സാക്കിർ നായ്ക്കിന്റെ സംഘടനയ്ക്ക് ഇന്ത്യയിൽ വിലക്ക്! സാക്കിർ നായ്ക്കിന്റെ പ്രഭാഷണങ്ങൾ ഭീകരവാദത്തിന് ഊർജ്ജം നൽകുന്നതാണെന്നാണ് കണ്ടെത്തൽ. ഐആർഎഫിനെ കേന്ദ്രം നിയമ വിരുദ്ധ സംഘടനയായി പ്രഖ്യാപിച്ചു. ഇസ്ലാമിക മതപ്രഭാഷകൻ സാക്കിർ നായ്ക്കിന്റെ ഇസ്ലാമിക്ക് റിസർച്ച് ഫൗണ്ടേഷന് (ഐആർഎഫ്) ഇന്ത്യയിൽ അഞ്ച് വർഷത്തേക്ക് വിലക്ക്.ഒൻപത് സംസ്ഥാനങ്ങളിൽ സാക്കിർ നായ്ക്കിനെ പിന്തുണയ്ക്കുന്നവരുണ്ടെന്നാണ് കേന്ദ്രത്തിന്റെ കണ്ടെത്തൽ. കേരളം, ഗുജറാത്ത്, കർണാടക, ഒഡീഷ അടക്കമുള്ള സംസ്ഥാനങ്ങളിലാണ് സാക്കിർ നായ്ക്കിന് ആരാധകരുള്ളത്. 30 മാർച്ച് 2022നാണ് ഇസ്ലാമിക്ക് റിസർച്ച് ഫൗണ്ടേഷൻ നിരോധിച്ചുകൊണ്ട് കേന്ദ്രം വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്.
ഐആർഎഫിനെ നിരോധിക്കാനുള്ള കേന്ദ്രത്തിന്റെ നീക്കം ഏകപക്ഷീയവും നിയമ വിരുദ്ധവുമാണെന്ന് സംഘടന നേരത്തെ ആരോപിച്ചിരുന്നു. തീവ്രവാദ പ്രവർത്തനങ്ങൾക്കായി വിദേശത്തു നിന്നും ഫണ്ട് സ്വരൂപിച്ചെന്ന ആരോപണത്തെത്തുടർന്നാണ് നിരോധനം. മതം മാറ്റം, കലാപത്തിനുള്ള ശ്രമം തുടങ്ങിയ ആരോപണങ്ങളും സാക്കിർ നായ്ക്കിനെതിരെയുണ്ട്. നേരത്തെയും സാക്കിർ നായ്ക്കിനെതിരെയും അദ്ദേഹത്തിന്റെ സംഘടനയ്ക്കെതിരെയും കേന്ദ്രം നടപടി സ്വീകരിച്ചിരുന്നു. അനാഥാലയങ്ങൾ, ഗവേഷണ-വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ മുതലായവ സ്ഥാപിക്കുന്നതിനു പുറമെ ജീവകാരുണ്യ, വിദ്യാഭ്യാസ, സാമൂഹിക-സാമ്പത്തിക വികസനം എന്നിവയെ പ്രോത്സാഹിപ്പിക്കുന്ന സംഘടനയാണെന്നും ഐആർഎഫ് അവകാശപ്പെടുന്നു.
തങ്ങൾ നിയമവിരുദ്ധ പ്രവർത്തനം നടത്തിയെന്നതിന് ഒരു തെളിവും ലഭിച്ചിട്ടില്ലെന്ന് ഐആർഎഫ് വ്യക്തമാക്കി. ഫൗണ്ടേഷനുമായി ബന്ധപ്പെട്ട് ഐപിസി 153 (എ) അല്ലെങ്കിൽ 153 (ബി) വകുപ്പുകൾ പ്രകാരം ഒരു കേസ് പോലും രജിസ്റ്റർ ചെയ്തിട്ടില്ല. ഐആർഎഫ് രജിസ്റ്റർ ചെയ്ത ചാരിറ്റബിൾ ട്രസ്റ്റാണ്. മത വിഭാഗങ്ങൾക്ക് ഇടയിൽ സ്പർദ്ധ ഉണ്ടാക്കുന്ന വിധത്തിലുള്ള സാക്കീർ നായ്ക്കിന്റെ പ്രസംഗങ്ങളെ തുടർന്നാണ് ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷന്റെ പ്രവർത്തനം 2016 ൽ സർക്കാർ നിരോധിച്ചത്. സാക്കിർ നായിക്കിന്റെ സംഘടനയുടെ നിരോധനം 5 വർഷത്തേക്ക് കൂടി നീട്ടി.
ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷന്റെ നിരോധനമാണ് നീട്ടിയത്. ദേശവിരുദ്ധ പ്രപർത്തന നിരോധന നിയമം 1967 അനുസരിച്ചാണ് കേന്ദ്രസർക്കാരിന്റെ നടപടി. ( zakir naik islamic research foundation ban ) വിവാദ പ്രഭാഷകനായ സാക്കീർ നായിക്ക് ഇപ്പോൾ മലേഷ്യയിൽ കഴിയുകയണ്. സാക്കിർ നായിക്കിന്റെ പേരിലുള്ള കേസുകളിലും സാക്കീർ അനവേഷണവുമായി സഹകരിക്കുന്നില്ലെന്നാണ് റിപ്പോർട്ട്. ഐആർഎഫ് രജിസ്റ്റർ ചെയ്ത ചാരിറ്റബിൾ ട്രസ്റ്റാണ്. മത വിഭാഗങ്ങൾക്ക് ഇടയിൽ സ്പർദ്ധ ഉണ്ടാക്കുന്ന വിധത്തിലുള്ള സാക്കീർ നായ്ക്കിന്റെ പ്രസംഗങ്ങളെ തുടർന്നാണ് ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷന്റെ പ്രവർത്തനം 2016 ൽ സർക്കാർ നിരോധിച്ചത്. സാക്കിർ നായിക്കിന്റെ സംഘടനയുടെ നിരോധനം 5 വർഷത്തേക്ക് കൂടി നീട്ടി.
Find out more: