രാമരാജ്യത്തിന് വേണ്ടത് സൗജന്യം വിദ്യാഭ്യാസവും ആരോഗ്യ പരിരക്ഷയും എന്ന് കെജ്‌രിവാൾ! എല്ലാവർക്കും നല്ല വിദ്യാഭ്യാസവും ആരോഗ്യപരിരക്ഷയും ലഭിക്കണമെന്നും അതേ ദിശയിൽ സഞ്ചരിക്കാനാണ് ആം ആദ്മി പാർട്ടി ശ്രമിക്കുന്നതെന്നും അദ്ദേഹം ശനിയാഴ്ച പറഞ്ഞു. ഡൽഹി സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന അരുണ അസഫ് അലി ആശുപത്രിയുടെ ഒപിഡി കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം പറഞ്ഞു. സമ്പൂർണ രാമരാജ്യം എന്ന സങ്കൽപ്പത്തിന് സൗജന്യ വിദ്യാഭ്യാസവും ആരോഗ്യ പരിരക്ഷയും ഉണ്ടായിരിക്കണമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. പണക്കാരനായാലും പാവപ്പെട്ടവനായാലും നല്ല വിദ്യാഭ്യാസം ആരോഗ്യ പരിരക്ഷയും ലഭിക്കണം. അതിനുള്ള ശ്രമത്തിലാണ് നമ്മുടെ സർക്കാർ എന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ ഡൽഹി ആരോഗ്യമന്ത്രി സൗരഭ് ഭരധ്വാജ് മറ്റ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തിരുന്നു.
വരാനിരിക്കുന്ന ദസറ, ദിപാവലി ആഘോഷങ്ങളുടെ പശ്ചാത്തലത്തിൽ ഞങ്ങൾ രാമനെ ആരാധിക്കുന്നുവെന്നും കെജ്രിവാൾ പറഞ്ഞു. രാമരാജ്യത്തേക്കുറിച്ചാണ് ഇപ്പോഴത്തെ സംസാരം. നമുക്ക് രാമരാജ്യം എന്നതിലേക്ക് എത്താൻ സാധിക്കുമോ എന്ന് പറയാൻ സാധിക്കില്ല. എന്നാൽ, രാമരാജ്യം എന്ന സങ്കൽപ്പമെങ്കിൽ അത് എല്ലാവർക്കും നല്ലതും സൗജന്യവുമായ വിദ്യാഭ്യാസവും നല്ലതും സൗജന്യവുമായ ആരോഗ്യപരിരക്ഷയും ഉണ്ടായിരിക്കണമെന്നും കെജ്രിവാൾ വ്യക്തമാക്കി.
11 പുതിയ ആശുപത്രികൾ നിർമിച്ചുകൊണ്ടിരിക്കുകയാണ്. പഴയ ആശുപത്രികളുടെ സൗകര്യങ്ങൾ പുതുക്കുകയാണ്. അതിന് പുറമെ, 16,000 പുതിയ കിടക്കകൾ എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. തന്റെ നേതൃത്വത്തിലുള്ള ഡൽഹി സർക്കാർ ആരോഗ്യ സംരക്ഷണത്തിനും വിദ്യാഭ്യാസത്തിനുമാണ് പ്രധാന ശ്രദ്ധാ മേഖലകളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ മേഖലയിൽ വിപുലീകരണം ഒരു പ്രധാന രീതിയിൽ നടക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ നടത്തുന്ന എല്ലാ ആശുപത്രികളിലും നിലവിൽ 10,000 കിടക്കകൾ ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സമ്പൂർണ രാമരാജ്യം എന്ന സങ്കൽപ്പത്തിന് സൗജന്യ വിദ്യാഭ്യാസവും ആരോഗ്യ പരിരക്ഷയും ഉണ്ടായിരിക്കണമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. എല്ലാവർക്കും നല്ല വിദ്യാഭ്യാസവും ആരോഗ്യപരിരക്ഷയും ലഭിക്കണമെന്നും അതേ ദിശയിൽ സഞ്ചരിക്കാനാണ് ആം ആദ്മി പാർട്ടി ശ്രമിക്കുന്നതെന്നും അദ്ദേഹം ശനിയാഴ്ച പറഞ്ഞു. ഡൽഹി സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന അരുണ അസഫ് അലി ആശുപത്രിയുടെ ഒപിഡി കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം പറഞ്ഞു.
Find out more: