സ്ഫോടക വസ്തുക്കൾ ജമേഷ മുബീൻ വാങ്ങിയത് ഓൺലൈൻ വഴിയോ? ലക്ഷ്യമിട്ടത് ക്ഷേത്രങ്ങളും കലക്ട്രേറ്റും! ചാവേർ ആക്രമണ സാധ്യത ബലപ്പെടുത്തുന്ന നിർണായക തെളിവുകൾ പോലീസിന് ലഭിച്ചിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. കാർ സ്‌ഫോടനത്തിൽ കൊല്ലപ്പെട്ട ജമേഷ മൂബിന്റെ ശരീരത്തിൽ ചില രാസ ലായനികളുടെ സാന്നിധ്യം ഉണ്ടായിരുന്നതായാണ് സൂചന. കത്താൻ സഹായിക്കുന്ന വസ്തുക്കളാണ് ഇതെന്നാണ് റിപ്പോർട്ട്. കോയമ്പത്തൂർ സ്ഫോടനക്കേസിലെ പ്രതികൾ ലക്ഷ്യമിട്ടത് സ്ഫോടന പരമ്പരയെന്ന് സൂചന.കോയമ്പത്തൂരിലെ ഉക്കടത്ത് ക്ഷേത്രത്തിന് സമീപത്ത് വെച്ചാണ് കാറിൽ സ്‌ഫോടനം ഉണ്ടായത്.
കാറിൽ ഉണ്ടായിരുന്ന ജമേഷ മുബീൻ എന്ന യുവാവ് കൊല്ലപ്പെടുകയും ചെയ്തു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കൊല്ലപ്പെട്ട മുബീനെ തീവ്രവാദക്കേസുമായി ബന്ധപ്പെട്ട് എൻഐ ചോദ്യം ചെയ്തിരുന്നുവെന്ന് വ്യക്തമാകുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് അഞ്ച് പേരാണ് ഇതുവരെ അറസ്റ്റിലായിട്ടുള്ളത്. ഇവർക്കെതിരെ യുഎപിഎ ചുമത്തിയിട്ടുണ്ട്. ഓൺലൈൻ വഴിയാണ് സ്ഫോടക വസ്തുക്കൾ വാങ്ങിയതെങ്കിൽ ആര് എപ്പോൾ വാങ്ങിയെന്നതിനെ കുറിച്ചുമുള്ള അന്വേഷണം നടന്നു വരികയാണ്. മുബിന്റെ അടുപ്പക്കാരിൽ ചിലർ കസ്റ്റഡിയിൽ ഉണ്ടെന്നാണ് സൂചന. കൂടുതൽ അറസ്റ്റിനും സാധ്യതയുണ്ട്.
സ്ഫോടക വസ്തുക്കൾ ഓൺലൈൻ ആയി വാങ്ങിയോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്. കോയമ്പത്തൂരിൽ കഴിഞ്ഞ 2 വർഷത്തിനിടെ നടത്തിയ പൊട്ടാസ്യം നൈട്രേറ്റ്, സൽഫർ വില്പനകളുടെ വിവരം ആമസോൺ, ഫ്ളിപ്കാർട്ട് എന്നിവയോട് ചോദിച്ചിട്ടുണ്ട്.കോട്ടൈ ഈശ്വരൻക്ഷേത്രത്തിന് മുന്നിൽ ഞായറാഴ്ച വെളുപ്പിനാണ് സ്ഫോടനം നടന്നത്. കാറിലുണ്ടായിരുന്ന സിലിണ്ടർ പൊട്ടിത്തെറിക്കുകയായിരുന്നു. കേസിൽ അറസ്റ്റിലായ മുഹമ്മദ് ദൽഹ, മുഹമ്മദ് അസ്ഹറുദീൻ, മുഹമ്മദ് റിയാസ്, ഫിറോസ് ഇസ്മായിൽ, നവാസ് ഇസ്മായിൽ എന്നിവരെ ചൊവ്വാഴ്ച രാത്രിയോടെ മെഡിക്കൽ പരിശോധന പൂർത്തിയാക്കി റിമാൻഡ് ചെയ്തതിനാൽ പോലീസിന് കൂടുതൽ ചോദ്യംചെയ്യാൻ സാധിച്ചിട്ടില്ല.
കോട്ടൈ ഈശ്വരൻക്ഷേത്രമല്ല ലക്ഷ്യമെന്നും പോലീസ് വിലയിരുത്തുന്നു. ജമീഷ മുബീന്റെ വീട്ടിൽനിന്നും കോയമ്പത്തൂർ നഗരത്തിലെ പ്രധാന കേന്ദ്രങ്ങളുടെ ചിത്രങ്ങൾ കണ്ടെടുത്തിട്ടുണ്ട്. നഗരങ്ങളിൽ പോലീസ് പരിശോധന ശക്തമാക്കിയിരിക്കുതയാണ്.കാറിൽ രണ്ട് സിലിണ്ടറായിരുന്നു ഉണ്ടായിരുന്നത്. ഇതിൽ 14 കിലോയുടെ സിലിൻഡറാണ് പൊട്ടിത്തെറിച്ചത്. രണ്ടാമത്തേത് 35 കിലോവരുന്ന വാണിജ്യ സിലിണ്ടറായിരുന്നു. ഇതാണ് പൊട്ടിത്തെറിച്ചതെങ്കിൽ ക്ഷേത്രത്തിന് മുന്നിൽ വൻ നാശ നഷ്ടമായിരുന്നു സംഭവിക്കുക.
Find out more: