
സംസ്‌ഥാനത്തെ മരണങ്ങളെല്ലാം കോവിഡ് ബാധിച്ചല്ല. കൊവിഡ്-19 സ്ഥിരീകരിച്ച് രോഗം ഗുരുതരാവസ്ഥയിലെത്തി മരണപ്പെട്ടാൽ മാത്രമേ അത് കൊവിഡ് മരണമായി കണക്കാക്കാൻ കഴിയൂ. കൊവിഡ് സ്ഥിരീകരിച്ചയാള്‍ ആത്മഹത്യ ചെയ്യുകയോ മുങ്ങി മരിക്കുകയോ അപകടത്തിൽ മരിക്കുകയോ ചെയ്താൽ കൊവിഡ് മരണമാകില്ല. ഗുരുതരമായ അസുഖമുണ്ടായിരുന്നയാള്‍ അസുഖം മൂര്‍ച്ഛിച്ചാണ് മരണപ്പെടുന്നതെങ്കിൽ അയാള്‍ കൊവിഡ്-19 പോസിറ്റീവാണെന്നതു കൊണ്ടു മാത്രം കൊവിഡ് മരണമാണെന്ന് സ്ഥിരീകരിക്കാനാകില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഇക്കാര്യത്തിൽ ആരോഗ്യവകുപ്പിൻ്റെ സമിതിയായിരിക്കും തീരുമാനമെടുക്കുകയെന്നും മുഖ്യമന്ത്രി അറിയിച്ചു. ഇതര രോഗങ്ങളുള്ള വ്യക്തികള്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുകയും പിന്നീട് മരിക്കുകയും ചെയ്യുമ്പോള്‍ സ്വീകരിക്കേണ്ട നടപടിക്രമങ്ങളാണ് രേഖയിൽ വിശദീകരിക്കുന്നത്.
കൊവിഡ്-19 ബാധിച്ച് മരിക്കുന്ന വ്യക്തിയുടെ മരണകാരണം ഉള്‍പ്പെടെ സ്ഥിരീകരിക്കാനും മരണസര്‍ട്ടിഫിക്കറ്റ് നല്‍കാനുമായി ലോകാരോഗ്യ സംഘടന അംഗീകരിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ 2020 ഏപ്രിൽ 16നാണ് പുറത്തിറക്കിയത്.
ലോകാരോഗ്യസംഘടനയുടെ മാനദണ്ഡങ്ങള്‍ പ്രകാരമാണ് കൊവിഡ് മരണങ്ങള്‍ സ്ഥിരീകരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാര്‍ത്താ സമ്മേളനത്തിൽ വ്യക്തമാക്കി.ലോകാരോഗ്യ സംഘടന അംഗീകരിച്ച ഇൻ്റര്‍നാഷണൽ ഗൈഡ്‍ലൈൻസ് ഫോര്‍ സര്‍ട്ടിഫിക്കേഷൻ ആൻ്റ് ക്ലാസിഫിക്കേഷൻ (കോഡിങ്) ഓഫ് കൊവിഡ് 19 ആസ് കോസ് ഓഫ് ഡെത്തിൽ പറഞ്ഞിരിക്കുന്ന മാര്‍നിര്‍ദേശങ്ങള്‍ അനുസരിച്ചാണ് കൊവിഡ് മരണങ്ങള്‍ സ്ഥിരീകരിക്കുന്നതെന്ന് മുഖ്യമന്ത്രി അറിയിച്ചു.
സംസ്ഥാനത്ത് കൊവിഡ് പരിശോധന പോസിറ്റീവായ ശേഷം മരണപ്പെടുന്ന എല്ലാവരെയും കൊവിഡ് മരണങ്ങളുടെ പട്ടികയിൽ ഉള്‍പ്പെടുത്തില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.കൊവിഡ്-19 നേരിടാനും മഹാമാരിയ്ക്കു ശേഷമുള്ള പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യാനുമായാണ് ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി തിങ്കളാഴ്ച പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, നേപ്പാള്‍ എന്നീ രാജ്യങ്ങളുമായി വീഡിയോ കോൺഫറൻസിങ് നടത്തിയത്.
കൊവിഡ്-19 മഹാമാരി നേരിടുക, സാമ്പത്തികമാന്ദ്യം മറികടക്കുക, ബെൽറ്റ് റോഡ് പദ്ധതി പുനരാരംഭിക്കുക എന്നിവയാണ് നേതാക്കള്‍ തമ്മിൽ ചര്‍ച്ച ചെയ്തത്. ചൈനീസ് നിര്‍മിക വാക്സിൻ സ്വീകരിക്കുന്ന രാജ്യങ്ങളിൽ നിന്ന് ചൈന പിന്തുണ ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. ഇതാദ്യമായാണ് നാല് രാജ്യങ്ങളും തമ്മിൽ സംയുക്തമായി ചര്‍ച്ച നടത്തുന്നത്.
അഫ്ഗാനിസ്ഥാൻ്റെ ഇടക്കാല വിദേശകാര്യമന്ത്രി മുഹമ്മദ് ഹനീഫ് ആത്മര്‍, നേപ്പാളി വിദേശകാര്യമന്ത്രി പ്രദീപ് കുമാര്‍ ഗ്യാവലി, പാക് ധനകാര്യമന്ത്രി മഖ്ദൂം ഖുസ്രോ ബഖ്തിയാര്‍ എന്നിവരാണ് ചൈനയുമായുള്ള ചര്‍ച്ചയിൽ പങ്കെടുത്തത്.