പാലക്കാട്∙ ന്യൂനമർദത്തിന്റെ ശക്തിയിൽ പടിഞ്ഞാറുനിന്ന് കേരളത്തിലേക്ക് എത്തുന്നതു വൻതേ‍ാതിലുള്ള കാർമേഘ കൂട്ടങ്ങൾ. ഇന്നു രാത്രി മുഴുവൻ പെയ്യാനുള്ള മേഘങ്ങൾ ഇതിനകം രൂപംകെ‍ാണ്ടതായും കാലാവസ്ഥ ഗവേഷകർ നിരീക്ഷിക്കുന്നു. മഴമേഘങ്ങളുടെ ഘടന തന്നെ മാറിയ നിലയാണ്. വയനാട്, കാസർകേ‍ാട്, കണ്ണൂർ ജില്ലകളിൽ തേ‍ാരാമഴയാണ് വെള്ളിയാഴ്ച രാത്രി മുതൽ പെയ്യുന്നത്. വയനാട്ടിൽ മാനന്തവാടി മേഖലയിലാണു ശക്തി കൂടുതൽ.

മറ്റിടങ്ങളിൽ ശക്തികുറഞ്ഞെങ്കിലും പെയ്തു തേ‍ാർന്നിട്ടില്ല. സാധാരണയിൽ കവിഞ്ഞ വലുപ്പത്തിൽ നിരനിരയായാണ് ഈ ദിവസങ്ങളിൽ  കാർമേഘങ്ങൾ സഞ്ചരിക്കുന്നത്. ഇവയ്ക്കിടയിലെ വിടവ് അനുഭവപ്പെടുന്ന സ്ഥലങ്ങളിൽ വെയിൽ തെളിയാമെങ്കിലും പിന്നാലെ കനത്ത മഴയുണ്ടാകാമെന്നു കൊ‍ച്ചി റഡാർ ഗവേഷണകേന്ദ്രം ശാസ്ത്രജ്ഞൻ ഡേ‍ാ. എം.ജി മനേ‍ാജ് പറഞ്ഞു.

പശ്ചിമഘട്ടത്തിലെ നീലഗിരി ജൈവമേഖല കേന്ദ്രീകരിച്ച് അസാധാരണ സ്ഥിതിയുള്ളതായും വിലയിരുത്തുന്നു. ഊട്ടി, കൂനൂർ, ഗൂഡല്ലൂർ, അട്ടപ്പാടി, നിലമ്പൂർ, വയനാട്, മേപ്പാടി പ്രദേശങ്ങളിലെ മഴയ്ക്കു കനം കൂടുതലാണ്. സമതലത്തിൽ പെയ്ത വെള്ളമാണ് ഇതുവരെ പ്രളയം ഉണ്ടാക്കിയത്. ഡാമുകൾക്കു മുകളിൽ പെയ്യുന്ന മഴയുടെ വെള്ളം മുഴുവൻ ഡാമുകളിലെത്തി. സാധാരണ ന്യൂമർദത്തിന്റെ ഭാഗമായി രൂപം കെ‍ാള്ളുന്ന വലിയ കാർമേഘപടലം ഇത്തവണ കുറവാണ്. മേഘവിസ്ഫേ‍ാടനത്തിന്റെ സാധ്യതയും പരിശേ‍ാധിക്കണമെന്നാണു നിർദേശം.

കാലാവസ്ഥ വ്യതിയാനം ആഗേ‍ാള പ്രതിഭാസമാണെങ്കിലും ഭൂപ്രകൃതിയനുസരിച്ചു മഴയുടെ രൂപവും ഭാവവും മാറുന്നതു ഗവേഷകരിൽ ആശയക്കുഴപ്പം ഉണ്ടാക്കിയിട്ടുണ്ട്. 

Find out more: