തത്വങ്ങളിലും ഉയർന്ന ധാർമിക മൂല്യങ്ങളിലും നിലയുറപ്പിച്ച് നിന്നിട്ടുള്ളയാളാണ് താൻ. പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് ക്യാപ്റ്റർ അമരീന്ദർ സിങിനെ പുറത്താക്കിയതിന് പിന്നാലെ നിലപാട് മാറ്റിയ നേതാക്കളുടെ കൂട്ടത്തിലല്ല താനുള്ളതെന്നും പ്രത്യേക നിയമസഭാ ചേർന്ന ഒന്നാം ദിവസം തന്നെ സിദ്ദു പറഞ്ഞു. 2015ലാണ് നടന്ന ബേഹ്ബൽ കലാൻ വെടിവെപ്പ് നടന്നത്. കേസിൽ ഉൾപ്പെട്ടവരിൽ പ്രധാനിയാണ് മുൻ ഡിജിപി സൈനിക്ക്. സുമേധ് സിങ് സൈനിക്ക് ജാമ്യം ലഭിച്ചതിന് സമാനമായ കേസുകൾ കൈകാര്യം ചെയ്യുന്നതിൽ ഛന്നി സർക്കാരിന് ഇച്ഛാശക്തിയില്ല. ആഴ്ചകൾ നീണ്ട അനിശ്ചിതത്വങ്ങൾക്ക് ഒടുവിൽ കഴിഞ്ഞ ദിവസമാണ് പഞ്ചാബ് പിസിസി അധ്യക്ഷസ്ഥാനത്ത് നവജ്യോത് സിങ് സിദ്ദു തുടരുമെന്ന് വ്യക്തമാക്കിയത്.
രാജി പിൻവലിച്ചതായും വിശ്വസ്തനായ കോൺഗ്രസ് പ്രവർത്തകനായി തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. അതേസമയം ആഴ്ചകൾ നീണ്ട അനിശ്ചിതത്വങ്ങൾക്ക് ഒടുവിൽ പഞ്ചാബ് പിസിസി അധ്യക്ഷസ്ഥാനത്ത് നവജ്യോത് സിങ് സിദ്ദു തുടരുമെന്ന് വ്യക്തമാക്കി. രാജി പിൻവലിച്ചതായും വിശ്വസ്തനായ കോൺഗ്രസ് പ്രവർത്തകനായി തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി. അമരീന്ദർ സിങിൻ്റെ രാജിക്ക് പിന്നാലെ പഞ്ചാബിൽ പുതിയ സർക്കാർ നിലവിൽ വന്നതിന് പിന്നാലെയാണ് സിദ്ദു പഞ്ചാബ് പിസിസി അധ്യക്ഷസ്ഥാനം രാജിവെച്ചത്.
തന്നോട് ആലോചിക്കാതെ സംസ്ഥാന സർക്കാർ തീരുമാനങ്ങൾ സ്വീകരിക്കുന്നുവെന്ന ആരോപണം ഉന്നയിച്ചാണ് രാജി തീരുമാനത്തിലേക്ക് സിദ്ദു എത്തിയത്. സിദ്ദുവിൻ്റെ രാജി ഹൈക്കമാൻഡ് അംഗീകരിച്ചിരുന്നില്ല. എന്നാൽ സിദ്ദുവിൻ്റെ ഭാഗത്ത് നിന്നുമുണ്ടാകുന്ന സമ്മർദ്ദ തന്ത്രങ്ങൾക്ക് നിന്ന് കൊടുക്കേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് കോൺഗ്രസ് എത്തിയിരുന്നു.
click and follow Indiaherald WhatsApp channel