നടൻ കൃഷ്ണ കുമാർ ജയിച്ചാൽ നാട്ടിലെ ജനങ്ങളും ജയിക്കുമെന്ന് ഭാര്യ സിന്ധു! എൻഡിഎ സ്ഥാനാർത്ഥി കൃഷ്ണകുമാർ ജയിച്ചാൽ നാട്ടിലെ ജനങ്ങളും വിജയിച്ച പോലെയാണെന്ന് കൃഷ്ണകുമാറിന്റെ ഭാര്യ സിന്ധു. തിരുവനന്തപുരത്തെ ഏറ്റവും മികച്ച സ്ഥാനാർത്ഥിയാണ് കൃഷ്ണകുമാർ. കൃഷ്ണകുമാർ വിജയിച്ചാൽ മാത്രമെ തിരുവനന്തപുരത്തെ ഒരുപാട് പ്രശ്‌നങ്ങൾ പരിഹരിക്കാൻ സാധിക്കൂവെന്നും സിന്ധു 'സമയം മലയാളത്തിന്' നൽകിയ പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു. കൃഷ്ണകുമാർ ജയിച്ചാൽ ഇവിടത്തെ ഒരുപാട് പ്രശ്‌നങ്ങൾ പരിഹരിക്കാൻ പറ്റും. ബിജെപിയുടെ സ്ഥാനാർത്ഥി ജയിച്ചാൽ ഇവിടേക്ക് കേന്ദ്രഫണ്ടും നന്നായി ലഭിക്കും. കൃഷ്ണകുമാർ വിജയിച്ചാൽ അതിന്റെ നേട്ടം മുഴുവൻ ജനങ്ങൾക്കായിരിക്കും'' സിന്ധു വ്യക്തമാക്കി. എൽഡിഎഫിന്റെയും യുഡിഎഫിന്റെയും സ്ഥാനാർത്ഥികൾ ജയിച്ചാൽ ഇത്രയും നാൾ എന്താണ് ഇവിടെ സംഭവിച്ചത്, അത് മാത്രമെ തുടർന്നും സംഭവിക്കൂ.
കൃഷ്ണകുമാറിന്റെ തെരഞ്ഞെടുപ്പ് പര്യടനത്തിൽ മുഴുവൻ സമയം പങ്കെടുക്കാറില്ലെങ്കിലും ചില സ്ഥലങ്ങളിലെല്ലാം വോട്ടഭ്യർത്ഥിച്ച് പോകാറുണ്ടെന്നും സിന്ധു പറഞ്ഞു. കൃഷ്ണകുമാർ ജയിക്കണം എന്ന് തന്നെയാണ് തന്റെ അതിയായ ആഗ്രഹം. എന്നാൽ എംഎൽഎ ആയ ശേഷമുള്ള കാര്യങ്ങളെക്കുറിച്ച് ഇപ്പോൾ ചിന്തിച്ചിട്ടില്ല എന്നും സിന്ധു പറഞ്ഞു. കൃഷ്ണകുമാർ രഷ്ട്രീയക്കാരനാകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. തനിക്ക് രാഷ്ട്രീയമില്ല. വീട്ടിൽ തങ്ങൾ രാഷ്ട്രീയം ചർച്ച ചെയ്യാറില്ല. അതേസമയം തെരഞ്ഞെടുപ്പ് നടപടി ക്രമം തുടങ്ങിയ ശേഷം പുറത്തുവന്ന സർവ്വേകൾക്കെതിരെ നടപടി സ്വീകരികരിക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ്. പോളിങ് നടപടിക്രമങ്ങൾ ആരംഭിച്ച ശേഷം നടത്തുന്ന സർവ്വേകൾക്ക് വിലക്കേർപ്പെടുത്തണമെന്നാവശ്യപ്പെട്ട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണയ്ക്ക് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കത്ത് നൽകി.
ബൂത്തിലെത്താൻ സാധിക്കാത്ത മുതിർന്ന പൗരന്മാർ ഉൾപ്പെടെയുള്ളവരുടെ വോട്ട് രേഖപ്പെടുത്തുന്ന നടപടികൾ ആരംഭിച്ച ശേഷം സർവ്വേകൾ തുടരുകയാണെന്നാണ് യുഡിഎഫിന്റെ ആരോപണം, റിപ്പോർട്ടർ ലൈവ് റിപ്പോർട്ട് ചെയ്തു.
അതേസമയം, സർവ്വേ യുഡിഎഫിന് ഉപകാരമായെന്നായിരുന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നേരത്തെ പ്രതികരിച്ചത്. നേതാക്കൾ പറഞ്ഞാൽ പോലും പ്രവർത്തിക്കാത്ത അണികൾ സർവ്വേ ഫലം വന്നതോടെ ഊർജ്ജസ്വലരായി രംഗത്തിറങ്ങിയെന്ന് അദ്ദേഹം പറഞ്ഞു.oppam ചിലരൊക്കെ സർവ്വേയെ എതിർക്കുന്നുണ്ട്. പക്ഷേ ഞാൻ എതിർക്കുന്നില്ല. സർവ്വേ റിപ്പോർട്ടുകൾ വരുന്നതിനു മുമ്പും പിമ്പും താൻ അനുഭവിച്ച് അറിഞ്ഞതാണ്. ജനക്കൂട്ടാണ് എല്ലായിടത്തും. ഞങ്ങൾ വിചാരിച്ചിട്ട് സാധിക്കാതിരുന്നത് സർവ്വേകൊണ്ട് സാധിച്ചുവെന്നും ഉമ്മൻ ചാണ്ടി പറഞ്ഞിരുന്നു.
Find out more: