നികുതി നൽകാൻ പണവുമില്ല; ദയനീയസ്ഥിതി വെളിപ്പെടുത്തി കണങ്ക റണാവത്ത്! ഷൂട്ടിങ് നിർത്തി വെച്ചതിനെ തുടർന്ന് മിക്ക താരങ്ങളും വീടുകളിൽ തന്നെ ചെലവഴിക്കുകയാണ്. ശതകോടികളുടെ നഷ്ടമാണ് കൊവിഡ് സിനിമാ മേഖലക്ക് ഉണ്ടാക്കിയിരിക്കുന്നത്. രാജ്യത്തെ തിയറ്റർ ഉടമകളുടെ നഷ്ം 1,100 കോടി രൂപ കടന്നു.കൊവിഡ് വ്യാപനവും ലോക്ക്ഡൗണും ഒക്കെ കടുത്ത നഷ്ടമാണ് സിനിമ മേഖലയിൽ ഉണ്ടാക്കിയിരിക്കുന്നത്.ഈ അവസരത്തിൽ താരങ്ങളുടെ യഥാർത്ത സ്ഥിതി വെളിപ്പെടുത്തി രംഗത്ത് എത്തിയിരിക്കുകയാണ് ബോളിവുഡ് നടി കങ്കണ റണാവത്ത്. ഇപ്പോൾ ജോലി ഇല്ലാത്തതു കൊണ്ട് നികുതി പോലും അടയ്ക്കാൻ നിർവാഹം ഇല്ലെന്നാണ് താരത്തിൻെറ വെളിപ്പെടുത്തൽ. വരുമാനം ഇല്ലാത്തതാണ് കാരണം എന്നാണ് നടിയുടെ പരസ്യമായ വെളിപ്പെടുത്തൽ.
 


ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഈ അവസ്ഥ കണങ്ക റണാവത്ത് തുറന്ന് പറഞ്ഞത്.വരുമാനത്തിൻെറ 45 ശതമാനമാണ് നികുതി നൽകുന്നത്.ബോളിവുഡിൽ ഏറ്റവുമധികം നികുതി നൽകുന്ന നടിമാരിൽ ഒരാൾ കൂടെയായ കങ്കണ കഴിഞ്ഞ വർഷം അടച്ച നികുതിയുടെ പകുതി പോലും ഈ വർഷം അടച്ചിട്ടില്ലത്രെ. വ്യക്തിഗതമായി ഏറ്റവും ദുർഘട ഘട്ടങ്ങളിൽ ഒന്നാണിതെങ്കിലും ഒരുമിച്ച് മറികടക്കാനാകും എന്ന പ്രതീക്ഷയും അവർ പങ്കുവയ്ക്കുന്നു. ഈ രംഗത്തെ നിരവധി കാലാകാരൻമാരുടെ സാമ്പത്തിക പ്രതിസന്ധിയാണ് താരം പരസ്യമായി പങ്കു വെച്ചത്. ജീവിതത്തിൽ ആദ്യമായാണ് നികുതി നൽകാൻ വൈകുന്നതെന്നും താരം പറയുന്നു. നൽകാൻ വൈകുന്ന നികുതി പണത്തിന് എന്തായാലും സർക്കാർ പലിശ ഈടാക്കുന്നുണ്ടെന്നും നടപടി സ്വാഗതം ചെയ്യുന്നതായും സൂചിപ്പിക്കാനും താരം മറന്നില്ല.



എന്നാൽ കഴിഞ്ഞയിടയ്ക്കാണ് ബോളിവുഡ് സിനിമാ ലോകത്തെ വിവാദ നായിക എന്ന വിളിപ്പേര് നിലനിർത്തുന്ന കാര്യത്തിൽ കങ്കണ റാണത്ത് ഒട്ടും മോശമല്ല. വരും വരായികകളെ കുറിച്ച് ചിന്തിക്കാതെയുള്ള നടിയുടെ പ്രസ്താവന പലപ്പോഴും വിവാദങ്ങളെ ക്ഷണിച്ചു വരുത്തുകയാണ് ചെയ്യാറുള്ളത്. കങ്കണ എന്ന പേരും വിവാദം എന്ന വാക്കും പരസ്പര പൂരകമാണെന്ന് തന്നെ പറയാം. അങ്ങനെ വിവാദങ്ങൾ തുടർന്ന് പോകവെ ട്വിറ്റർ കങ്കണയെ പുറത്താക്കി പൂട്ടിട്ടു. പശ്ചിമ ബംഗാൾ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള വിവാദ ട്വീറ്റുകളെ തുടർന്നാണ് കങ്കണ റാണത്തിന്റെ ട്വിറ്റർ അക്കൗണ്ട് മരവിപ്പിച്ചത്.



 ഇനിയൊരിക്കലും ആ മരവിപ്പ് നീക്കുകയില്ല എന്ന് ട്വിറ്റർ വക്താവ് വ്യക്തമാക്കി. ട്വിറ്റർ നിയമങ്ങൾ ആവർത്തിച്ച് ലംഘിച്ചത് കൊണ്ടാണ് കങ്കണയുടെ അക്കൗണ്ട് മരവിപ്പിച്ചത് എന്നാണ് ഔദ്യോഗിക വിശദീകരണം. ഒപ്പം ഇത് ജനാധിപത്യത്തിന്റെ മരണമെന്നാണ് സംഭവ ശേഷം കങ്കണ ഇൻസ്റ്റഗ്രാമിലൂടെ പ്രതികരിച്ചത്. ഇപ്പോഴിതാ വിഷയം സംബന്ധിച്ച് നടിയുടെ ഔദ്യോഗിക പ്രതികരണവും പ്രസ്താവനയും പുറത്ത് വന്നിരിയ്ക്കുകയാണ്. അമേരിക്കക്കാരുടെ സ്വഭാവം തെളിയിക്കുന്ന പ്രവൃത്തിയാണിതെന്ന് കങ്കണ പറയുന്നു.

Find out more: