നടപടി. ശ്രീജിത്തിനെതിരെ സിആർപിസി 353 (എ) പ്രകാരം പോലീസ് കേസെടുത്തു . പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം നടത്തുന്നവരെ അവഹേളിക്കുന്നതായിരുന്നു ശ്രീജിത്തിന്റെ വീഡിയോ.

 

 

 

 

    അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യ വിടുന്നതോടെ എല്ലാവരെയും വെടിവെച്ചു കൊല്ലുമെന്നും മറ്റുമായിരുന്നു ശ്രീജിത്തിന്റെ ഭീഷണി. സംഘപരിവാർ പ്രവർത്തകനാണ് ശ്രീജിത് എന്ന ആരോപണമുണ്ട്. നവമാധ്യമങ്ങളിലൂടെ ഇത്തരത്തിലുള്ള സന്ദേശങ്ങള്‍ തയ്യാറാക്കുകയോ ഫോര്‍വേഡ് ചെയ്യുകയോ ചെയ്യുന്നവര്‍ക്കെതിരെയും പോലീസ്സ ശക്തമായ നടപടിയായിരിക്കും സ്വീകരിക്കുക.

 

 

 

   നവ  മാധ്യമങ്ങളിലൂടെയുള്ള എല്ലാ സന്ദേശങ്ങളും പൊലീസിന്റെ നിരീക്ഷണത്തിലായിരിക്കും. സംസ്ഥാനത്തുടനീളം ഏത് അടിയന്തര സാഹചര്യങ്ങളും നേരിടാന്‍ ജില്ലാ പൊലീസ് മേധാവിമാരുടെ നേതൃത്വത്തില്‍ പൊലീസ് സേനയെ സുസജ്ജമാക്കിയിട്ടുണ്ട്.

 

  

ഡല്‍ഹി വര്‍ഗീയ കലാപത്തില്‍ മരണം 20 ആയി. ഇന്നു കൂടുതല്‍ അക്രമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടില്ല. ഡല്‍ഹി പോലീസ് എന്തു ചെയ്യുകയാണെന്നു സുപ്രീം കോടതി. ഡല്‍ഹി കലാപത്തില്‍ ഇടപെടാന്‍ പക്ഷേ, സുപ്രീം കോടതി വിസമ്മതിച്ചു. ഹൈക്കോടതിയുടെ പരിഗണനയിലുള്ള വിഷയം അവര്‍തന്നെ തീര്‍പ്പാക്കട്ടെയെന്നാണു സുപ്രീം കോടതി നിലപാടെടുത്തത്.

 

 

 

   അര്‍ധരാത്രിയോടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ നേതൃത്വത്തില്‍ സുരക്ഷാ വിലയിരുത്തലിനുശേഷം ജാഫ്രാബാദ് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍നിന്ന് പ്രതിഷേധക്കാരെ പോലീസ് ഒഴിപ്പിച്ചു. കലാപം തുടരുന്ന ദില്ലിയില്‍ സൈന്യത്തെ വിളിക്കണമെന്ന അരവിന്ദ് കെജ്‍രിവാളിന്‍റെ ആവശ്യം കേന്ദ്രം തള്ളി.ഡൽഹിയിൽ നടക്കുന്ന കലാപം ആസൂത്രിതമാണെന്ന് കരുതുന്നില്ലെന്നും പെട്ടെന്നുണ്ടായ ചില അക്രമസംഭവങ്ങൾ മാത്രമാണ് നടന്നതെന്നും, ഇന്നലെ രാത്രി ചേർന്ന അവലോകനയോഗത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞിരുന്നു.

 

 

 

   സ്ഥിതി നിയന്ത്രണവിധേയമെന്നാണ് വടക്കുകിഴക്കന്‍ ഡൽഹി ഡിസിപി പറയുന്നത്. ആവശ്യത്തിന് പോലീസിനെ വിന്യസിച്ചിട്ടുണ്ടെന്നും അക്രമത്തിനെതിരെ ശക്തമായ നടപടി ഉണ്ടാവുമെന്നും ഡിസിപി പറഞ്ഞു.
സ്ഥിതി നിയന്ത്രണ വിധേയമെന്ന് ഉദ്യോഗസ്ഥര്‍ പറയുമ്പോഴും വർഗീയകലാപം പലയിടത്തും ഇനിയും കെട്ടടങ്ങിയിട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് പുറത്തുവരുന്ന വിവരങ്ങള്‍. രണ്ട് ദിവസം മുമ്പ് രണ്ട് തവണ തീ വച്ച ഗോകുൽപുരിയിലെ ടയർമാർക്കറ്റ് ഇന്ന് വീണ്ടും അക്രമികൾ അഗ്നിക്ക് ഇരയാക്കി.

 

 

 

   കൃത്യമായ തരത്തിൽ ഡൽഹി പൊലീസും കേന്ദ്രസേനയും തമ്മിൽ സംയുക്തമായി ഒരു പദ്ധതിയോടെ പ്രവർത്തിക്കുന്നില്ല എന്ന സംശയമുയർത്തുന്നതാണ് ഗോകുൽപുരിയിലെ ഈ തീവെപ്പ്. സംഘർഷം വ്യാപിക്കുന്ന നാലിടങ്ങളിൽ കർഫ്യൂ പ്രഖ്യാപിച്ചു. വടക്കു കിഴക്കൻ ഡൽഹിയിൽ ഒരു മാസത്തേക്കു നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്.

 

 

 

   
അതേ സമയം ഡല്‍ഹി കലാപത്തിൽ അക്രമികള്‍ക്കെതിരെ നടപടി വൈകരുതെന്ന് ഡൽഹി ഹൈക്കോടതി. കോടതി ഉത്തരവിനായി കാത്തുനില്‍ക്കേണ്ട, നിയമപ്രകാരം വേണ്ടത് ചെയ്യണം. നടപടികള്‍ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ നേരിട്ടെത്തി അറിയിക്കാനും കോടതി ഉത്തരവിട്ടു.

 

 

    
വര്‍ഗ്ഗീയ ചേരിതിരിവ് ഉണ്ടാക്കുന്ന പ്രവര്‍ത്തനങ്ങളില്‍ നിന്ന് പൊതുജനങ്ങള്‍ വിട്ടു നില്‍ക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അഭ്യര്‍ത്ഥിച്ചു.

మరింత సమాచారం తెలుసుకోండి: