ഉദ്യോഗാർത്ഥികൾക്കു മുന്നിൽ ഒത്തുതീർപ്പ് ശ്രമവുമായി ഡിവൈഎഫ്ഐ രംഗത്ത്. സംസ്ഥാന സെക്രട്ടറി എഎ റഹീമിന്റെ നേതൃത്വത്തിൽ സമരം ചെയ്യുന്ന ലാസ്റ്റ് ഗ്രേഡ് റാങ്ക് ഹോൾഡേഴ്സുമായി ചർച്ച നടത്തി. സെക്രട്ടറിയേറ്റിനു മുന്നിൽ സമരം നടത്തുന്ന ഉദ്യോഗാർത്ഥികൾക്കു മുന്നിൽ ഒത്തുതീർപ്പ് ശ്രമവുമായി ഡിവൈഎഫ്ഐ. ലിസ്റ്റുകളുടെ കാലാവധി നീട്ടണമെന്നാണ് ഉദ്യോഗാർത്ഥികൾ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതു സംബന്ധിച്ച ഉറപ്പ് സംസ്ഥാന സർക്കാരിൽ നിന്നും ലഭിക്കണമെന്നാണ് ഉദ്യോഗാർത്ഥികൾ എഎ റഹീമിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. സമരക്കാരുടെ ആവശ്യം സംസ്ഥാന സർക്കാരിനെ അറിയിക്കുമെന്ന് എഎ റഹീം പറഞ്ഞതായി ഉദ്യോഗാർത്ഥികൾ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തു. 


  റഹീമുമായുള്ള ചർച്ച തുടരുമെന്ന് സമരക്കാരുടെ പ്രതിനിധിയായ ലയ രാജേഷ് പറഞ്ഞു. പി എസ് സി ഉദ്യോഗാർത്ഥികളുടെ സമരം നാളെ 18-ാം ദിവസത്തിലേക്ക് കടക്കും. ഫെബ്രുവരി 20 -നുള്ളിൽ തീരുമാനം ആയില്ലെങ്കിൽ സമരം ശക്തമാക്കാനാണ് ഉദ്യോഗാർത്ഥികളുടെ തീരുമാനം.  അതേസമയം എല്ലാം ശരിയാകുമെന്നു പറഞ്ഞ് അധികാരത്തിൽ വന്നരല്ലേ. കഴിഞ്ഞ സ‍ർക്കാരിന്റെ തെറ്റ് ആവർത്തിക്കാനാണോ ഈ സർക്കാർ ശ്രമിക്കുന്നത്. അതും ഇതും തമ്മിൽ താരതമ്യം ചെയ്യാൻ ശ്രമിക്കുന്നത് അനാവശ്യമാണ്. 



  റാങ്ക് ഹോൾഡേഴ്സിന്റെ സമരം അനാവശ്യമാണെന്നു പറഞ്ഞ് അടിച്ചമ‍ർത്താനാണ് ധനമന്ത്രിയും സർക്കാരും ശ്രമിക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു. റാങ്ക് ലിസ്റ്റ് കാലാവധി സർക്കാ‍ർ പുതുക്കണം. പുതിയ തസ്തികകൾ സൃഷ്ടിക്കണം. അതാണ് തങ്ങൾ ആവശ്യപ്പെടുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. കേരളാ ഹൗസിലെ നിയമനങ്ങളെല്ലാം നടത്തിയത് ഉമ്മൻ ചാണ്ടി സ‍ർക്കാരാണെന്ന വ്യാജ വാ‍ർത്ത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ആ നിയമനങ്ങൾ വിഎസ് അച്യുതാനന്ദന്റെ കത്ത് പരിഗണിച്ചുകൊണ്ടായിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു, റിപ്പോർട്ടർ ടിവി റിപ്പോർട്ട് ചെയ്തു. 



 ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്തെ അനധികൃത നിയമനങ്ങൾ ഉയർത്തിക്കാട്ടി നിയമന വിവാദത്തെ പ്രതിരോധിക്കാനുള്ള ഇടതുപക്ഷത്തിന്റെ ശ്രമങ്ങൾക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഉമ്മൻ ചാണ്ടിയുടെ കാലത്തെ നിയമന വിവാദങ്ങൾ ആവർത്തിക്കാനാണോ ഈ സർക്കാർ ശ്രമിക്കേണ്ടതെന്ന് രമേശ് ചെന്നിത്തല ചോദിച്ചു.റാങ്ക് ലിസ്റ്റ് കാലാവധി പുതുക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. കൂടാതെ കഴിഞ്ഞ സർക്കാരിന്റെ കാലത്തെ വിവാദങ്ങൾ ആവർത്തിക്കാനാണോ ശ്രമിക്കുന്നത് എന്നും ആരോപണം വന്നു.  

Find out more: