'കാതൽ' സെറ്റിൽ സഹപ്രവർത്തകർക്ക് ഭക്ഷണം വിളമ്പി മമ്മൂട്ടിയും ജ്യോതികയും! മമ്മൂട്ടി - ജ്യോതിക ജോഡികൾ ആദ്യമായി ഒന്നിക്കുന്ന കാതലിന്റെ വിശേഷങ്ങൾ ആണ് ഓരോ ദിവസവും പുറത്തു വന്നു കൊണ്ടിരിക്കുന്നത്. സിനിമയുടെ ലൊക്കേഷൻ വിശേഷങ്ങൾ അറിയാൻ സിനിമ പ്രേമികൾക്കും താല്പര്യം ഏറെയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ മറ്റു വിശേഷങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയാക്കിയിരിക്കുകയാണ് മമ്മൂട്ടി ഇപ്പോൾ. താരം തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയയിലൂടെ അറിയിച്ചിരിക്കുന്നത്. വളരെ ഊർജസ്വലരായ ടീമിനൊപ്പം പ്രവർത്തിച്ചത് താൻ ആസ്വദിച്ചു എന്ന് മമ്മൂട്ടി സോഷ്യൽ മീഡിയയിൽ കുറിച്ചു. സഹപ്രവർത്തകർക്കായി ഭക്ഷണം വിളമ്പുന്ന മമ്മൂട്ടിയുടെയും ജ്യോതികയുടെയും ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.ഈ രണ്ട് ചിത്രങ്ങൾക്ക് ശേഷം മമ്മൂട്ടി അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. 
   ചിത്രത്തിൽ രാഷ്ട്രീയക്കാരനായാണ് മമ്മൂട്ടിയെത്തുന്നത്. തീക്കോയി ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് ഇടത് സ്വതന്ത്ര സ്ഥാനാർഥി മാത്യു ദേവസിയെ വിജയിപ്പിക്കുക എന്ന മമ്മൂട്ടിയുടെ ചിത്രമുള്ള ഇലക്ഷൻ പ്രചരണ പോസ്റ്റർ സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. ടോർച്ചാണ് മാത്യു ദേവസിയുടെ ചിഹ്നം. ലാലു അലക്സ്, മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അനഘ അക്കു, ജോസി സിജോ, ആദർശ് സുകുമാരൻ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു. സാലു കെ തോമസാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. ആദർശ് സുകുമാരൻ, പോൾസൺ സക്കറിയ എന്നിവരുടെ തിരക്കഥയിൽ ഒരുങ്ങുന്ന ചിത്രത്തിൻ്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ എസ്. ജോർജാണ്. 
 
 ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അടുത്തിടെ അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. വൻ സ്വീകാര്യതയാണ് ഫസ്റ്റ് ലുക്കിന് ലഭിച്ചത്. പൂമുഖത്ത് സന്തോഷത്തോടിരിക്കുന്ന മമ്മൂട്ടിയുടേയും ജ്യോതികയുടേയും ലുക്കാണ് പുറത്തുവന്നത്. ശ്രീധന്യ കേറ്ററിംഗ് എന്ന ചിത്രത്തിന് ശേഷം സംവിധായകൻ ജിയോ ബേബി അണിയിച്ചൊരുക്കുന്ന ചിത്രമാണ് കാതൽ.  പന്ത്രണ്ട് വർഷങ്ങൾക്ക് ശേഷം ജ്യോതിക മലയാളത്തിലേക്ക് തിരിച്ചുവരുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. കാതൽ- ദ് കോർ എന്നാണ് ചിത്രത്തിൻ്റെ യഥാർഥ പേര്. മമ്മൂട്ടി കമ്പനി നിർമ്മാണം നിർവഹിക്കുന്ന കാതൽ ദുൽഖർ സൽമാൻ്റെ വേഫേറെർ ഫിലിംസാണ് വിതരണത്തിനെത്തിക്കുന്നത്. 
  റോഷാക്ക്, നൻപകൽ നേരത്ത് മയക്കം എന്നീ ചിത്രങ്ങൾക്ക് ശേഷം മമ്മൂട്ടിക്കമ്പനി നിർമ്മാണം നിർവഹിക്കുന്ന ചിത്രം കൂടിയാണ് കാതൽ.എഡിറ്റിങ് ഫ്രാൻസിസ് ലൂയിസും സംഗീതം മാത്യൂസ് പുളിക്കനും ആർട്ട് ഷാജി നടുവിലും നിർവഹിക്കുന്നു. ലൈൻ പ്രൊഡ്യൂസർ : സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളർ : ഡിക്സൺ പൊടുത്താസ്സ് , സൗണ്ട് ഡിസൈൻ : ടോണി ബാബു, ഗാനരചന : അലീന, വസ്ത്രലങ്കാരം : സമീറാ സനീഷ്, മേക്ക് അപ്പ് : അമൽ ചന്ദ്രൻ, കോ ഡയറക്ടർ : അഖിൽ ആനന്ദൻ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ : മാർട്ടിൻ എൻ ജോസഫ്, കുഞ്ഞില മാസിലാമണി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് അസ്‌ലാം പുല്ലേപ്പടി, സ്റ്റിൽസ് : ലെബിസൺ ഗോപി, ഡിസൈൻ : ആന്റണി സ്റ്റീഫൻ.
                                    
                                    
									
									 Find out more: