ദേശീയ ന്യൂനപക്ഷ കമ്മീഷൻ അധ്യക്ഷസ്ഥാനം; ക്രിസ്ത്യൻ വിഭാഗത്തിൽ നിന്നുള്ളയാൾ വേണമെന്നു താമരശേരി ബിഷപ്പ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ! കസ്തൂരിരംഗൻ വിജ്ഞാപനത്തിലെ വില്ലേജുകളുടെ പേര് ഒഴിവാക്കണമെന്നും കൂടിക്കാഴ്ചയിൽ ബിഷപ്പ് ആവശ്യപ്പെട്ടു. ദേശീയ ന്യൂനപക്ഷ കമ്മീഷൻ അധ്യക്ഷസ്ഥാനത്തേക്ക് ക്രിസ്ത്യൻ സമുദായത്തിൽ നിന്നുള്ള അംഗത്തെ പരിഗണിക്കണമെന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദയോട് താമരശേരി ബിഷപ്പ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ. ബിജെപി ദേശീയ അധ്യക്ഷൻ സംസ്ഥാനത്ത് തുടരുന്ന സാഹചര്യത്തിൽ തൃക്കാക്കരയിലെ ബിജെപി സ്ഥാനാർത്തി പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. വിദ്വേഷ പ്രസംഗത്തിൽ അറസ്റ്റിലായ പി സി ജോർജ് നദ്ദയുമായി കൂടിക്കാഴ്ച നടത്തിയേക്കുമെന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.






  തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാകില്ലെന്ന് പി സി ജോർജ് അറിയിച്ചിരുന്നു. എൽഡിഎഫ് സ്ഥാനാർഥി തന്റെ സ്വന്തം ആളാണെന്ന് വ്യക്തമാക്കി ജോർജ് ജോ ജോസഫ് വളരെ അടുത്ത സുഹൃത്താണെന്ന് പറഞ്ഞു. അതേസമയം, തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ ഇടത് സ്ഥാനാർഥി ഡോക്ടർ ജോ ജോസഫിൻ്റെ സ്ഥാനാർഥി പ്രഖ്യാപനം സീറോ മലബാർ സഭയുടെ സ്ഥാപനമായ ലിസി ആശുപത്രിയിൽ വെച്ച് നടത്തിയതിനെതിരെ മുൻ വക്താവ് ഫാദർ പോൾ തേലക്കാട്ട് രംഗത്തുവന്നു. ലിസി ആശുപത്രിയെ ഇത്തരം ഒരു പരിപാടിക്ക് വേദിയാക്കിയത് തെറ്റാണ്. സഭയുടെ ആഭ്യന്തര മണ്ഡലങ്ങളിൽ വിഷയം ചർച്ച ചെയ്യണമെന്നും അദ്ദേഹം വ്യക്തമാക്കി. കേരളം ഇസ്ലാമിക തീവ്രവാദത്തെ പുഷ്ടിപ്പെടുത്തുന്ന കേന്ദ്രമായി മാറി.






   നാർക്കോട്ടിക് ജിഹാദിനെക്കുറിച്ച് ക്രിസ്ത്യൻ വിഭാഗത്തിൽ ആശങ്കയുണ്ടെന്ന് കോഴിക്കോട് നടന്ന പൊതുസമ്മേളനത്തിൽ നദ്ദ പറഞ്ഞു. ഒരു വിഭാഗത്തിന് മാത്രമാണ് കേരളത്തിൽ ആനുകൂല്യങ്ങൾ നൽകുന്നത്. മറ്റുള്ളവരെ അവഗണിക്കുകയാണെന്നും നദ്ദ കുറ്റപ്പെടുത്തി. നദ്ദയുമായി കൂടിക്കാഴ്ചയിൽ കർഷകരുടെ പ്രശ്നങ്ങൾ ചർച്ച ചെയ്തെന്ന് ബിഷപ്പ് പറഞ്ഞു. വന്യജീവികളെ ക്ഷുദ്രജീവികളായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.





   സഭാ നേതൃത്വവുമായി അടുക്കാൻ ബിജെപി ശ്രമം നടത്തുന്നതിനിടെയാണ് ബിഷപ്പ് നദ്ദയുമായി കൂടിക്കാഴ്ച നടത്തിയത്. നദ്ദയുമായി കൂടിക്കാഴ്ചയിൽ കർഷകരുടെ പ്രശ്നങ്ങൾ ചർച്ച ചെയ്തെന്ന് ബിഷപ്പ് പറഞ്ഞു. വന്യജീവികളെ ക്ഷുദ്രജീവികളായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സഭാ നേതൃത്വവുമായി അടുക്കാൻ ബിജെപി ശ്രമം നടത്തുന്നതിനിടെയാണ് ബിഷപ്പ് നദ്ദയുമായി കൂടിക്കാഴ്ച നടത്തിയത്.

Find out more: