ബുലന്ദ്ശഹർ: ഉത്തർപ്രദേശിൽ റോഡരികിൽ കിടന്നുറങ്ങിയവർക്ക് നേരെ ബസ് പാഞ്ഞുകയറി ഏഴ് മരണം. ബുലന്ദ്ശഹർ ജില്ലയിലെ ഗംഗാഘട്ടിന് സമീപം വെള്ളിയാഴ്ച പുലർച്ചെയാണ് സംഭവം. ഒരു കുടുംബത്തിലെ നാലു സ്ത്രീകളും മൂന്നു കുട്ടികളുമാണ് മരിച്ചത്.
നരൗര ഘട്ടിൽ ഗംഗാ സ്നാനം നടത്തി മടങ്ങിയ സംഘമാണ് അപകടത്തിൽപെട്ടത്. ഉത്തർപ്രദേശിലെ ഹത്രാസിൽ നിന്നും തീർഥാടനത്തിനെത്തിയ സംഘം റോഡരികിലെ നടപ്പാതയിൽ കിടന്നുറങ്ങുകയായിരുന്നു. നിയന്ത്രണം വിട്ട ബസ് റോഡിൽ നിന്നും നടപ്പാതയിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
അപകടശേഷം ബസിെൻറ ഡ്രൈവർ ഒാടി രക്ഷപ്പെട്ടു. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
click and follow Indiaherald WhatsApp channel