പൊട്ടിപ്പോയ ഒരു പൂപ്പാത്രം ഒട്ടിച്ചു ചേർത്ത ശേഷവും അതിൽ മനോഹരങ്ങളായ പൂക്കൾ നിറയുന്നത് പോലെയാണ് നിങ്ങളെന്ന് ആരാധകർ! മലയാളികളുടെ ലേഡി സൂപ്പർസ്റ്റാറായാണ് മഞ്ജു വാര്യരെ വിശേഷിപ്പിക്കാറുള്ളത്. സാക്ഷ്യമെന്ന സിനിമയിലൂടെ തുടങ്ങിയ അഭിനയ ജീവിതം ചതുർമുഖത്തിലെത്തി നിൽക്കുകയാണ്. നീണ്ടനാളത്തെ ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചെത്തിയപ്പോഴും ആരാധകർ താരത്തിനൊപ്പമായിരുന്നു. വേറിട്ട മേക്കോവറുകളുമായും താരം ഞെട്ടിക്കാറുണ്ട്. കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്ത ഫോട്ടോയെക്കുറിച്ചുള്ള ചർച്ചകളിലാണ് സോഷ്യൽ മീഡിയ.



    ചെവിക്കിടയിലൊരു പൂവ് വെച്ചുള്ള ഫോട്ടോയുമായാണ് മഞ്ജു വാര്യരെത്തിയത്. ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ഫോട്ടോ ക്ഷണനേരം കൊണ്ടാണ് വൈറലായി മാറിയത്. കാണാൻ ആഗ്രഹിക്കുന്നവർക്കായി എല്ലായ്‌പ്പോഴും പൂക്കളുണ്ട് എന്നായിരുന്നു ചിത്രത്തിന്റെ ക്യാപ്ഷൻ. നിരവധി പേരാണ് ചിത്രത്തിന് കീഴിൽ കമന്റുകളുമായെത്തിയിട്ടുള്ളത്. നിമിഷനേരം കൊണ്ടായിരുന്നു ഈ ഫോട്ടോ വൈറലായി മാറിയത്. ഊ പൂവിനേക്കാൾ ഭംഗിയുണ്ട് ഞങ്ങളുടെ ചേച്ചിക്ക്. ഈ പൂവിനേക്കാൾ സുഗന്ധമുണ്ട് ഞങ്ങളുടെ ചേച്ചിക്ക്. ഞങ്ങളുടെ ചേച്ചിക്ക് മുന്നിൽ ഈ പൂവ് തോറ്റുപോകും. ചെമ്പകപ്പൂവ് ഗുളികൻ തെയ്യത്തിന്റെ പ്രതീകമാണ്, എന്തായാലും കാണാൻ നല്ല ചന്തമുണ്ട് തുടങ്ങിയ കമന്റുകളുമായാണ് ആരാധകരെത്തിയത്.



    ഈ ഫോട്ടോയിൽ ചേച്ചി ഒന്നൂടെ ക്യൂട്ടായിട്ടുണ്ട്. എപ്പോഴും ഈ സൗന്ദര്യവും നിഷ്‌കളങ്കതയും കാത്തുസൂക്ഷിക്കണം. അതേസമയം നിങ്ങളുടെ പുഞ്ചിരി കാണുമ്പോൾ ഒരുപാട് സന്തോഷം തോന്നാറുണ്ട്. ചേച്ചിയുടെ ചിരി തരുന്ന ആ ഫീൽ ഉണ്ടല്ലോ. അത് പറഞ്ഞറിയിക്കാൻ പറ്റില്ല. ഞാൻ ഒരിക്കലും ഫാൻ ഗേൾ ഒന്നുമല്ല. ഒരു നടി എന്നതിനേക്കാൾ ഒരു വ്യക്തി എന്ന നിലയിലാണ് ചേച്ചിയെ എനിക്ക് ഏറ്റവും ഇഷ്ടം. പൊട്ടിപ്പോയ ഒരു പൂപ്പാത്രം ഒട്ടിച്ചു ചേർത്ത ശേഷവും അതിൽ മനോഹരങ്ങളായ പൂക്കൾ നിറയുന്നത് പോലെയാണ് ചേച്ചി, ഒരുപാടിഷ്ടം ഇങ്ങനെയായിരുന്നു ഒരു ആരാധിക കമന്റിട്ടത്.



   ഞ്ജുവിന്റെ ഹെയറിൽ ഞാനങ്ങനെ പൂക്കൾ ഒന്നും കാണുന്നില്ലല്ലോ, തൃശൂർ പുള്ളിലെ വീട്ടിൽ ആണോ. മീനാക്ഷിക്കും പൂക്കളിനോട് വലിയ താല്പര്യമില്ലെന്നാണ്. മലയാളിയുടെ മണവും ഗുണവും ഒരാളിൽ ഒരേ പോലെ ഒന്നിച്ച് ചേർന്നാൽ നിങ്ങളേ പോലെയെന്നുമായിരുന്നു പോസ്റ്റിന് കീഴിലെ മറ്റ് കമന്റുകൾ. കാണാനാഗ്രഹിക്കുന്നവർക്കായി എല്ലായ്പ്പോഴും പൂക്കൾ ഉണ്ടെന്ന് പറയുമ്പോൾ.

Find out more: