പാലാ ബിഷപ്പിനെ പിന്തുണച്ച് ചങ്ങനാശേരി അതിരൂപത! കുടുംബ ഭദ്രതതയ്ക്കെതിരെ ശക്തികൾ പിടിമുറുക്കുമ്പോൾ നിശബ്ദത പാലിക്കാൻ കഴിയില്ലെന്ന് ദീപികയിൽ എഴുതിയ ലേഖനത്തിൽ ആർച്ച് ബിഷപ്പ് ജോസഫ് പെരുന്തോട്ടം വ്യക്തമാക്കി. നാർക്കോട്ടിക് ജിഹാദ് കേരളത്തിൽ നടക്കുന്നുണ്ടെന്ന വിവാദ പ്രസ്താവന നടത്തിയ പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിനെ പിന്തുണച്ച് ചങ്ങനാശേരി അതിരൂപത. കുടുംബ ബന്ധങ്ങളെ തകർക്കുന്ന ചില്ല ഘടകങ്ങൾ നമ്മുടെ സമൂഹത്തിൽ കുറച്ച് കാലമായി ശക്തിയാർജിക്കുകയാണെന്നും ചങ്ങനാശേരി ആർച്ച് ബിഷപ്പ് വ്യക്തമാക്കി കുടുംബ ഭദ്രതതയ്ക്കെതിരെ ശക്തികൾ പിടിമുറുക്കു സാഹചര്യം നിലനിൽക്കുന്നതിനാലാണ് ചില വിപത്തുകൾക്കെതിരെ പാലാ ബിഷപ്പ് മുന്നറിയിപ്പ് നൽകിയതും ജാഗ്രത പാലിക്കാൻ വിശ്വാസി സമൂഹത്തോട് ആഹ്വാനം ചെയ്തതതും.
കുടുംബങ്ങളുടെ അടിത്തറ ഇളക്കുകയും സാമൂഹ്യജീവിതം കലുഷിതമാകുകയും ചെയ്യുന്ന അവസ്ഥ ആശങ്കയുണ്ടാക്കുന്നതാണ്. സ്ത്രീ പീഡനങ്ങളും ആത്‌മഹത്യകളും വലിയ തോതിൽ വർധിക്കുകയാണ്. പ്രണയക്കെണികളിൽപ്പെടുത്തി വഞ്ചിച്ചും ഭീഷണിപ്പെടുത്തിയുമാണ് പല പീഡനങ്ങളും നടക്കുന്നത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളും യുവതികളും വിവാഹിതരായ വീട്ടമ്മമാരും ഇതിന് ഇരയാകുന്നുണ്ട്. കേരളത്തിലെ കുടുംബങ്ങൾ മുൻപ് കാണാത്ത വിധമുള്ള ഗുരുതരവും വ്യത്യസ്തവുമായ ഭീഷണികൾ നേരിടുകയാണ്. പ്രണയ തീവ്രവാദവും ലഹരി തീവ്രവാദവും ഒരുമിച്ച് പോകുന്നതാണ്. മനുഷ്യദ്രോഹപരമായ ഇത്തരം ഭീഷണികളെ ഉന്മൂലനം ചെയ്യാനാണ് എല്ലാവരും ശ്രദ്ധിക്കേണ്ടത്.
ഈ സാഹചര്യത്തിൽ കേന്ദ്ര - സംസ്ഥാന സർക്കാരുകൾ തികഞ്ഞ ഗൗരവത്തോടെ കാണണം. അധികാരികളുടെ നിസംഗത രാജ്യത്തിൻ്റെ ഭാവി അപകടത്തിലാക്കുമെന്നും ലേഖനത്തിൽ ആർച്ച് ബിഷപ്പ് ജോസഫ് പെരുന്തോട്ടം പറയുന്നുണ്ട്. അഫ്ഗനിസ്ഥാൻ്റെ നിയന്ത്രണം താലിബാൻ ഏറ്റെടുത്തതോടെ മയക്കുമരുന്ന് കടത്ത് വ്യാപകമാകാനും കേരളം മുഖ്യ വിപണിയാകാനും സാധ്യത കൂടുതലാണ്. പെൺകുട്ടികളെ പോലെ ആൺകുട്ടികളെയും കെണിയിൽപ്പെടുത്തി ലൈംഗിക ചൂഷണത്തിനും സാമ്പത്തിക ചൂഷണത്തിനും ഇരയാക്കുന്നുണ്ട്. ക്രിസ്ത്യൻ ന്യൂനപക്ഷങ്ങൾ ഉയർത്തുന്ന ആശങ്കകകൾ ഉൾക്കൊള്ളുന്നതിനും തുറന്ന മനസോടെ ചർച്ച ചെയ്യുന്നതിനും പൊതുരംഗത്തുള്ളവർ തയ്യാറാകണം.
ധാർമികതയുടെ ശബ്ദമായ സഭയ്ക്ക് സാമൂഹിക തിന്മകളുടെ നേരെ മൗനം പാലിക്കാൻ കഴിയില്ല. ക്രിസ്ത്യൻ ന്യൂനപക്ഷങ്ങൾ ഉയർത്തുന്ന ആശങ്കകൾ ഉൾക്കൊള്ളുന്നതിനും തുറന്ന മനസോടെ ചർച്ച ചെയ്യുന്നതിനും പൊതുരംഗത്തുള്ളവർ തയ്യാറാകണമെന്നും ചങ്ങനാശേരി ആർച്ച് ബിഷപ്പ് വ്യക്തമാക്കുന്നു.ക്രിസ്ത്യൻ ന്യൂനപക്ഷങ്ങൾ ഭാവിതലമുറയുടെ ഉന്നമനത്തിനും ക്ഷേമത്തിനും വേണ്ടി പ്രവർത്തിക്കാൻ കടപ്പെട്ടവരാണ്.
Find out more: