ജെസ്‌നയുടെ തിരോധാനത്തിൽ അന്വേഷണം നിർണായക ഘട്ടത്തിലേക്ക് കടന്നപ്പോഴാണ് രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായത്. ഇതോടെ അന്വേഷണ സംഘത്തിന് അയൽ സംസ്ഥാനത്തേയ്ക്ക് പോകാനോ കൂടുതൽ അന്വേഷണം നടത്താനോ കഴിയാതെ വന്നു.പത്തനംതിട്ട എസ്പി കെജി സൈമൺ ഇപ്പോഴും കേസിന് പിന്നാലെയുണ്ട്. സൈമൺ 31ന് റിട്ടയ്യർ ചെയ്യും. ഈ കേസ് ഒരു ലഹരിപോലെയാണ് അദ്ദേഹത്തിന്. കൂടത്തായി പോലെ ഈ കേസും തെളിയിക്കപ്പെടും. അതുവരെ ക്രൈം ബ്രാഞ്ച് പറഞ്ഞൊരു കഥയല്ല പിന്നീട് വന്നത്. അങ്ങനെയൊരു ട്വിസ്റ്റൊക്കെ വന്നിരുന്നു. കൊവിഡ് വന്നില്ലായിരുന്നെങ്കിൽ അന്വേഷണം ഇപ്പോൾ പൂർത്തിയായേനെയെയെന്നാണ് കരുതുന്നത്.
ജെസ്‌നയുടെ കുടുംബത്തിന് പ്രതീക്ഷയ്ക്ക് വകയുണ്ടന്നും ടോമിന് തച്ചങ്കരി വ്യക്തമാക്കി. കാഞ്ഞിരപ്പളളി എസ്ഡി കോളേജിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിനിയായിരുന്നു ജെസ്‌ന.2018 മാർച്ച് 22നാണ് കൊല്ലമുള സന്തോഷ്‌കവല കുന്നത്തുവീട്ടിൽ ജെസ്‌നയെ കാണാതാകുന്നത്.ജെസ്‌നയെ തേടി അന്വേഷണ സംഘം വിവിധ സംസ്ഥാനങ്ങളിലടക്കം പോയെങ്കിലും യാതൊരു സൂചനയും കണ്ടെത്താനായില്ല. പുഞ്ചവയലിലുള്ള ബന്ധുവീട്ടിലേക്കെന്ന് പറഞ്ഞാണ് ജെസ്‌ന വീട്ടിൽ നിന്നും ഇറങ്ങിയത്. എരുമേലി വരെ സ്വകാര്യ ബസിൽ എത്തിയതായി മൊഴിയുണ്ട്. പിന്നീടാരും ജെസ്‌നയെ കണ്ടിട്ടില്ല. മൊബൈൽ ഫോൺ എടുക്കാതെയാണ് ജെസ്‌ന വീട്ടിൽ നിന്നു ഇറങ്ങിയത്.
click and follow Indiaherald WhatsApp channel