കണ്ണൂർ വിസി ക്രിമിനൽ; ഗുരുതര ആരോപണവുമായി ഗവർണർ! വിസി ക്രിമിനലാണെന്നും അദ്ദേഹം മാന്യതയുടെ അതിർവരമ്പുകൾ ലംഘിച്ചുവെന്നും ഗവർണർ ആരോപിച്ചു. കണ്ണൂർ സർവകലാശാലയിൽ വെച്ചു തനിക്കെതിരെ ശാരീരിക ആക്രണത്തിനു ശ്രമം നടന്നുവെന്നും ഗവർണർ ആരോപണം ഉന്നയിച്ചു. ഡൽഹിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ണ്ണൂർ സർവകലാശാല വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രനെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.  രണ്ടു പ്രാവശ്യം സമാനമായ ആക്രമണം നടന്നു. തന്നെ പരിപാടിയിലേക്ക് ക്ഷണിച്ച വിസി വിദ്യാഭ്യാസമില്ലാത്ത ആളൊന്നു അല്ലല്ലോ.




  ഈ സംഭവം പോലീസിനെ അറിയിക്കേണ്ടതല്ലേ. രാജ്‍ഭവനിൽ നിന്നും ചോദിച്ച റിപ്പോർട്ട് അവഗണിക്കുകയാണ് ചെയ്തത്. കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ മാന്യതയുടെ അതിർവരമ്പുകൾ ലംഘിച്ചു. വൈസ് ചാൻസലറിനു പുറമേ അദ്ദേഹം ഒരു പാർട്ടി കേഡറാണ്. തന്നെ കായികമായി നേരിടാൻ അദ്ദേഹം ഒത്താശ ചെയ്തുവെന്നും അദ്ദേഹം ഒരു ക്രിമിനലാണെന്നും ഗവർണർ ആരോപിച്ചു. കണ്ണൂർ സർവകലാശാലയിൽ നടന്ന ചരിത്ര കോൺഗ്രസിൽ തനിക്കെതിരെ ശാരീരിക ആക്രണത്തിനു ശ്രമം നടന്നു. തൻ്റെ എഡിസി മനോജ് യാദവിൻ്റെ വസ്ത്രം കീറി. തനിക്കെതിരായ വിമർശനങ്ങളെ സ്വാഗതം ചെയ്യുന്നു.




  തനിക്കെതിരെ ആർക്കും പറയാം. പരസ്യമായി തന്നെ വിമർശിക്കാമെന്ന് മുഖ്യമന്ത്രിയോടും പറഞ്ഞിട്ടുണ്ട്. അവർക്ക് അവരുടെ ധർമ്മവും തനിക്ക് തൻ്റെ ധർമ്മവും ഉണ്ട്. സർക്കാരുമായി രാഷ്ട്രീയ പ്രശ്നമില്ല. വൈസ് ചാൻസലർമാർക്കെതിരെ പറയാൻ തനിക്ക് ആഗ്രഹം ഉണ്ടായിട്ടല്ല, അവർക്കെതിരെ നടപടി സ്വീകരിക്കാൻ തനിക്ക് അധികാരം ഉണ്ട്. പക്ഷേ താൻ പരസ്യമായി സംസാരിക്കാൻ നിർബന്ധിതനായതാണ്. പെട്ടെന്നല്ല നടപടി സ്വീകരിച്ചത്. വളരെ സമയം നൽകിയ ശേഷമാണ് നടപടിയെടുത്തത്. തൻ്റെ ഈഗോയെ തൃപ്തിപ്പെടുത്താനല്ല നടപടികൾ കൈക്കൊണ്ടത്.





കേരളത്തിൽ തിരിച്ചെത്തി നിയമോപദേശം തേടിയ ശേഷം തുടർനടപടികൾ കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂർ സർവകലാശാലയിൽ നിരവധി നിയമങ്ങൾ അനധികൃതമായി നടത്തിയിട്ടുണ്ട്. സർവകലാശാല നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. വിസിയെ മാറ്റാനുള്ള നടപടികൾ തുടങ്ങിക്കഴിഞ്ഞു. വിഷയത്തിൽ രാഷ്ട്രീയമില്ല, സർവകലാശാലയിലുമായി ബന്ധപ്പെട്ടു തനിക്കുള്ള ആശങ്കയാണ് പ്രകടിപ്പിക്കുന്നത്. രാഷ്ട്രീയപരമായി കാര്യങ്ങൾ മാറ്റുകയാണെങ്കിൽ രാഷ്ട്രീയമുണ്ടെന്ന് താൻ പറയുമെന്നും അദ്ദേഹം പറഞ്ഞു.
 

Find out more: