പരവൂര്‍ പാരിപ്പള്ളിക്ക് സമീപം പുത്തന്‍കുളത്ത് കെട്ടിടത്തിന്‌ മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് രണ്ടു പേര്‍ മരിച്ചു. മൂന്നുപേരെ പരിക്കുകളോടെ രക്ഷപ്പെടുത്തി. രഞ്ജിത്ത്, ചന്തു എന്നിവരാണ് മരിച്ചത്.

ഇന്നു പുലര്‍ച്ച മൂന്ന് മണിയോടെയായിരുന്നു അപകടം. അഞ്ചു പേര്‍ താമസിക്കുന്ന കെട്ടിടത്തിന് മുകളിലേക്കാണ് മണ്ണിടിഞ്ഞ് വീണത്. കെട്ടിടത്തിന്റെ സമീപത്ത്‌ തീയേറ്റര്‍ പൊളിച്ചതിന്റെ അവശിഷ്ടങ്ങളും മറ്റും കൂട്ടിയിട്ടിരുന്നു.കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയില്‍ മണ്ണ് ഒലിച്ചിറങ്ങുകയും കെട്ടിടത്തിനോട് ചേര്‍ന്ന് നില്‍ക്കുന്ന മതില്‍ തകരുകയുമുണ്ടായി. ഇതോടെ കൂട്ടിയിട്ടിരുന്ന അവശിഷ്ടങ്ങള്‍ അഞ്ചു പേര്‍ താമസിച്ചിരുന്ന കെട്ടിടത്തിലേക്ക് പതിക്കുകയായിരുന്നു. രഞ്ജിത്തും ചന്തവും തൽക്ഷണം മരിക്കുകയായിരുന്നു. 

Find out more: