ഈ സാഹചര്യത്തിലാണ് ജമൈക്കൻ പാരമ്പര്യമുള്ള കമലാ ഹാരിസ് കുറുത്ത വർഗക്കാരുടെ മേഖലയിൽ വാക്സിൻ സ്വീകരണത്തിന് എത്തിയത്.മാസ്ക് ധരിച്ചെത്തി വാക്സിൻ്റെ ആദ്യ ഡോസ് സ്വീകരിക്കുന്ന കമലയുടെ ദൃശ്യങ്ങൾ അമേരിക്കൻ വാർത്താ ചാനലുകളും വാർത്താ ഏജൻസികളും സംപ്രേഷണം ചെയ്തു. " കുത്തിവെയ്പ്പെടുത്ത ശേഷം കമലാ ഹാരിസ് പറഞ്ഞു. യുഎസ് കമ്പനിയായ മോഡേണ വികസിപ്പിച്ച വാക്സിനാണ് കമലാ ഹാരിസ് സ്വീകരിച്ചത്. വാക്സിൻ സ്വീകരിക്കാൻ വിശ്വസനീയമായ കേന്ദ്രമുണ്ടെന്നും ആളുകൾക്ക് ഇവിടെയെത്തി കുത്തിവെയ്പ്പെടുക്കാമെന്നും കമലാ ഹാരിസ് ജനങ്ങളെ അറിയിച്ചു. വാക്സിൻ സ്വീകരിക്കാൻ പൊതുജനങ്ങളോട് ആഹ്വാനം ചെയ്തുകൊണ്ടായിരുന്നു കമലാ ഹാരിസിൻ്റെ വാക്സിൻ സ്വീകരണം. വാഷിങ്ടണിൽ കറുത്ത വംശജർ തിങ്ങിപ്പാർക്കുന്ന മേഖലയിലുള്ള യുണൈറ്റഡ് മെഡിക്കൽ സെൻ്ററിൽ വെച്ചായിരുന്നു കമലാ ഹാരിസ് വാക്സിൻ സ്വീകരിച്ചത്.
കമലാ ഹാരിസിനൊപ്പം ഭർത്താവ് ഡഗ് എംഹോഫും വാക്സിൻ സ്വീകരിച്ചു."നിങ്ങളുടെ പരിസരത്ത് എവിടെയാണ് വാക്സിൻ ലഭിക്കുന്നത് എന്ന് ഞാൻ ഓർമിപ്പിക്കുകയാണ്. ഇവിടെ നിങ്ങൾക്ക് പരിചയമുള്ളവരുടെ കൈയ്യിൽ നിന്നു തന്നെ വാക്സിൻ വാങ്ങാം."ഈ സ്ഥാനത്തെത്തുന്ന ആദ്യ കറുത്ത വംശജയും ആദ്യ ഇന്ത്യൻ - അമേരിക്കൻ വംശജയുമാണ് കമല. വൈസ് പ്രസിഡൻ്റാകുന്ന ആദ്യ വനിതയുംകമലാ ഹാരിസാണ്.ജനുവരി 20നാണ് കമലാ ഹാരിസ് യുഎസ് വൈസ് പ്രസിഡൻ്റായി സ്ഥാനമേൽക്കുന്നത്. ജനുവരി 20ന് വൈസ് പ്രസിഡൻ്റായി സ്ഥാനമേൽക്കാനിരിക്കേയാണ് കറുത്ത വർഗക്കാർ ധാരാളമുള്ള മേഖലയിലെ ആശുപത്രിയിലെത്തി കമലാ ഹാരിസ് വാക്സിൻ സ്വീകരിച്ചത്.
click and follow Indiaherald WhatsApp channel