കൊഞ്ജാണനെന്നു വിളിച്ചാൽ ചെറ്റേയെന്ന് തിരിച്ചു വിളിക്കും എന്ന് ബെന്നി ജോസഫ്! കൊടിവെച്ച കാറിൽ വന്ന് വിരട്ടിക്കളയാം എന്നു പറഞ്ഞാൽ ശവപ്പെട്ടി മേടിച്ചുവെക്കും. തെറിപറഞ്ഞു തോൽപ്പിക്കാനാകില്ലെന്നും ബെന്നി പറഞ്ഞു.അതായത് പൊതുമരാമത്ത് മന്ത്രിയുടെ കൊഞ്ജാണൻ വിളിയിൽ രൂക്ഷമായി പ്രതികരിച്ച് വ്ലോഗർ ബെന്നി ജനപക്ഷം.  കഴിഞ്ഞ സെപ്റ്റംബറിൽ വൈറ്റില പാലത്തിന്റെ പണി തൊണ്ണൂറു ശതമാനം പൂർത്തിയായിരുന്നു. പിന്നീട് ഒച്ചിഴയും പോലെയാണ് പണി നീങ്ങിയത്. മനപ്പൂർവം പണി വൈകിപ്പിക്കുന്നു എന്നായിരുന്നു വീഡിയോ. ഇന്ത്യയിൽ ഓടുന്ന എല്ലാ വാഹനങ്ങളും അഞ്ചേകാൽ-അഞ്ചര മീറ്ററിൽ താഴെയാണ് ഉയരമെന്ന് എനിക്ക് അറിയാം. ആറ് ആറേകാൽ മീറ്റർ വെച്ചിരുന്നെങ്കിൽ എഫ്എസിടി, അപ്പോളോ, കൊച്ചി റിഫൈനറി എന്നിവിടങ്ങളിലേക്കുള്ള വലിയ യന്ത്രങ്ങൾ കൊണ്ടുപോകാൻ സാധിക്കും എന്നാണ് പറഞ്ഞത്.



  മാത്രമല്ല ഒരു അബദ്ധം സംഭവിച്ചാൽ തിരുത്താൻ തയ്യാറാണ്. എന്നാൽ 2500 പേർ വിളിച്ച് കൊല്ലുമെന്ന് പറഞ്ഞാൽ, എന്റെ കൈ വെട്ടുമെന്ന് പറഞ്ഞാൽ നിങ്ങൾക്കു തോന്നുന്നുണ്ടോ വിഡ്ഢികളേ ഞാനിത് നിർത്തുമെന്ന്. കൊടിവെച്ച കാറിൽ വന്ന് വിരട്ടിക്കളയാം എന്നുവെച്ചാൽ ഞാൻ വീട്ടിൽ ഒരു ശവപ്പെട്ടി വാങ്ങി വെക്കും. ഒരുത്തനും പെട്ടി അന്വേഷിച്ച് പോകണ്ട. വി ഫോർ കൊച്ചി, ട്വന്റി ട്വന്റി, ഒഐഒപി പോലെ ആരു വന്നാലും ഞാൻ അവർക്ക് സഹായം കൊടുക്കും, ബെന്നി ഫേസ്ബുക്ക് ലൈവിൽ പറഞ്ഞു.



 കൂടാതെ റോഡിൽ വെറുതേ നിൽക്കുന്നവരെ, സമരം ചെയ്യുന്നവരെ കൊഞ്ജാണൻ എന്നു വിളിക്കുക. ഇത് ശരിയാണോ? നിങ്ങൾ കണ്ണാടിയിൽ നോക്കി വിളിക്കൂ. നാട്ടിലെ അഴിമതി കണ്ടു മടുത്തു. പെട്ടെന്ന് എന്നെ ദൈവം വിളിച്ചാൽ മതിയെന്നാണ് പ്രാർത്ഥിക്കുന്നത്- ബെന്നി പറഞ്ഞു.  ഒരു മാസം മുമ്പ് പണി പൂർത്തിയായ പാലം എന്തുകൊണ്ട് ജനങ്ങൾക്ക് തുറന്നുകൊടുത്തില്ല എന്നാണ് താൻ ചോദിച്ചതെന്നും ബെന്നി അവകാശപ്പെടുന്നു. തെരഞ്ഞെടുപ്പിനു വേണ്ടി പാലം പണി വൈകിപ്പിച്ച നടപടി താൻ ഹൈക്കോടതിയിൽ തെളിയിക്കുമെന്നും ബെന്നി ജോസഫ് പറഞ്ഞു. 



ഉയരം കൂടിയ വാഹനങ്ങൾ പാലത്തിലൂടെ കടന്നുപോയാൽ മുകൾ ഭാഗം മെട്രോ പാലത്തിൽ മുട്ടുമെന്ന വാദം ബെന്നി വീണ്ടും ആവർത്തിച്ചു. മൂന്ന് ലെയറുകളായി കാറുകൾ കൊണ്ടുവരുന്ന കണ്ടെയ്നറുകൾക്ക് പാലത്തിലൂടെ കടന്നു പോകാനാവില്ലെന്ന വാദമാണ് ബെന്നി വീണ്ടും ഉന്നയിച്ചത്. പാലത്തിന്റെ കാര്യക്ഷമതയ്ക്കെതിരെ വിമർശനം ഉന്നയിച്ചവർക്കെതിരെ ഉദ്ഘാടന വേളയിൽ ജി സുധാകരൻ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. ധാർമികതയും നാണവുമില്ലാത്തവരാണ് ഇത്തരം കുറ്റപ്പെടുത്തലുകൾ നടത്തുന്നതെന്ന് മന്ത്രി പറഞ്ഞു.



 എൽഡിഎഫ് ആയാലും യുഡഎഫ് ആയാലും ഇത് ചെയ്യാൻ പാടില്ലെന്നും മന്ത്രി പറഞ്ഞു.പാലത്തിലൂടെ ഉയരം കൂടിയ വാഹനങ്ങൾ കടന്നുപോയാൽ മുട്ടുമെന്ന് പറഞ്ഞത് കൊജ്ഞാണന്മാരാണെന്ന പൊതുമരാമത്ത് മന്ത്രി ജി സുധാകരന്റെ പ്രസ്താവനയ്ക്ക് മറുപടി പറയുകയായിരുന്നു വ്ലോഗർ ബെന്നി.ഇന്ത്യയിലുള്ള വാഹനങ്ങൾക്ക് നാലര മീറ്ററിൽ അധികം ഉയരമില്ല. എന്നാൽ വൈറ്റില പാലവും മെട്രോ പാലവും തമ്മിൽ അഞ്ചര മീറ്റർ വ്യത്യാസമുണ്ട്. അതിനേപ്പറ്റി വരെ കളവ് പറയാൻ ഈ നാട്ടിൽ ആളുകളുണ്ടെന്നും മന്ത്രി പറഞ്ഞു.

 

మరింత సమాచారం తెలుసుకోండి: