70 വർഷംകൊണ്ട് ഉണ്ടാക്കിയ സമ്പത്തെല്ലാം മോദി വിറ്റഴിക്കുന്നുവന്നു രാഹുൽ ഗാന്ധി! പാവപ്പെട്ടവർക്ക് പ്രയോജനം ലഭിക്കേണ്ട ആസ്തികൾ വ്യവസായ സുഹൃത്തുക്കൾക്ക് വിറ്റഴിക്കുകയാണ്. ഇത് രാജ്യത്ത് തൊഴിലില്ലായ്മ രൂക്ഷമാക്കുമെന്ന് അദ്ദേഹം പറഞ്ഞു. എഴുപത് വർഷംകൊണ്ട് രാജ്യം ഉണ്ടാക്കിയ സമ്പത്തെല്ലാം നരേന്ദ്ര മോദി വിറ്റഴിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.ഇന്ത്യയുടെ കിരീടത്തിലെ രത്നങ്ങളാണ് മോദിസർക്കാർ വിൽക്കുന്നത്. സ്വകാര്യവത്കരണത്തിന് തങ്ങൾ എതിരല്ലെന്നും എന്നാൽ തങ്ങളുടെ നയത്തിന് ഒരു യുക്തി ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.എഴുപത് വർഷത്തോളം രാജ്യത്ത് ഒന്നും നടന്നില്ലെന്നാണ് മോദിയും ബിജെപിയും പറഞ്ഞത്. എന്നാൽ എഴുപത് വർഷത്തെ സമ്പത്താണ് ഇപ്പോൾ വിറ്റഴിക്കുന്നത്. മോദി സർക്കാർ സമ്പദ് മേഖലയെ തകർത്തു, രാഹുൽ കുറ്റപ്പെടുത്തി.
നാല് വർഷംകൊണ്ട് ആറ് ലക്ഷം കോടി വരുന്ന ആസ്തികൾ വിറ്റഴിക്കാനാണ് നാഷ്ണൽ മോണിറ്റൈസേഷൻ പൈപ്പ്ലൈൻ പദ്ധതിയിലൂടെ കേന്ദ്രം ലക്ഷ്യംവെയ്ക്കുന്നത്. നിയമാനുസൃത കൊള്ള, സംഘടിത കവർച്ച എന്നാണ് കോൺഗ്രസ് ഇതിനെ വിശേഷിപ്പിച്ചത്. റെയിൽവേ, എയർപോർട്ട്, ഗ്യാസ് ലൈൻ, വൈദ്യുതി മേഖലകളിലെ ഓഹരികളാണ് ഇത്തരത്തിൽ വിറ്റഴിക്കുക. ജനങ്ങൾ കഷ്ടപ്പെട്ടുണ്ടാക്കിയ കോടിക്കണക്കിന് രൂപയുടെ സ്വത്ത് കേന്ദ്രസർക്കാർ തങ്ങളുടെ കോടീശ്വരന്മാരായ സുഹൃത്തുക്കൾക്ക് നൽകുകയാണെന്നും കോൺഗ്രസ് വിമർശിക്കുന്നു.
അതേസമയം കുറച്ചു നാളുകൾക്ക് മുൻപ് ഡൽഹിയിൽ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ഒമ്പത് വയസുകാരിയുടെ മാതാപിതാക്കൾക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പോസ്റ്റ് നീക്കം ചെയ്ത് ട്വിറ്ററിന് പുറമെ ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും എത്തിയിരുന്നു. ചട്ടം തെറ്റിക്കുന്ന തരത്തിൽ സമൂഹമാധ്യമത്തിൽ ഇടപെടൽ നടത്തിയതിനെ തുടർന്നാണ് പോസ്റ്റ് നീക്കം ചെയ്യേണ്ടിവന്നതെന്ന് ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും രാഹുലിനെ അറിയിച്ചു. സമൂഹമാധ്യമങ്ങളുടെ നയങ്ങൾക്ക് വിരുദ്ധമാണ് പോസ്റ്റ് എന്നും അധികൃതർ അറിയിച്ചു. ബാലാവകാശ കമ്മീഷൻ ഫേസ്ബുക്കിന് നോട്ടീസ് നൽകിയതിന് പിന്നാലെയായിരുന്നു നടപടി.
ഇതേ കാരണത്താൽ രാഹുലിൻ്റെ ട്വിറ്റർ അക്കൗണ്ട് ബ്ലോക്ക് ചെയ്തിരുന്നു. ഏഴ് ദിവസത്തിന് ശേഷമാണ് ബ്ലോക്ക് നീക്കം ചെയ്തത്. ദേശീയ ബാലാവകാശ കമ്മീഷൻ്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി എന്നായിരുന്നു ട്വിറ്ററിൻ്റെ പ്രതികരണം. ബലാത്സംഗത്തിനിരയായ ഇരയുടെ മാതാപിതാക്കളുടെ ചിത്രങ്ങൾ പങ്കുവയ്ക്കുന്നത് ചട്ടവിരുദ്ധമാണെന്ന് ട്വിറ്റർ വ്യക്തമാക്കിയിരുന്നു. മറ്റൊരാളുടെ പ്രൊഫൈലാണെന്ന് തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് മറ്റ് കോൺഗ്രസ് നേതാക്കളുടെ അക്കൗണ്ട് മരവിപ്പിച്ചത്.
Find out more: