ഭീഷ്മ പർവ്വം; കൊവിഡ് കാലത്ത് ഏറെ പ്രയത്നിച്ചാണ് ചിത്രീകരിച്ചതെന്ന് അമൽ നീരദ്! മാസ് ആൻഡ് ക്ലാസ് സിനിമയെന്നാണ് ചിത്രം കണ്ടവരെല്ലാം സിനിമയെ കുറിച്ച് പറഞ്ഞിരിക്കുന്നത്. മട്ടാഞ്ചേരിയിലെ രണ്ട് കുടുംബങ്ങൾ തമ്മിലുള്ള വൈര്യത്തിൻറെ കഥയാണ് പ്രമേയം. മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. മമ്മൂട്ടി - അമൽ നീരദ് കൂട്ടുകെട്ട് 'ബിഗ് ബി'ക്ക് ശേഷം നീണ്ട 15 വർഷങ്ങൾ കഴിഞ്ഞ് വീണ്ടും ഒന്നിച്ചിരിക്കുന്ന ചിത്രമായ 'ഭീഷ്മ പർവ്വം' തീയേറ്ററുകളിലെത്തിയിരിക്കുകയാണ്. 'കൊവിഡ് മഹാമാരികാലത്ത് ഏറെ പ്രയത്നിച്ച് ചിത്രീകരിച്ച ചിത്രമാണ്, സിനിമയുടെ എല്ലാ പ്രൗഢിയോടും കൂടെ ഏവരും ഈ ചിത്രം തീയേറ്ററുകളിൽ കാണണം, മൊബൈൽ ഫോണിൽ ചിത്രീകരിച്ച് ചിത്രത്തിലെ ഭാഗങ്ങൾ അപ്‍ലോഡ് ചെയ്യരുത്.
ഞങ്ങളുടെ ഭാഗത്തുനിന്നുമുള്ളൊരു അഭ്യർഥനയാണിത്. തീയേറ്ററുകളിൽ വന്ന് ഏവരും ചിത്രം ആസ്വദിക്കൂ', അമൽ നീരദ് ഫേസ്ബുക്കിൽ കുറിച്ചിരിക്കുകയാണ്. ഇപ്പോഴിതാ സിനിമയുടെ സംവിധായകൻ റിലീസിന് പിന്നാലെ ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുന്ന കുറിപ്പ് ശ്രദ്ധ നേടിയിരിക്കുകയാണ്. മമ്മൂട്ടിക്ക് പുറമെ തബു, സൗബിൻ ഷാഹിർ, ദിലീഷ് പോത്തൻ, ഫർഹാൻ ഫാസിൽ, ഷൈൻ ടോം ചാക്കോ, നാദിയ മൊയ്തു, അബു സലീം, പദ്മരാജ് രതീഷ്, ഷെബിൻ ബെൻസൺ, ലെന, സ്രിന്ദ, ജിനു ജോസഫ്, വീണ നന്ദകുമാർ, അനസൂയ ഭരദ്വാജ്, മാലാ പാർവതി, ഹരീഷ് പേരടി, അഖില തുടങ്ങ നിരവധി താരങ്ങളാണ് ചിത്രത്തിൽ അണിനിരന്നിരിക്കുന്നത്.
അമൽനീരദ് പ്രൊഡക്ഷൻസിൻറെ ബാനറിൽ അമൽ നീരദ് തന്നെ നിർമ്മിച്ച് സംവിധാനം ചെയ്തിരിക്കുന്ന ചിത്രം അമൽനീരദും ദേവദത്ത് ഷാജിയും ചേർന്നാണ് എഴുതിയിരിക്കുന്നത്. അതേസമയം മലയാളത്തിലെ സ്റ്റൈലിഷ് സിനിമകളിൽ ശ്രദ്ധേയമായ 'ബിഗ് ബി'ക്ക് ശേഷം മമ്മൂട്ടിയും സംവിധായകൻ അമൽ നീരദും ഒന്നിച്ച 'ഭീഷ്മപർവ്വം' തീയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. 15 വർഷങ്ങൾക്ക് ശേഷമാണ് ഇരുവരും വീണ്ടും ഒന്നിച്ചിരിക്കുന്നത്. 'വരത്തൻ' എന്ന ചിത്രത്തിന് ശേഷം അമൽ ഒരുക്കിയിരിക്കുന്ന ചിത്രം പ്രേക്ഷക പ്രതീക്ഷകൾ കാത്തോ എന്നറിയാം. ട്വിറ്ററിൽ പ്രേക്ഷകർ പങ്കുവെച്ച ട്വീറ്റുകളിലൂടെ.
മൈക്കിൾ എന്ന കേന്ദ്ര കഥാപാത്രമായാണ് ചിത്രത്തിൽ മമ്മൂട്ടി എത്തുന്നത്. സംഘർഷഭരിതമായ ഒരു ഭൂതകാലമുള്ളയാളാണ് മൈക്കിൾ. ഒരു വലിയ കുടുംബവും മൈക്കിളിനുണ്ട്. കുടുംബത്തിന് നേരിടുന്ന ഒരു പ്രശ്നവും അതിനെതിരെയുള്ള പോരാട്ടവുമാണ് സിനിമയുടെ പ്രമേയം. സിനിമയുടെ ആദ്യ ഭാഗം മാസ് ആൻഡ് ക്ലാസ് എന്നാണ് പലരും ട്വിറ്ററിൽ കുറിച്ചിരിക്കുന്നത്. സിനിമയുടെ മേക്കിൾ അതിഗംഭീരമെന്നും ബിജിഎം ചുമ്മാ പൊളി എന്നൊക്കെയും പലരും ട്വീറ്റ് ചെയ്തിട്ടുണ്ട്. മമ്മൂട്ടിയുടെ കൊച്ചി സ്ലാങ്, ഫൈറ്റ്, ഡയലോഗ്സ്, സ്റ്റൈലിഷ് മേക്കോവർ എല്ലാം ഒന്നിനൊന്ന് മെച്ചമെന്നും എല്ലാ കഥാപാത്രങ്ങൾക്കും കഥാഗതിയിൽ പ്രധാന്യമുണ്ടെന്നും ട്വീറ്റുകളുണ്ട്.
Find out more: