അടുക്കള രംഗം പോസ്റ്ററിലാക്കി 'ദ ഗ്രേറ്റ് ഇന്ത്യൻ' കിച്ചൻ എന്ന സിനിമ. ചിത്രത്തിന്റെ രണ്ടാം പോസ്റ്റർ പുറത്തിറക്കിയിരിക്കുകയാണ് അണിയറ പ്രവർത്തകർ. സുരാജ് വെഞ്ഞാറമൂടും നിമിഷ സജയനുമാണ് ചിത്രത്തിലെ പ്രധാനവേഷങ്ങളിലെത്തുന്നത്. മഞ്ജു വാര്യരാണ് പോസ്റ്റർ പുറത്ത് ഇറക്കിയത്.കിലോമീറ്റേഴ്സ് ആന്റ് കിലോമീറ്റേഴ്സ് എന്ന ചിത്രത്തിന് ശേഷം ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രമാണ് ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ.തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഇരുവരും ഒരുമിക്കുന്ന സിനിമയാണ് ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ. ജിയോ ബേബി തന്നെയാണ് സിനിമയുടെ രചനയും.മനോഹരമായ പോസ്റ്ററിൽ അടുക്കളയിൽ കെട്ടിപ്പിടിച്ചു നിൽക്കുന്ന സുരാജും നിമിഷയുമാണുള്ളത്. നേരത്തെ ഇറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ ഇരുവരും വധുവരന്മാരായാണ് എത്തിയത്. ടൊവിനോ നായകനായ കിലോമീറ്റേഴ്സ് ആന്റ് കിലോമീറ്റേഴ്സ് ടെലിവിഷനിലൂടെയായിരുന്നു റിലീസ് ചെയ്തത്.


   രണ്ട് പെൺകുട്ടികൾ, കുഞ്ഞുദെെവം എന്നിവയാണ് ജിയോ ബേബി സംവിധാനം ചെയ്ത് മറ്റ് ചിത്രങ്ങൾ. ചിത്രം നിർമിച്ചിരിക്കുന്നത് ഡിജോ അഗസ്റ്റിൻ, ജോമോൻ ജേക്കബ്, വിഷ്ണു രാജൻ, സജിൻ രാജ് എന്നിവർ ചേർന്നാണ്. സാലു കെ തോമസാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. സൂരജ് എസ് കുറുപ്പാണ് സംഗീതം. ഫ്രാൻസിസ് ലൂയിസ് എഡിറ്റിംഗും ജിതിൻ ബാബു കലാസംവിധാനവും നിർവഹിക്കുന്നു. അതേസമയം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ദൃശ്യം 2 കാണാനായി. കഴിഞ്ഞ ദിവസമായിരുന്നു സിനിമയുടെ ചിത്രീകരണം പൂർത്തിയായത്. ജോർജുകുട്ടിയും കുടുംബവും ആറ് വർഷങ്ങൾക്ക് ശേഷം മടങ്ങിയെത്തുമ്പോൾ അന്നത്തെ കുട്ടിയായിരുന്ന എസ്തർ ഇന്ന് വളർന്ന് വലിയ പെൺകുട്ടിയായി മാറിയിരിക്കുകയാണ്. ദൃശ്യം 2ന്റെ ചിത്രീകരണത്തിനിടെ താൻ നേരിട്ട ഏറ്റവും വലിയ വെല്ലുവിളിയെ കുറിച്ച് എസ്തർ മനസ് തുറക്കുകയാണ്. ''ഒരിക്കൽ നിർമ്മാതാവിന്റെ മകൻ സെറ്റിൽ വന്നു.


   അദ്ദേഹം സ്ക്രിപ്റ്റ് വായിച്ചിട്ടില്ലെന്ന് എനിക്കറിയില്ലായിരുന്നു. ഇതല്ലേ നിന്റെ അടുത്ത സീനിന് ശേഷം നടക്കുന്നതെന്ന് എന്നോട് ചോദിച്ചു. അല്ല, അല്ല എന്ന് പറഞ്ഞ് ഞാൻ കൂടുതൽ കാര്യങ്ങൾ പറഞ്ഞു കൊടുക്കാൻ തുടങ്ങി. അദ്ദേഹം അത്ഭുതപ്പെട്ടു. നീയൊന്നും പറയാൻ പാടില്ലെന്ന് പറഞ്ഞ് ജീത്തു അങ്കിൾ ഇടപെടുകയായിരുന്നു''. ''സെറ്റിൽ പ്ലോട്ട് ട്വിസ്റ്റുകൾ രഹസ്യമാക്കി വെക്കാൻ ഞാൻ നന്നായി ബുദ്ധിമുട്ടിയിരുന്നു. ജീത്തു അങ്കിളും മോഹൻലാൽ അങ്കിളും ഈ കൊച്ച് എല്ലാം നശിപ്പിക്കുമെന്ന് പറയുമായിരുന്നു'' എസ്തർ പറയുന്നു. തന്നോട് ആരെങ്കിലും രംഗങ്ങളെ കുറിച്ച് ചോദിച്ചാൽ താൻ മൊത്തം കഥയും പറഞ്ഞു കൊടുക്കുമായിരുന്നുവെന്നും എസ്തർ പറയുന്നു. അങ്ങനെയുണ്ടായ ഒരു അനുഭവത്തെ കുറിച്ച് എസ്തർ പറയുന്നു. 

Find out more: