
വീഡിയോ പുറത്ത് വന്നതോടെ പലരും ധർമജനെ കുറ്റപ്പെടുത്തുന്നതായിട്ടാണ് കാണുന്നത്. ധർമജൻ മദ്യപിച്ചിട്ടാണ് പ്രമോഷന് വന്നത് എന്ന് പോലും കമന്റിൽ ആക്ഷേപമുണ്ട്. കാശ് കൊടുത്ത് അഭിനയിപ്പിച്ചതിന് നിർമാതാവ് ഇത് കേൾക്കാൻ ബാധ്യസ്തനാണ്, എന്തിനാണ് ഇതുപോലെയുള്ള താരങ്ങളെ കാസ്റ്റ് ചെയ്തത് എന്ന് ചോദിച്ച് നിർമാതാവിനെ പിന്തുണയ്ക്കുന്നവരെയാണ് കൂടുതലും കമന്റിൽ കാണുന്നത്. പോസ്റ്ററിൽ മുഖമുള്ള കേന്ദ്ര കഥാപാത്രങ്ങളൊന്നും എന്താണ് വരാത്തത് എന്ന് ചോദിച്ചപ്പോൽ, 'മെയിൻ സ്ട്രീം അക്ടേഴ്‌സ് ആരും വന്നിട്ടില്ല' എന്ന് നിർമാതാവ് പറഞ്ഞു. അത് ധർമജന് അത്ര രസിച്ചില്ല. 'അതെന്ത് വർത്തമാനമാണ്. അപ്പോൾ ഞങ്ങളാരും മെയിൻസ്ട്രീം ആക്ടേഴ്‌സ് അല്ലേ. എല്ലാ തിരക്കുകളും മാറ്റിവച്ച് വന്ന ഞങ്ങൾക്ക് പുല്ല് വിലയാണോ. വരാത്ത ആളുകളാണോ നിങ്ങൾക്ക് വലുത്' എന്ന് ചോദിച്ച് മാധ്യമങ്ങൾക്ക് മുന്നിൽ വച്ച് തന്നെ ധർമജൻ നിർമാതാവിനോട് ചൂടായി.
വീഡിയോ പുറത്ത് വന്നതോടെ പലരും ധർമജനെ കുറ്റപ്പെടുത്തുന്നതായിട്ടാണ് കാണുന്നത്. ധർമജൻ മദ്യപിച്ചിട്ടാണ് പ്രമോഷന് വന്നത് എന്ന് പോലും കമന്റിൽ ആക്ഷേപമുണ്ട്. കാശ് കൊടുത്ത് അഭിനയിപ്പിച്ചതിന് നിർമാതാവ് ഇത് കേൾക്കാൻ ബാധ്യസ്തനാണ്, എന്തിനാണ് ഇതുപോലെയുള്ള താരങ്ങളെ കാസ്റ്റ് ചെയ്തത് എന്ന് ചോദിച്ച് നിർമാതാവിനെ പിന്തുണയ്ക്കുന്നവരെയാണ് കൂടുതലും കമന്റിൽ കാണുന്നത്. എന്റെ നാക്കുളുക്കിയതാണ്, മെയിൻസ്ട്രീം എന്ന് ഞാൻ ഉദ്ദേശിച്ചത് സിനിമയിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചവരെയാണ്. അവർ വിട്ടുനിന്നതിനെ ന്യായീകരിക്കുകയല്ല. എല്ലാവരെയും ഒരുപോലെയാണ് ഞാൻ ഈ പത്രസമ്മേളനത്തിന് ക്ഷണിച്ചത്' എന്നൊക്കെ നിർമാതാവ് പറയുന്നുണ്ട് എങ്കിലും, ആദ്യം പറഞ്ഞ ആ പ്രയോഗം തങ്ങളെ വേദനിപ്പിച്ചു എന്ന നിലപാടിൽ ധർമജൻ ഉറച്ചു നിന്നു. മഞ്ജു പത്രോസും അതിനെ പിന്തുണച്ചു.