ചില വാർത്തകളൊക്കെ കേൾക്കുമ്പോൾ ഈ അവാർഡിലൊന്നും വല്യ കാര്യമൊന്നും ഇല്ല എന്ന് തോന്നിപ്പോകും. അത് എത്ര വല്യ ബഹുമതികളാണെങ്കിലും ശെരി. ഇപ്പോൾ തന്നെ കണ്ടില്ലേ, മലയാളത്തിന്റെ മഹാനായ എഴുത്തുകാരനായ എം ടി വാസുദേവൻ ദേവൻ നായർക്ക് കിട്ടിയ എട്ടിന്റെ പണി. സാധാരണ ഗതിയിൽ മലയാളത്തിന്റെ മഹാനായ ഒരു സാഹിത്യകാരന്റെ കാര്യം പറയുമ്പോൾ ഇത്തരം ഭാഷ രീതികൾ ഉപയോഗിക്കുന്നത് അത്ര ഉചിതമായി എനിക്കും തോന്നുന്നില്ല.

 

 

 

 

   സംഭവം അല്പം സിമ്പിൾ ആയി അവതരിപ്പിക്കുന്നത്തിനു വേണ്ടിയാണ് ഇങ്ങയൊക്കെ പറയുന്നത്. ഇനി കാര്യത്തിലോട്ടു വരാം.   ഉന്നത ബഹുമതികളിലൊന്നായിരുന്ന പത്മവിഭൂഷൻ നൽകാൻ സംസ്ഥാന സർക്കാർ ശുപാർശ നൽകിയത് മലയാള സാഹിത്യത്തിന്‍റെ ഏറ്റവും തലപ്പൊക്കമുള്ള കുലപതികളിലൊരാളായ എം ടി വാസുദേവൻ നായർക്കായിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ പേര് അടക്കം ശുപർശ ചെയ്ത   ലിസ്റ്റ്  കേന്ദ്രം നൈസ് ആയിട്ടങ്ങു തള്ളി. ഭാരത് രത്നയാണ് ഇന്ത്യയിലെ പരമോന്നത സിവിലിയൻ ബഹുമതി.

 

 

 

 

    അതിന് തൊട്ടുതാഴെയുള്ള ഉന്നത സിവിലിയൻ പുരസ്കാരമാണ് പത്മവിഭൂഷൻ. കഥകളി ആചാര്യൻ കലാമണ്ഡലം ഗോപിയാശാൻ, അഭിനേതാക്കളായ മമ്മൂട്ടി, മധു, ശോഭന, കവി സുഗതകുമാരി, ഓസ്കർ ജേതാവായ ശബ്ദലേഖകൻ റസൂൽ പൂക്കുട്ടി എന്നിവർക്കാണ് പദ്മഭൂഷൻ പുരസ്കാരത്തിന് ശുപാർശ നൽകിയത്.

 

 

 

 

    വിവിധ സംസ്ഥാനങ്ങളിൽ നിന്ന് ലഭിക്കുന്ന ശുപാർശകൾ പരിഗണിക്കുക പത്മ അവാർഡ് കമ്മിറ്റിയാണ്. ഇത് രൂപീകരിക്കുന്നത് പ്രധാനമന്ത്രിയാണ്. കാബിനറ്റ്, ആഭ്യന്തര സെക്രട്ടരിമാർ, പ്രസിഡന്‍റിന്‍റെ സെക്രട്ടറി എന്നിവരോടൊപ്പം വിവിധ മേഖലകളിൽ പ്രശസ്തരായ നാല് മുതൽ ആറ് വരെ അംഗങ്ങളെ ചേർത്താണ് ഈ കമ്മിറ്റി രൂപീകരിക്കുന്നത്.

 

 

 

    വിവിധ സംസ്ഥാനങ്ങളിലെ ശുപാർശകൾ ഒന്നിച്ച് ചേർത്ത് പരിശോധിച്ച് ചില പേരുകൾ തിരഞ്ഞെടുത്തു പ്രധാനമന്ത്രിയുടെയും രാഷ്ട്രപതിയുടെയും അംഗീകാരത്തിനായി സമർപ്പിക്കുകയാണ് ചെയ്യുക. ഇപ്പോൾ അതിന്റെയൊരു സിസ്റ്റം വ്യക്തമായി കാണുമല്ലോ. ഇനി എന്തായിരിക്കാം കേന്ദ്ര സർക്കാരിന് എം ടി വാസുദേവൻ നായരോട് ഒരു വല്ലായ്മ തോന്നാൻ കാരണം..

 

 

     ഈ നോട്ടു നിരോധനം ഏർപ്പെടുത്തിയ സമയത്ത് എം ടി സാറ് മോദിയെ വെറുപ്പിച്ച് കൊണ്ട് ചില പ്രസ്താവനകൾ ഇറക്കിയിരുന്നു. നമ്മുടെ സംസ്ഥാന ധനമന്ത്രി തോമസ് ഐസക്കിന്റെ "കള്ളപ്പണ വേട്ട, മിഥ്യയും യാദ്ര്ഥ്യവും" എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിൽ വെച്ച് എം ടി സാറ് പറഞ്ഞു, ഈ നോട്ടു നിരോധനം കൊണ്ട് മോഡി എന്തൊക്കയോ ചില രഹസ്യ അജണ്ടകൾ ഉണ്ടാക്കുന്നുണ്ടെന്നു". ഇങ്ങനെയൊക്കെ പറഞ്ഞാൽ മോഡി ഭഗവാന് സഹിക്കൂ .

 

 

 

     എടുത്ത് ദൂരെ എറിഞ്ഞു സംഥാന സർക്കാർ കൊടുത്ത ലിസ്റ്റ്. പിന്നെ ആ ലിസ്റ്റിലുള്ള മമ്മൂട്ടി സുഗത കുമാരി ടീച്ചർ ഇവരുടെയൊക്കെ ഒരു രാഷ്ട്രീയ പാശ്ചാലം വെച്ച്ച്ചു നോക്കുമ്പോൾ കൂടുതൽ ഒന്നും പറയാനില്ല. ഏതായാലും  പദ്മ അവാര്ഡുകളൊക്കെ പ്രഖ്യാപിച്ചു കഴ്ഞ്ഞു. എന്നാലും കഴിഞ്ഞു പോയാ കാര്യങ്ങൾ ചികയുന്നതാണല്ലോ നമ്മുടയൊക്കെ പണി. 

మరింత సమాచారం తెలుసుకోండి: