കാപ്പി അധികം കുടിച്ചാൽ ഹൃദയാഘാദം ഉണ്ടാകും! നമ്മുടെ നാടൻ കാപ്പിയോട് കിട പിടിക്കാൻ പോന്ന കാപ്പിയുടെ വെറൈറ്റി വകഭേദങ്ങൾ വേറെ. അത് എന്തുതന്നെയും ആകട്ടെ, നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ കാപ്പി കുടിക്കുന്നതിൽ നിങ്ങൾ അടിമപ്പെട്ട് പോയി എന്ന്? കാപ്പി അഡിക്ട് ആയവർ അറിഞ്ഞുകൊള്ളൂ, ഇത് നിങ്ങളുടെ ഹൃദയത്തെ എങ്ങനെ തകരാറിലാക്കും എന്ന്.നമ്മളിൽ മിക്ക ആളുകൾക്കും രാവിലെ ഉന്മേഷത്തോടെ ഉറക്കമുണരണമെങ്കിൽ ഒരു കപ്പ് ചൂട് കാപ്പി നിർബന്ധമാണ്. അതും കിടക്കയിൽ തന്നെ കിട്ടണം. കൂടാതെ ഒരു ദിവസം അഞ്ചും ആറും തവണ കാപ്പി കുടിക്കുന്നവരും നമുക്കിടയിലുണ്ട്. 


ഒരു കവിൾ കോഫി കുടിക്കാതെ ആ ദിവസം തുടങ്ങാൻ പോലും കഴിയാത്ത ആളുകൾ നമുക്കിടയിൽ ധാരാളമുണ്ട്. സൗത്ത് ഓസ്‌ട്രേലിയൻ യൂണിവേഴ്‌സിറ്റിയിലെ ഓസ്‌ട്രേലിയൻ സെൻറർ ഫോർ പ്രിസിഷൻ ഹെൽത്തിലെ ഗവേഷകർ പഠനത്തിലൂടെ കണ്ടെത്തിയത് പ്രകാരം ദീർഘകാലം നീണ്ടുനിൽക്കുന്ന തുടർച്ചയായ കോഫി ഉപഭോഗം ആളുകളുടെ ഹൃദയ രക്തചംക്രമണ സാധ്യത ഗണ്യമായി വർദ്ധിപ്പിക്കുന്നതിനും അതുവഴി ഗുരുതരമായ ഹൃദയ സംബന്ധിയായ അസുഖങ്ങൾ ഉണ്ടാകാനും കാരണമാവും.കാപ്പി അമിതമായി ഉപയോഗിക്കുന്നത് ഹൃദയ സംബന്ധമായ പ്രശ്നങ്ങൾക്ക് കാരണമാകുമെന്നാണ് പുതിയ പഠനങ്ങൾ വ്യകതമാക്കുന്നത്. ധാരാളം ആളുകൾ കോഫിക്ക് അടിമകളാണ്. 


കാപ്പിയുടെ ഗുണദോഷങ്ങളെക്കുറിച്ച് തീർച്ചയായും ധാരാളം ശാസ്ത്രീയ ചർച്ചകൾ നടക്കുന്നുണ്ട്. എന്തിനു വേണ്ടിയാണ് ഈ ചർച്ച എന്നൊക്കെ കോഫി പ്രേമികളായ ചിലർക്കെങ്കിലും തേന്നാൻ സാധ്യതയുണ്ട്. പക്ഷേ ലോകത്തിൽ വ്യാപകമായി ഉപയോഗിക്കുന്ന പാനീയങ്ങളിലൊന്ന് നമ്മുടെ ആരോഗ്യത്തെ എങ്ങനെ ബാധിക്കുമെന്ന് പൂർണ്ണമായി മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്. അതുകൊണ്ട് ആ ചർച്ചകൾ തുടരേണ്ടത് ആവശ്യവുമാണ്.ഒരു ദിവസം ആറോ അതിലധികമോ കപ്പ് കാപ്പി കുടിച്ചാൽ അതിലൂടെ ശരീരത്തിന് വേണ്ടാത്ത കൊഴുപ്പുകൾ ശരീരത്തിലെത്തുകയും അത് ഗുരുതരമായ കാർഡിയോവസ്കുലർ ഡിസീസിന് കാരണമാകുമെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു.കോഫി ബീൻസിൽ വളരെ ശക്തിയേറിയ കൊളസ്ട്രോൾ അളവ് ഉയർത്തുന്ന സംയുക്തമായ കഫെസ്റ്റോൾ അടങ്ങിയിരിക്കുന്നതിനാൽ അത് അമിതമാകാതെ ശ്രദ്ധിക്കുക തന്നെയാണ് ആദ്യം വേണ്ടത്.


 ഫ്രഞ്ച് പ്രസ്സ്, ടർക്കിഷ്, ഗ്രീക്ക് കോഫികൾ പോലുള്ള ഫിൽട്ടർ ചെയ്യാത്ത ചേരുവകളിലാണ് കഫെസ്റ്റോൾ പ്രധാനമായും അടങ്ങിയിട്ടുള്ളത്. ഇത് എസ്‌പ്രെസോസിലും കാപ്പുച്ചിനോകളും ഉൾപ്പെടെ മിക്ക കോഫികളുടെയും അടിസ്ഥാനമാണ്.നിങ്ങളുടെ രക്തത്തിലെ കൊളസ്ട്രോളും കൊഴുപ്പും പതിവ് കോഫി ഉപഭോഗം മൂലം ഹൃദയത്തെ ദോഷകരമായി ബാധിക്കാനുള്ള സ്ഥിതിയിലേക്ക് കാര്യങ്ങൾ എത്തിക്കും. ആഗോളതലത്തിൽ, പ്രതിദിനം 3 ബില്ല്യൺ കപ്പ് കാപ്പി ഉപയോഗിക്കുന്നുണ്ടെന്നാണ് പഠനം പറയുന്നത്. 


ആഗോളതലത്തിൽ ഹൃദയസംബന്ധമായ രോഗങ്ങളാണ് കൂടുതൽ മരണങ്ങൾക്ക് കാരണമാകുന്നതും. ഓരോ വർഷവും 17.9 ദശലക്ഷം ആളുകൾ ഹൃദയ സംബന്ധമായ അസുഖങ്ങൾ മൂലം മരിക്കുന്നു എന്നാണ് കണക്കുകൾ പറയുന്നത്. കോഫി ഉപയോഗവും ഹൃദയ സംബന്ധമായ അസുഖങ്ങളും തമ്മിലുള്ള ബന്ധം പരിശോധിക്കാനായി 37 മുതൽ 73 വയസ്സ് വരെ പ്രായമുള്ള 362,571 ആളുകളിൽ നിന്നുള്ള വിവരങ്ങളാണ് ഈ പഠനത്തിനായി ഉപയോഗിച്ചത്.

మరింత సమాచారం తెలుసుకోండి: