അഞ്ച് ദിവസത്തിനുള്ളിൽ കൊവിഡ് ഭേദപ്പെടുമെന്നു കാട്ടി ഇൻഹേലറുമായി ഇസ്രായേൽ! നദീർ അബെർ എന്ന പ്രഫസറാണ് ഇൻഹേലർ വികസിപ്പിച്ചത്. എക്സോ സിഡി 24 എന്ന മരുന്നാണ് ഇൻഹേലർ രൂപത്തിൽ രോഗികൾക്ക് നൽകുന്നത്. 96 ശതമാനം ഫലപ്രാപ്തി ഇൻഹേലറിന് ഉള്ളതായാണ് ഗവേഷകർ വ്യക്തമാക്കുന്നത്.അഞ്ച് ദിവസത്തിനുള്ളിൽ കൊവിഡ് ഭേദമാക്കുന്ന ഇൻഹേലറുമായി ഇസ്രായേൽ. കഴിഞ്ഞ ആറ് വ‍ർഷമായി കാൻസ‍ർ ചികിത്സയ്ക്ക് എക്സോ സിഡി 24 വികസിപ്പിക്കുന്ന ഗവേഷണത്തിൽ ഏ‍ർപ്പെട്ടിരിക്കുകയായിരുന്നു നദീ‍ർ. 



ഇതേ രീതി ഉപയോഗിച്ചാണ് ഇൻഹേലർ വികസിപ്പിച്ചത്. ദിവസവും കുറച്ച് സമയം വെച്ച് അഞ്ച് ദിവസത്തോളമെടുത്താണ് മരുന്ന് ശ്വസിപ്പിക്കുന്നത്. ചിലവ് കുറഞ്ഞ ചികിത്സാ രീതിയാണിത്. പാ‍ർശ്വഫലങ്ങൾ ഇല്ലെന്നും നദീർ വ്യക്തമാക്കി.ടെൽ അവീവിലെ സൗരാസ്കി മെഡിക്കൽ സെന്ററിൽ ചികിത്സയിൽ കഴിയുന്ന രോഗികളിൽ നടത്തിയ പരീക്ഷണത്തിൽ 30 പേരിൽ 29 പേരും ഇൻഹേല‍ർ ഉപയോഗത്തിലൂടെ രോഗമുക്തിരായി. മൂന്ന് മുതൽ അഞ്ച് ദിവസത്തിനുള്ളിൽ രോഗികൾക്ക് ആശുപത്രി വിടാൻ കഴിഞ്ഞു. ഒപ്പം വവ്വാലുകളിൽ നിന്ന് മനുഷ്യരിലേക്ക് വൈറസ് എത്താനുള്ള സാധ്യതയും കൂടുതലാണ്. തണുത്തതും ശീതീകരിച്ചതുമായ അന്തരീക്ഷങ്ങളെ അതിജീവിക്കാൻ വൈറസിന് കഴിയും. അതിനാൽ ഇത്തരത്തിൽ വൈറസ് വ്യാപനം ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയാൻ കഴിയില്ലെന്ന് ചൊവ്വാഴ്‌ച നടത്തിയ പത്രസമ്മേളനത്തിൽ എംബാറെക്ക് വ്യക്തമാക്കി. വൈറസ് സാന്നിധ്യമുള്ള ഏതെങ്കിലും വന്യജീവികളുടെ മാംസം ശീതീകരിച്ച് സൂക്ഷിച്ചിരുന്നുവെങ്കിൽ അവയിൽ നിന്ന് മറ്റ് മാംസങ്ങളിലേക്ക് വൈറസ് വ്യാപിക്കാനുള്ള സാധ്യതയും തള്ളിക്കളയാൻ കഴിയില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. 


അതേസമയം കൊറോണ വൈറസിൻ്റെ പ്രഭവ കേന്ദ്രം ചൈനീസ് ലാബുകൾ അല്ലെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) വിദഗ്‌ധർ. ജീവികളിൽ നിന്നാകാം വൈറസ് മനുഷ്യരിലേക്ക് എത്തിയതെന്ന് ഗവേഷണത്തിന് നേതൃത്വം നൽകിയ പീറ്റർ ബെൻ എംബാറെക്ക് പറയുകയുണ്ടായി. വുഹാനിലെ മാംസച്ചന്തയിൽ നിന്നാണ് ആദ്യമായി പുതിയ കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതെന്നാണു കരുതുന്നത്. ഇക്കാര്യത്തിൽ കൂടുതൽ പഠനങ്ങൾ ആവശ്യമാണ്. വവ്വാലുമായി ബന്ധപ്പെട്ടുള്ള ജീവികളിലേക്ക് വൈറസ് പകരുകയും ആ ജീവികളുമായി മനുഷ്യൻ നടത്തിയ സമ്പർക്കത്തിലുമാകാം വൈറസ് വ്യാപനം ഉണ്ടായത്.



ഒരു തവണ മാത്രമാണ് രോഗികൾക്ക് മരുന്ന് നൽകിയത്.
മരുന്നിന്റെ ക്ലിനിക്കൽ പരീക്ഷണത്തിനായി ഇസ്രായേൽ ആരോഗ്യ മന്ത്രാലയത്തിന് നദീറും സംഘവും അപേക്ഷ സമ‍ർപ്പിച്ചിരിക്കുകയാണ്. ഇസ്രായേൽ സർക്കാരിന്റെ അനുമതി ലഭിക്കുന്നതോടെ കൂടുതൽ പേർക്ക് മരുന്ന് നൽകാനുള്ള ഒരുക്കത്തിലാണ് ഇവർ. മുപ്പത് പേരിൽ നടത്തിയ പരീക്ഷണത്തിനൊടുവിലാണ് ഗവേഷകർ അവകാശവാദവുമായി രംഗത്തെത്തിയത്. ഇൻഹേലർ ഉപയോഗിച്ചു കഴിഞ്ഞാൽ അഞ്ച് ദിവസത്തിനുള്ളിൽ കൊവിഡ് ഭേദമാകുമെന്ന് ഗവേഷകർ പറയുന്നു. 

Find out more: