
പൊതുവേ ആരോഗ്യകരമായ കൊഴുപ്പുകളുടെ ഉറവിടമാണ് നട്‌സ്. ഇവ പ്രോട്ടീൻ സമ്പുഷ്ടമാണ്. ഇതു മിതമായി കഴിച്ചാൽ കൊളസ്‌ട്രോൾ വർദ്ധിപ്പിയ്ക്കില്ല. ശരീരത്തിൽ ഉയർന്ന അളവിലുള്ള കൊളസ്ട്രോൾ ഹൃദയസംബന്ധമായ പ്രശ്നങ്ങൾക്ക് കാരണമാവുകയും രക്തയോട്ടം പരിമിതപ്പെടുത്തുകയും ചെയ്യും. കശുവണ്ടി പതിവായി കഴിക്കുന്നത് ശരീരത്തിലെ മോശം കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും. മസിലുകൾ വളർത്താൻ പറ്റിയ നല്ലൊരു ഭക്ഷണമാണ് കശുവണ്ടി. നമുക്ക് ദിവസം ഏകദേശം 300-750 മില്ലിഗ്രാം മഗ്നീഷ്യം ആവശ്യമുണ്ട്.ഇത് കാൽസ്യം ആഗിരണം സാധ്യമാക്കുന്നു. ഇതിന് സഹായിക്കുന്ന ഒന്നു കൂടിയാണ് കശുവണ്ടിപ്പരിപ്പ്. കശുവണ്ടിയിൽ റെറ്റിനയെ സംരക്ഷിക്കുന്ന ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നിവ അടങ്ങിയിരിക്കുന്നു. ഇത് കണ്ണിന്റെ ആരോഗ്യം വർദ്ധിപ്പിക്കുകയും ദോഷകരമായ അൾട്രാവയലറ്റ് രശ്മികളിൽ നിന്ന് കണ്ണുകളെ സംരക്ഷിക്കുകയും ചെയ്യുന്നു.
ഒമേഗ 3 ഫാറ്റി ആസിഡുകൾ കൊണ്ട് സമ്പന്നമായ കശുവണ്ടി ശരീരത്തിന്റെ മെറ്റബോളിസം മെച്ചപ്പെടുത്തുന്നു, അതുവഴി ശരീരഭാരം കുറയ്ക്കാനും, ശരീരത്തിലെ അധിക കൊഴുപ്പ് കുറയ്ക്കാനും സഹായിക്കുന്നു.കൊഴുപ്പ് അടങ്ങിയിട്ടുണ്ടെങ്കിലും നാരുകളും മാംസ്യവും ഉള്ളതിനാൽ പൊണ്ണത്തടി കുറയ്ക്കാൻ കശുവണ്ടി സഹായിക്കുന്നതായി പഠനങ്ങൾ വെളിപ്പെടുത്തുന്നു. വറുത്ത് കഴിയ്ക്കാതിരിയ്ക്കുകയെന്നത് പ്രധാനം. വറുത്തു കഴിച്ചാൽ ഗുണം ലഭിയ്ക്കാതെ പോകും. ഒപ്പം, വിറ്റാമിനുകളും ഫൈബറും ധാതുക്കളും അടങ്ങിയ ഇവ ഹൃദയത്തിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്.ഇവ ഹൃദയസംബന്ധമായ രോഗങ്ങളും കൊളസ്ട്രോളും കുറയ്ക്കാൻ സഹായിക്കുന്നു.
കശുവണ്ടിയിൽ ധാരാളം ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്. കശുവണ്ടിയിൽ മഗ്നീഷ്യം ധാരാളമായി അടങ്ങിയിട്ടുണ്ട്, ഇത് ഹൃദയ സംബന്ധമായ രോഗങ്ങൾ തടയാൻ സഹായിക്കുന്നു. കശുവണ്ടിക്ക് വീക്കം തടയുന്നതിനുള്ള ഗുണങ്ങളുണ്ട്.കൂടാതെ, അവയിൽ നാരുകൾ അടങ്ങിയിട്ടുണ്ട് എന്നതിനാൽ ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിക്കുന്നത് തടയുന്നു. അതുവഴി കശുവണ്ടി പ്രമേഹത്തിന്റെ ലക്ഷണങ്ങൾ കുറയ്ക്കാൻ സഹായിക്കുന്നു.പ്രതിരോധശേഷി വർധിപ്പിക്കാൻ കശുവണ്ടി വളരെ നല്ലതാണ്.