ഒലവക്കോട് റെയിൽവേ സ്റ്റേഷന് സമീപത്തെ ഹോട്ടൽ സ്റ്റോർ റൂമിൽ തീപിടിച്ചു. ജീവനക്കാരുടെ സമയോചിതമായ ഇടപെടൽ അപകട തീവ്രത കുറക്കാൻ കഴ്ഞ്ഞു . ഉടൻ പാലക്കാട് ഫയർഫോഴ്സ് എത്തി തീയണച്ചു. തിങ്കളാഴ്ച്ച പകൽ പന്ത്രണ്ടോടെ ഓപ്പൺ കിച്ചൺ എന്ന ഹോട്ടലിലെ കസേരകളും മേശകളും കൂട്ടിയിട്ട മുറിയിലാണ് തീപിടിച്ചത്. പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ജീവനക്കാർ വെള്ളമുപയോഗിച്ച് തീ നിയന്ത്രിച്ചു.
പുക സമീപത്തെ വസ്ത്രവ്യാപാര സ്ഥാപനത്തിലേക്കും പടർന്നു. ഫയർഫോഴ്സും ടൗൺ നോർത്ത് പൊലീസും പരിശോധന നടത്തി. ഷോർട്ട് സർക്യൂട്ടാവെന്ന് സംശയിക്കുന്നു. നാശനഷ്ടം കണക്കാക്കിയിട്ടില്ല. എന്തായിരുന്നു തീപിടുത്തം ഉണ്ടാകാൻ കാരണം ഇതുവരെയും വ്യക്തമല്ല,
click and follow Indiaherald WhatsApp channel