സമ്പാദ്യം മുഴുവൻ ഉയിരിനും ഉലകിനുമായി: നയൻതാരയുടെ ആസ്‌തി ഇങ്ങനെ! മലയാളത്തിൽ ആരംഭിച്ച് ഇന്നു തമിഴിലും തെലുങ്കിലും സൂപ്പർസ്റ്റാർ ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യമായ താരത്തിനായി അണിയറയിൽ കാത്തിരിക്കുന്നത് നിരവധി ചിത്രങ്ങളാണ്. നയൻതാരയുടെ സിനിമ എന്ന മേൽവിലാസം മാത്രമാണ് ബോക്സോഫീസിലും ചിത്രത്തിൻ്റെ ഡിമാൻഡായി മാറുന്നത്. വർഷത്തിൽ ഒരു മലയാള സിനിമയ്ക്കു സമയം കണ്ടെത്താനും നയൻസ് മറക്കുന്നില്ല. തമിഴിലും തെലുങ്കിലും ഒരു സിനിമയ്ക്ക് അഞ്ച് മുതൽ 10 കോടി വരെയാണ് താരത്തിൻ്റെ പ്രതിഫലം. ഇപ്പോൾ അഭിനയത്തിന് അപ്പുറം വിവിധ ബിസിനസ് മേഖലയിലും താരം മേൽവിലാസം കുറിച്ചു കഴിഞ്ഞു. തെന്നിന്ത്യൻ ലേഡി സൂപ്പർ സ്റ്റാർ നയൻതാരയുടെ ജീവിതം ഇപ്പോൾ സിനിമയ്ക്കും അപ്പുറം തൻ്റെ കുടുംബ ജീവിതത്തിനും രണ്ടു കുട്ടികളെയും കറങ്ങിത്തിരിഞ്ഞുള്ളതാണ്. അവരുടെ ആനന്ദവും സുരക്ഷിതത്വവും ഏറെ പ്രധാന്യംകൊടുത്തതിനാൽ ഇടക്കാലത്ത് സിനിമയുടെ എണ്ണം പോലും കുറച്ചിരുന്നു. ഇപ്പോൾ വീണ്ടും സിനിമകളിലേക്ക് സജീവമാകുന്ന താരം ഇനി തെന്നിന്ത്യയ്ക്കും അപ്പുറം ബോളിവുഡിലേക്കും തുടക്കം കുറിക്കുകയാണ്.വാഹനങ്ങളോട് വളരെ പ്രിയമുള്ള താരമാണ് നയൻതാര.
താരത്തിന് ഒരുപിടി ആഡംബര വാഹനങ്ങളുടെ കളക്ഷനാണുള്ളത്. ബിഎംഡബ്ല്യു 5 എസ് സീരീസിലാണ് താരത്തിൻ്റെ കൂടുതൽ യാത്രകളും. ഒരു മെഴ്‌സിഡസ് ജിഎൽഎസ് 350 ഡി, ഫോർഡ് എൻഡവർ, ഒരു ബിഎംഡബ്യൂ 7 സീരീസ്, ഇന്നോവ ക്രിസ്റ്റ എന്നിവയാണ് നയൻതാരയുടെ ഉടമസ്ഥതയിലുള്ള വാഹനങ്ങൾ. ഈ കാറുകളുടെ വില അഞ്ചു കോടി രൂപയോളം വരുമെന്നാണ് റിപ്പോർട്ട്. സ്വകാര്യ ജെറ്റ് വിമാനം സ്വന്തമാക്കിയ നടിമാരിൽ ഒരാളാണ് നയൻതാര. തൻ്റെ സ്വകാര്യ ആവശ്യങ്ങൾക്കും ജോലി സംബന്ധമായ ആവശ്യങ്ങൾക്കായുമുള്ള യാത്രയ്ക്ക് നയൻതാരയുടെ ഇടയ്ക്കിടെ പ്രൈറ്റ് ജെറ്റ് ഉപയോഗിക്കുന്നുണ്ട്. റിപ്പോർട്ടുകൾ പ്രകാരം നയൻതാരയും ഭർത്താവ് വിഘ്‌നേഷ് ശിവനും കുട്ടികളുമായി കേരളത്തിലേക്ക് എത്തുമ്പോഴും ഹൈദരാബാദ്, മുംബൈ യാത്രകൾക്കായും ഈ പ്രൈവറ്റ് ജെറ്റിലാണ് യാത്ര ചെയ്യുന്നത്.
പ്രശസ്ത ഡെർമറ്റോളജിസ്റ്റായ ഡോ. റെനിത രാജനുമായി സഹകരിച്ചാണ് വ്യത്യസ്തമായ സൗന്ദര്യവർധക ഉത്പന്ന ബിസിനസിലേക്ക് നയൻസ് ചുവടുവെച്ചത്. വ്യത്യസ്ത ഫ്ലേവറുകളിലും നിറത്തിലുമുള്ള ലിപ്‍ബാമുകളാണ് കമ്പനി പുറത്തിറക്കുന്നത്. സെൻസിറ്റീവ് ചർമമമുള്ളവരുടെ ചുണ്ടിൻെറ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള ലിപ്ബാം മുതൽ ആവശ്യക്കാർക്ക് അനുയോജ്യവും വ്യത്യസ്തവുമായ ലിപ്ബാമുകൾ കമ്പനിക്കുണ്ട്. നൂറോളം ലിപ് ബാം വൈവിധ്യങ്ങൾ കമ്പനിക്കുണ്ട്. സൗന്ദര്യവർധക ഉത്പന്ന വിപണിയിൽ ഗുണമേന്മയുള്ള ലിപ്ബാമിനായി മാത്രമൊരു കമ്പനി എന്നതാണ് നയൻതാരയെ ബിസിനസിലേക്ക് ആകർഷിച്ചത്. ദി ലിപ് ബാം കമ്പനിയാണ് ആദ്യം തുടങ്ങിയതെങ്കിലും കൂടുതൽ പുതുമയുള്ള ഉത്പന്നങ്ങൾ പുറത്തിറക്കിയേക്കും. ബിസിനസ് രംഗത്തേക്കുള്ള നയൻതാരയുടെ കടന്നു വരവ് ലിപ് ബാം കമ്പനിയിലൂടെയാണ്.
വാഹനങ്ങളോട് വളരെ പ്രിയമുള്ള താരമാണ് നയൻതാര. താരത്തിന് ഒരുപിടി ആഡംബര വാഹനങ്ങളുടെ കളക്ഷനാണുള്ളത്. ബിഎംഡബ്ല്യു 5 എസ് സീരീസിലാണ് താരത്തിൻ്റെ കൂടുതൽ യാത്രകളും. ഒരു മെഴ്‌സിഡസ് ജിഎൽഎസ് 350 ഡി, ഫോർഡ് എൻഡവർ, ഒരു ബിഎംഡബ്യൂ 7 സീരീസ്, ഇന്നോവ ക്രിസ്റ്റ എന്നിവയാണ് നയൻതാരയുടെ ഉടമസ്ഥതയിലുള്ള വാഹനങ്ങൾ. ഈ കാറുകളുടെ വില അഞ്ചു കോടി രൂപയോളം വരുമെന്നാണ് റിപ്പോർട്ട്.സ്വകാര്യ ജെറ്റ് വിമാനം സ്വന്തമാക്കിയ നടിമാരിൽ ഒരാളാണ് നയൻതാര. തൻ്റെ സ്വകാര്യ ആവശ്യങ്ങൾക്കും ജോലി സംബന്ധമായ ആവശ്യങ്ങൾക്കായുമുള്ള യാത്രയ്ക്ക് നയൻതാരയുടെ ഇടയ്ക്കിടെ പ്രൈറ്റ് ജെറ്റ് ഉപയോഗിക്കുന്നുണ്ട്. റിപ്പോർട്ടുകൾ പ്രകാരം നയൻതാരയും ഭർത്താവ് വിഘ്‌നേഷ് ശിവനും കുട്ടികളുമായി കേരളത്തിലേക്ക് എത്തുമ്പോഴും ഹൈദരാബാദ്, മുംബൈ യാത്രകൾക്കായും ഈ പ്രൈവറ്റ് ജെറ്റിലാണ് യാത്ര ചെയ്യുന്നത്.
Find out more: