നാല് വർഷത്തെ കാത്തിരിപ്പിനൊടുവിൽ ടൈറ്റിൽ റോളിൽ സുരഭി എത്തുന്നു! അനൂപ് മേനോൻ ആദ്യമായി നിർമ്മിക്കുന്ന സിനിമ കൂടിയാണിതെന്ന പ്രത്യേകതയും പദ്മയ്ക്കുണ്ട്. അനൂപ് മേനോൻ തന്നെയാണ് ഈ ചിത്രത്തിൻ്റെ കഥയും തിരക്കഥയും നിർവഹിച്ചിരിക്കുന്നത്.നടനും തിരക്കഥാകൃത്തുമൊക്കെയായ അനൂപ് മേനോൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'പദ്മ'. ദേശീയ അവാർഡ് ജേതാവ് കൂടിയായ സുരഭി ലക്ഷ്മി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'പദ്മ'യിലെ ആദ്യ ടീസർ പുറത്ത് വിട്ടിരിക്കുകയാണ് അനൂപ് മേനോനും സുരഭിയും. 'അനൂപ് മേനോന്റെ ഈ സിനിമ എനിക്ക് ഏറ്റവും പ്രിയപ്പെട്ടതാണ്, നിങ്ങൾക്കും പ്രിയപ്പെട്ടതാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു പദ്മ യുടെ ടീസർ ലിങ്ക് ചുവടെ ചേർക്കുന്നു'.


സുരഭി ലക്ഷ്മിക്കൊപ്പം അനൂപ് മേനോനും ചിത്രത്തിൽ ഒരു സുപ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്. ശങ്കർ രാമകൃഷ്ണൻ, മെറീന മൈക്കിൾ തുടങ്ങിയ മറ്റു പ്രമുഖ താരങ്ങളും ചിത്രത്തിലുണ്ട്. ടോവിനോ തോമസിന്റെ സോഷ്യൽ മീഡിയ പേജിലൂടെയാണ് സിനിമയുടെ ടീസർ പുറത്ത് വിട്ടത്. ദേശിയ അവാർഡ് ലഭിച്ചതിന് ശേഷമുള്ള നാല് വർഷത്തെ കാത്തിരിപ്പിന് ഒടുവിൽ കൊമേഴ്സ്യൽ സിനിമയുടെ ടൈറ്റിൽ റോളിൽ എത്തുകയാണെന്ന് പറ ചിത്രത്തിൻ്റെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത് മഹാദേവൻ തമ്പിയാണ്. ബാദുഷയാണ് പ്രൊഡക്ഷൻ ഡിസൈനർ, ദുൻദു രഞ്ജീവാണ് കല, സിയാൻ ശ്രീകാന്താണ് എഡിറ്റർ, നിനോയ് വർഗീസാണ് സംഗീതം, അനിൽ ജി പ്രൊഡക്ഷൻ കൺട്രോളറണ്, ആന്റണി സ്റ്റീഫനാണ് ഡിസൈൻ, പി.ശിവപ്രസാദാണ് വാർത്ത പ്രചരണം നിർവ്വഹിക്കുന്നത്.




അതേസമയം മുൻപ് മഞ്ജു വാര്യക്ക് ശേഷം ഇതാ സുരഭി ലക്ഷ്മിയും ചേരിക്കാരിയായി ചെങ്കൽ ചൂളയിലേക്ക്. ഖായിസ് മിലിൻ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന തല എന്ന ചിത്രത്തിലാണ് സുരഭി ചേരി നിവാസിയായി എത്തിയത്. ശക്തമായ സ്ത്രീ കഥാപാത്രമാണ് സുരഭി ലക്ഷ്മി അവതരിപ്പിയ്ക്കുന്ന മുത്തുലക്ഷ്മി എന്നും സംവിധായകൻ പറയുന്നു. സുരഭിയെ കൂടാതെ ശാലിൻ സോയ, ബിനോയ് ആന്റണി, മുരുകൻ മാർട്ടിൻ എന്നിവരും ചിത്രത്തിൽ കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങൾ പുതുമുഖങ്ങളാണ്.



ഓരോ കഥാപാത്രങ്ങളും ജീവിതത്തിൽ നിന്ന് എടുത്തിട്ടുള്ളതാണെന്ന് ഖായിസ് മിലൻ പറഞ്ഞു. 1974 ൽ ഉണ്ടായ ന്യൂ ഭരത് എന്ന കോളനിയും ആ കോളനിയിൽ നടക്കുന്ന സംഭവങ്ങളുമാണ് കഥ. ചിത്രത്തിന്റെ ഭൂരിഭാഗവും ഷൂട്ട് ചെയ്തത് ചെങ്കൽചൂള കോളനിയിൽ വച്ചാണ്. ലോക്ക്ഡൗൺ പ്രഖ്യാപിയ്ക്കുന്നതിന് മുൻപേ തന്നെ ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയായതാണെന്നും സംവിധായകൻ അറിയിച്ചു.

Find out more: