2020ലെ റിപ്പബ്ലിക് ദിനാഘോഷത്തില്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്നതിന് ബ്രസീലിയന്‍ പ്രസിഡന്റിനെ കേന്ദ്രമന്ത്രി വി മുരളീധരന്‍ പാലം ടെക്‌നിക്കല്‍ വിമാനത്താവളത്തില്‍ സ്വീകരിച്ചു.

 

 

 

 

 

 

 

 

 

 

 

 

രാജ്യത്തിന്റെ മുഖ്യാതിഥിയായ ജൈര്‍ ബോല്‍സോനറോയുടെ ചതുര്‍ദിന സന്ദര്‍ശനത്തിലുടനീളം കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധിയായി ഒപ്പമുണ്ടാകണമെന്ന ചുമതല പ്രധാനമന്ത്രി തന്നെ ഏല്‍പ്പിച്ചതായും ഇന്ത്യ - ബ്രസീല്‍ ബന്ധം കൂടുതല്‍ മെച്ചപ്പെടുത്താന്‍ ബ്രസീല്‍ പ്രസിഡന്റിന്റെ സന്ദര്‍ശനം വഴിയൊരുക്കട്ടെ എന്നും വി മുരളീധരന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

അദ്ദേഹത്തിന്റെ ഫേസ്ബുക് പോസ്റ്റ്‌ ഇങ്ങനെ . 

 

 

 

 

 

2020ലെ റിപ്പബ്ലിക് ദിനാഘോഷത്തില്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്നതിന് ദില്ലിയിലെത്തിയ ബ്രസീല്‍ പ്രസിഡന്റ് ശ്രീ. ജൈര്‍ ബോല്‍സോനറോയെ പാലം ടെക്‌നിക്കല്‍ വിമാനത്താവളത്തില്‍ സ്വീകരിച്ചു. പ്രസിഡന്റായ ശേഷം ജൈര്‍ ബോല്‍സോനറോ ആദ്യമായാണ് ഇന്ത്യയിലെത്തുന്നത്. ഏഴുമന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും വ്യവസായികളും അദ്ദേഹത്തെ അനുഗമിക്കുന്നുണ്ട്. രാജ്യത്തിന്റെ മുഖ്യാതിഥിയായ ജൈര്‍ ബോല്‍സോനറോയുടെ ചതുര്‍ദിന സന്ദര്‍ശനത്തിലുടനീളം കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധിയായി ഒപ്പമുണ്ടാകണമെന്ന ചുമതല പ്രധാനമന്ത്രി എന്നെ ഏല്‍പ്പിച്ചതിലുള്ള സന്തോഷവും പങ്കുവയ്ക്കട്ടെ. നാളെ രാഷ്ട്രപതി രാംനാഥ് കോവിന്ദു മായും പ്രധാനമന്ത്രി നരേന്ദ്ര മോദി ജിയുമായും ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ജി യുമായുമുള്ള ചര്‍ച്ചകളാണ് ബ്രസീല്‍ പ്രസിഡന്റിന്റെ സന്ദര്‍ശനത്തിലെ മുഖ്യ അജണ്ട. വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര്‍ ജി യും അദ്ദേഹത്തെ സന്ദര്‍ശിക്കും.ഇന്ത്യ-ബ്രസീല്‍ ഉഭയകക്ഷി ബന്ധം നരേന്ദ്ര മോദി ജി സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെയാണ് കൂടുതല്‍ മെച്ചപ്പെട്ടത്. ബ്രിക്‌സ്, ഇബ്‌സ, ജി 20 ഉച്ചകോടികളിലും ഐക്യരാഷ്ട്രസഭയിലെ ചര്‍ച്ചകളിലും പൊതു നിലപാടിലേക്ക് ഇക്കഴിഞ്ഞ 6 വര്‍ഷത്തിനിടെ ഇരു രാജ്യങ്ങളും എത്തിയെന്നതും ശ്രദ്ധേയമാണ്. 2018-19 ല്‍ 8.2ബില്യണ്‍ അമേരിക്കന്‍ ഡോളറിന്റെ വ്യാപാരമാണ് ഇരുരാജ്യങ്ങള്‍ക്കും ഇടയില്‍ നടന്നത്. 6 ബില്യണ്‍ അമേരിക്കന്‍ ഡോളറിന്റെ നിക്ഷേപം ഇന്ത്യക്ക് ബ്രസീലിലുണ്ട്. ഇന്ത്യ - ബ്രസീല്‍ ബന്ധം കൂടുതല്‍ മെച്ചപ്പെടുത്താന്‍ ബ്രസീല്‍ പ്രസിഡന്റിന്റെ സന്ദര്‍ശനം വഴിയൊരുക്കട്ടെ.

మరింత సమాచారం తెలుసుకోండి: