'ഇതുവരെ ഞങ്ങൾ ഒരുമിച്ചത് 55 സിനിമകൾ,ഇനിയും സിനിമകളുണ്ടാകാൻ കാത്തിരിക്കുകയാണെന്ന് മോഹൻലാൽ! ഇന്നലെ മുതൽ മെഗാസ്റ്റാറിന് 50-ാം വർഷത്തിൻറെ ആശംസകൾ നേർന്നുകൊണ്ടിരിക്കുകയാണ് താരങ്ങളും ആരാധകരും. സോഷ്യൽമീഡിയയിലുൾപ്പെടെ പലരും അദ്ദേഹത്തിന് ആശംസകൾ അർപ്പിച്ച് എത്തിയിട്ടുണ്ട്. എന്നിരുന്നാലും എല്ലാവരും പ്രതീക്ഷിച്ചിരുന്ന ഒരാശംസ ഉച്ചവരെയായിട്ടും എത്തിയിരുന്നില്ല. ഇപ്പോഴിതാ ഇച്ചാക്കയ്ക്ക് അഭിനന്ദനങ്ങളും ആശംസകളുമായി എത്തിയിരിക്കുകയാണ് മോഹൻലാൽ. അതായത് മമ്മൂട്ടി സിനിമാലോകത്തെത്തിയിട്ട് അരനൂറ്റാണ്ട് പിന്നിടുകയാണ്. അതിലേറെ എനിക്ക് അഭിമാനമുണ്ട്, ഇനിയും അത്തരത്തിൽ നിരവധി സിനിമകൾക്കായി കാത്തിരിക്കുകയാണ്. അഭിനന്ദനങ്ങൾ ഇച്ചാക്ക', മോഹൻലാൽ മമ്മൂട്ടിയെ കെട്ടിപ്പിടിച്ച് മുത്തമിടുന്നൊരു ചിത്രം പങ്കുവെച്ച് കുറിച്ചിരിക്കുകയാണ്.
'
'ഇന്ന്, എൻറെ സഹോദരൻ സിനിമാ മേഖലയിൽ 50 മഹത്തായ വർഷങ്ങൾ പൂർത്തിയാക്കുന്നു. 55 അവിസ്മരണീയമായ സിനിമകളിൽ അദ്ദേഹത്തോടൊപ്പം സ്ക്രീൻ പങ്കിടാൻ എനിക്ക് കഴിഞ്ഞു. 1971 ഓഗസ്റ്റ് ആറിന് അനുഭവങ്ങൾ പാളിച്ചകൾ എന്ന സിനിമയിൽ ആദ്യമായി അഭിനയിച്ച മമ്മൂട്ടി 50 വർഷങ്ങൾക്കിടെ നാന്നൂറോളം സിനിമകളുടെ ഭാഗമായിട്ടുണ്ട്. വൺ എന്ന സിനിമയാണ് ഒടുവിൽ അഭിനയിച്ച് പുറത്തിറങ്ങിയത്. ഭീഷ്മപർവ്വം, പുഴു തുടങ്ങിയ സിനിമകളാണ് അടുത്തതായി പുറത്തിറങ്ങാനായിരിക്കുന്നത്. അതുപോലെ തന്നെ മമ്മൂക്കയെ അഭിനന്ദിച്ചു നടൻ മുകേഷും രംഗത്ത് എത്തിയിരുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു താരം ആശംസ നേർന്നത്.
മലയാളസിനിമയിൽ മമ്മൂക്കയുടെ അരനൂറ്റാണ്ട്. 1971 ആഗസ്റ്റ് 6 നാണ് അനുഭവങ്ങൾ പാളിച്ചകൾ റിലീസ് ചെയ്തത്. ഗുണ്ടകൾ തല്ലിപ്പൊളിച്ച കടയുടെ സമീപത്തു ബഹദൂർ ഇക്കായുടെ പുറകിൽ നിന്ന പൊടിമീശക്കാരൻ ആയി സെക്കൻഡുകൾ മാത്രം ഉള്ള അഭിനയത്തിലൂടെ തുടക്കം. രണ്ടാമത്തെ ചിത്രം കാലചക്രത്തിൽ (1973) കടത്തുകാരൻ ആയി. അതിൽ കടത്തുകാരനായ മമ്മൂക്കയോട് നസീർ സാർ ചോദിക്കുന്ന ഒരു ചോദ്യമുണ്ട് എനിക്ക് പകരം വന്ന ആളാണ് അല്ലേ,അതെ നസീർ സാർ കഴിഞ്ഞാൽ മലയാളത്തിൽ ഏറ്റവും കൂടുതൽ നായക വേഷം ചെയ്ത നടൻ മമ്മൂക്കയാണ്.
മലയാളത്തിന്റെ നിത്യഹരിത യുവത്വത്തിന് ആശംസകൾ എന്നായിരുന്നു മുകേഷിന്റെ കുറിപ്പ്. 1971 ആഗസ്റ്റ് 6 ന് മലയാള സിനിമയുടെ മുഖചിത്രം വെള്ളിത്തിരയിൽ മിന്നിമറഞ്ഞ നിമിഷം.അന്ന് ആരും വിചാരിച്ച് കാണില്ല ആ വള്ളത്തിൽ കയറി പങ്കായം പിടിച്ചിരിക്കുന്ന പൊടിമീശക്കാരൻ മലയാള സിനിമയുടെ അമരക്കാരനാകുമെന്ന്. അതേ ഈ മനുഷ്യൻ ഇന്നും അലഞ്ഞുകൊണ്ടിരിക്കുകയാണ്. അഭിനയം എന്ന കലയുടെ അവസാന വാക്കിനായി. 70ൽ നിൽക്കുന്ന 35കാരന് അഭിനയജീവിതത്തിലെ അൻപതാം ആഘോഷം, ഇനിയും ഒട്ടേറെ കഥാപാത്രങ്ങൾക്ക് ജീവൻ നൽകുന്നത് കാണാൻ കാത്തിരിക്കുന്നുവെന്നായിരുന്നു പോസ്റ്റിന് താഴെ ആരാധകർ കുറിച്ചത്.
Find out more: