ജാമിയ പ്രതിഷേധ സമരങ്ങള്‍ക്കിടയില്‍ പോലീസിനെ ചൂണ്ടു വിരലിന്റെ മുന്നില്‍ നിര്‍ത്തിയ ആയിഷയെ പുകഴ്ത്തി രംഗത്തെത്തിയ സിനിമ സെലിബ്രിറ്റികള്‍ക്ക് പരിഹാസവുമായി മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍. 

 

     
   മലയാള സിനിമ സെലിബ്രിറ്റികളെ, ഒരു നിമിഷം, മുംബൈയില്‍ 257ഭാരതീയരെ ക്രൂരമായി കൊന്നുകളഞ്ഞ യാക്കൂബ് മേമന്‍ എന്ന തീവ്രവാദിയെ ബഹുമാനപ്പെട്ട സുപ്രീംകോടതി വിധി അനുസരിച്ച് തൂക്കി കൊന്നതാണ്....

 

  ആ തീവ്രവാദിയ്ക്ക് വേണ്ടി കരയുന്ന ആയിഷയുടെ പഴയ പോസ്റ്റാണ്..
അതായത് 'ഭരണഘടന'യോടുള്ള സ്‌നേഹം സഹിക്കാതെ രാജ്യത്തെ രക്ഷിക്കാന്‍ ഭരണകൂടത്തിനു നേരെ വിരല്‍ ചൂണ്ടിയ അഭിനവ മതേതര സംരക്ഷകയുടേത്. ഇതിനെയൊക്കെ പൊക്കിപ്പിടിച്ച് നടക്കുന്ന ''പ്രമുഖര്‍ സിനിമ സെലിബ്രിറ്റിസ് ' ഇവിടൊക്കെ തന്നെ കാണണം.

 

   ഈ വാവകൾ  നാളെ തീവ്രവാദ മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങളില്‍ അകത്തു പോകുകയാണേല്‍ മുങ്ങിയേക്കരുത്. എന്നാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്. പൊലീസ് അതിക്രമത്തിനെതിരെ, ശബ്ദമുയര്‍ത്തിയ പെണ്‍കുട്ടിയുടെ ചിത്രം, പങ്കുവച്ചായിരുന്നു, പല നടീ  നടന്മാരും രംഗത്ത് എത്തിയത്.

 

   സഹപാഠിയെ മര്‍ദ്ദിക്കുന്ന പൊലീസിനെ, വിരല്‍ ചൂണ്ടി, ചോദ്യം ചെയ്യുന്ന, മലയാളി വിദ്യാര്‍ത്ഥിനി, ഐഷ റെന്നയുടെ ചിത്രത്തോടൊപ്പം,  ഇന്ത്യ, നിന്‍റെ തന്തയുടേതല്ലെന്നെഴുതിയ ചിത്രമാണ് നദി അമല പങ്കുവച്ചത്.

 

    നേരത്തെ, ഇതേ ചിത്രം തന്നെ പങ്കുവച്ച്, നടന്‍ സണ്ണി വെയ്നും, പ്രതിഷേധത്തിന്‍റെ ഭാഗമായിരുന്നു. ഒപ്പം നിരവധി താരങ്ങളും പ്രതിഷേധക്കാര്‍ക്ക്,  ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ രംഗത്ത് എത്തിയിരുന്നു.

మరింత సమాచారం తెలుసుకోండి: